ന്യൂദല്ലി: കരസേന മേധാവിയെ വിമര്‍ശിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പൗരത്വ നിയമത്തിനെതിരെ രാജ്യമെമ്പാടും അരങ്ങേറിയ കലാപങ്ങളെ വിമര്‍ശിച്ചുകൊണ്ട് കരസേന മേധാവി ബിപിന്‍ റാവത്ത് പ്രസ്താവന നടത്തിയിരുന്നു. ഇതാണ് സീതാറാം യെച്ചൂരിയെ ചൊടിപ്പിച്ചത്.
ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് തെരുവില്‍ കലാപത്തിന് പ്രേരിപ്പിക്കുന്നവര്‍ യഥാര്‍ത്ഥ നേതാക്കള്‍ അല്ലെന്നായിരുന്നു കരസേന മേധാവിയുടെ പ്രസ്ഥാവന. ഇതിനെതിരെയാണ് യെച്ചൂരി രംഗത്തെത്തിയിരിക്കുന്നത്. കരസേന മേധാവിയുടെ പ്രതികരണം ശരിയായില്ലെന്നും അത് അധികാര പരിധി കടന്നുള്ളതാണെന്നുമാണ് യെച്ചൂരിയുടെ പക്ഷം. അതിനാല്‍ പ്രസ്ഥാവനയില്‍ ബിപിന്‍ റാവത്ത് മാപ്പ് പറയണമെന്നും യെച്ചൂരി പറഞ്ഞു.
കാശ്മീര്‍ വിഷയത്തില്‍ അടക്കം സൈന്യത്തിനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ നിരന്തരം നടത്തിയിരുന്ന വ്യക്തിയാണ് സീതാറാം യെച്ചൂരി. ഇതേ വിഷയത്തില്‍ മുസ്ലീം മതമൗതികവാദ സംഘടനയായ മജിലിസ്-ഈ- ഇത്തഹദുല്‍ മുസ്ലിമിന്‍ നേതാവ് അസറുദ്ദീന്‍ ഒവൈസിയും കോണ്‍ഗ്രസ്സ് നേതാവ് ദിഗ് വിജയ് സിംഗും കരസേന മേധാവിക്കെതിരെ രംഗത്ത് വന്നിരുന്നു.
















