ബംഗളൂരു: കര്‍ണാടകയിലെ സിപിഐ സംസ്ഥാന കമ്മിറ്റി ഓഫീസിന് അജ്ഞാതര്‍ തീയിട്ടു. ബെംഗളൂരു മല്ലേശ്വരത്തിന് അടുത്തുള്ള ഓഫീസിനാണ് തീവെച്ചത്. ഓഫീസ് പരിസരത്തിരുന്ന ആറു ബൈക്കുകള്‍ അഗ്നിക്കിരയായിട്ടുണ്ട്. കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പയുടെ വാഹനത്തിന് നേരെ കണ്ണൂരില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിട്ടിരുന്നു. ഇതില്‍ ഉണ്ടായ പ്രകോപനമാണ് ഓഫീസ് തീവെയ്‌പ്പില്‍ കലാശിച്ചതെന്ന് പോലീസ് പറയുന്നു.
അതേസമയം, കര്‍ണാടക മുഖ്യമന്ത്രിയെ ആക്രമിച്ച സംഭവത്തില്‍ എസ്എഫ്ഐ ജില്ലാ സെക്രട്ടറിയടക്കം അഞ്ച് പേര്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് അറസ്റ്റ് ചെയ്തു. മൂന്ന് എസ്എഫ്ഐ പ്രവര്‍ത്തകരും രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുമാണ് അറസ്റ്റിലായത്. എസ്എഫ്ഐ പ്രവര്‍ത്തകരായഷിബിന്‍,ജിതിന്‍, അഖില്‍, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ജിജേഷ്, സനില്‍ എന്നിവരെയാണ് പഴയങ്ങാടി പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തത്. എസ്എഫ്ഐ ജില്ലാ സെക്രട്ടറിയാണ് അറസ്റ്റിലായ ഷിബിന്‍ കാനായി. യദ്യൂരപ്പയുടെ വാഹനം തടഞ്ഞു, ആക്രമിക്കാന്‍ ശ്രമിച്ചു, പോലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തി തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്ക് മേല്‍ ചുമത്തിയത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു.
















