മംഗളൂരു : പൗരത്വ നിയമത്തിനെതിരെ തെരുവില്‍ അരങ്ങേറിയത് ആസൂത്രിതമായ കലാപ നീക്കമായിരുന്നു എന്നതിന് തെളിവുകള്‍ പുറത്ത്. കര്‍ണാടക പോലീസും ബിജെപിയുമാണ് കലാപം ആസൂത്രിതമാണെന്ന് സാധൂകരിക്കുന്ന വീഡിയോകള്‍ പുറത്ത് വിട്ടിരിക്കുന്നത്. കലാപകാരികള്‍ മുന്‍കൂട്ടി നഗരത്തിലെ വ്യവസായ സ്ഥാപനങ്ങളിലും പൊതുനിരത്തിലുമായി സ്ഥാപിച്ചിരുന്ന നിരീക്ഷണ ക്യാമറകള്‍ തകര്‍ക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. പ്രതിഷേധമായി എത്തി കലാപം അഴിച്ചുവിട്ട മേഖലകളിലെ ക്യമറകള്‍ മണിക്കൂറുകള്‍ മുന്‍പ് എത്തിയ ചെറുപ്പക്കാരായ ചിലര്‍ വടികളും കല്ലുകളും ഉപയോഗിച്ച് തകര്‍ക്കുന്നത് ദൃശ്യങ്ങല്‍ വ്യക്തമാണ്. പ്രകടനങ്ങള്‍ അരങ്ങേറുന്നതിന് മുമ്പേ പോലീസിനെ എറിയാനായുള്ള കല്ലുകള്‍ വാഹനങ്ങളിലായി എത്തിക്കുന്നതിന്റെ വീഡിയോ ക്ലിപ്പുകളും ഇതിനൊപ്പം പുറത്ത് വന്നിട്ടുണ്ട്.
ഡിസംബര്‍ 19 ന് മംഗളൂരുവില്‍ പ്രതിഷേധം എന്നപേരില്‍ അരങ്ങേറിയത് വന്‍ കലാപമായിരുന്നു. അക്രമ സംഭവങ്ങള്‍ പരിധിവിടുകയും സ്വയരക്ഷക്ക് പോലീസ് വെടിവെക്കുകയും കലാപകാരികലില്‍ രണ്ടുപേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. അതിനെ ചൊല്ലിയുള്ള വിവാദങ്ങളും ആരോപണ പ്രത്യരോപണങ്ങള്‍ സജീവമായി നില്‍ക്കേയാണ് അണിയിച്ചൊരുക്കിയ തിരക്കഥ പ്രകാരമാണ് കലാപം നടന്നതെന്ന തെളിവുകള്‍ പുറത്ത് വന്നിരിക്കുന്നത്.
നിരന്തര പ്രശ്നബാധിത പ്രദേശമായ മംഗലാപുരത്ത് പ്രതിഷേധ പരിപാടികളില്‍ പ്രശ്നമുണ്ടാക്കി പോലീസ് പിടിയിലാകുന്നതില്‍ ഭൂരിഭാഗവും മലയാളികളാണ്. ഇക്കഴിഞ്ഞ പ്രതിഷേധ പരിപാടിയിലും കലാപം സൃഷ്ടിക്കുക എന്ന ഉദ്ദേശത്തോടെ കേരളത്തില്‍ നിന്നും നിരവധി ആള്‍ക്കാര്‍ എത്തിയിരുന്നതായി മംഗലാപുരം പോലീസ് പറഞ്ഞിരുന്നു. മംഗലാപുരം ഇപ്പോള്‍ ശാന്തമായി തുടരുകയാണ്.
















