ന്യൂദല്‍ഹി: പൗരത്വ നിയമഭേദഗതിയുടെ മറവില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ക്കും അക്രമങ്ങള്‍ക്കും പിന്നില്‍ കോണ്‍ഗ്രസാണെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പൗരത്വ നിയമഭേദഗതി പാര്‍ലമെന്റിന്റെ ഇരുസഭകളും ചര്‍ച്ച ചെയ്തതാണ്. അന്നൊന്നും ഒരു എതിര്‍പ്പും ഉയര്‍ത്താന്‍ ഇവര്‍ക്കായില്ല. പാര്‍ലമെന്റില്‍ നിന്ന് പുറത്തേക്ക് പോയി ആളുകളെ തെറ്റിദ്ധരിപ്പിച്ച് അക്രമത്തിന് ഒത്താശ ചെയ്യുകയാണ് കോണ്‍ഗ്രസെന്നും ദല്‍ഹിയില്‍ നടന്ന പൊതുറാലിയില്‍ അമിത് ഷാ കുറ്റപ്പെടുത്തി.
ദല്‍ഹിയില്‍ അക്രമങ്ങള്‍ക്കും പിന്നില്‍ ടുക്‌ഡേ ടുക്‌ഡേ ഗ്യാംഗാണ്. ഇതിനു നേതൃത്വം നല്‍കുന്നത് കോണ്‍ഗ്രസാണ്. ഈ ടുക്‌ഡേ ടുക്‌ഡേ ഗ്യാംഗിനെ ഒരു പാഠം പഠിപ്പിക്കാന്‍ സമയമായി. നഗരത്തിലെ അക്രമത്തിന് ഉത്തരവാദികള്‍ അവര്‍ മാത്രമാണ്. ദില്ലിയിലെ ജനങ്ങള്‍ അവരെ ഇതിനൊരു പാഠം പഠിപ്പിക്കും. അടുത്ത വര്‍ഷം ആദ്യം നടക്കാനിരിക്കുന്ന ദില്ലി നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനം ഇവര്‍ക്ക് മറുപടി നല്‍കണമെന്നും അമിത് ഷാ.
ഞായറാഴ്ച ദില്ലിയില്‍ നടന്ന റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും അക്രമങ്ങള്‍ക്ക് പിന്നില്‍ കോണ്‍ഗ്രസാണെന്ന് ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണു ബിജെപി വിരുദ്ധരുടെ കൂട്ടായ്‌മയായ ടുക്‌ഡേ ടുക്‌ഡേ ഗ്യാങ്ങിനെ ലക്ഷ്യമിട്ട് അമിത് ഷായും രംഗത്തെത്തിയത്.
















