കൊല്ലം: അഖിലകേരള തന്ത്രി മണ്ഡലം സംസ്ഥാന സമ്മേളനം 25ന് രാവിലെ 10.30ന് കൊല്ലം ബീച്ച് ഓര്‍കിഡ് കണ്‍വന്‍ഷന്‍ ഹാളില്‍ കേന്ദ്രസഹമന്ത്രി വി. മുരളീധരന്‍ ഉദ്ഘാടനം ചെയ്യും. ഭാര്‍ഗവം 2019 എന്ന പേരിലാണ് പരിപാടിയെന്ന് സംഘാടകസമിതി ഭാരവാഹികളായ പ്രൊഫ. നീലമന വി.ആര്‍.നമ്പൂതിരി, എം. നാരായണന്‍ നമ്പൂതിരി, ശങ്കരര് ശങ്കരര് ഭദ്രദാസര്, എന്‍. വാമനന്‍ നമ്പൂതിരി, എസ്. സുരേഷ് പോറ്റി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
രാവിലെ 8.30ന് വിളംബരഘോഷയാത്ര ഉദ്ഘാടനം ഇടമന ഇല്ലത്ത് എന്‍. ബാലമുരളി നിര്‍വഹിക്കും. തന്ത്രി മണ്ഡലം സംസ്ഥാന പ്രസിഡന്റ് നീലമന പ്രൊഫ.വി.ആര്‍. നമ്പൂതിരിയുടെ അധ്യക്ഷനാകുന്ന സമ്മേളനം കേന്ദ്രമന്ത്രി ഉദ്ഘാടനം ചെയ്യും. ഗൗരി ലക്ഷ്മിഭായി തമ്പുരാട്ടി ദീപം തെളിക്കും. എന്‍.കെ. പ്രേമചന്ദ്രന്‍ എംപി മുഖ്യപ്രഭാഷണം നടത്തും. സാന്ത്വനഹസ്തം പദ്ധതിയില്‍പ്പെടുത്തി വിതരണത്തിനുള്ള വീല്‍ച്ചെയറുകള്‍ മേയര്‍ ഹണിക്ക് കൈമാറും.
തന്ത്രിമണ്ഡലം ഡയറി പ്രകാശനം എം. മുകേഷ് എംഎല്‍എയും കലണ്ടര്‍ പ്രകാശനം ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനും ഉപഹാര സമര്‍പ്പണം മേയര്‍ ഹണിയും നിര്‍വഹിക്കും. തന്ത്രിമണ്ഡല വിദ്യാപീഠം ബിരുദദാന ചടങ്ങ് കുടല്‍മന വിഷ്ണു നമ്പൂതിരി, വാഴയില്‍മഠം വിഷ്ണു നമ്പൂതിരി, ഡോ.വാളവക്കോട്ടില്ലം ദിലീപ് നാരായണ്‍ നമ്പൂതിരി എന്നിവരുടെ നേതൃത്വത്തില്‍ നടക്കും. വിവിധ മേഖലകളില്‍ ഉന്നതവിജയം നേടിയ തന്ത്രിമണ്ഡലം കുടുംബാംഗങ്ങള്‍ക്കുള്ള വേദാത്മിക പുരസ്‌കാരം, ആചാര്യന്മാര്‍ക്ക് താന്ത്രികശ്രേഷ്ഠ പുരസ്‌കാരം എന്നിവ വിതരണം ചെയ്യും.
യോഗത്തില്‍ ശബരിമല തന്ത്രി താഴമണ്‍മഠം കണ്ഠര് മഹേശ്വരര് മോഹനര്, അക്കീരമണ്‍ കാളിദാസ ഭട്ടതിരി തുടങ്ങിയവര്‍ അനുഗ്രഹപ്രഭാഷണം നടത്തും. 24ന് വൈകിട്ട് അഞ്ചിന് സംസ്ഥാന കൗണ്‍സില്‍ യോഗം.
















