Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് കൊല്‍ക്കത്തയില്‍ പതിനായിരങ്ങളുടെ റാലി; പ്രതിഷേധങ്ങള്‍ തണുക്കുന്നു; പ്രചാരണവുമായി ബിജെപിയും കേന്ദ്ര സര്‍ക്കാരും മുന്നോട്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 24, 2019, 05:58 am IST
in India

ന്യൂദല്‍ഹി: പ്രതിപക്ഷ പാര്‍ട്ടികളുടെ വ്യാജ പ്രചാരണത്തെ തുടര്‍ന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ കലാപങ്ങള്‍ കെട്ടടങ്ങിത്തുടങ്ങിയതായി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ വിലയിരുത്തല്‍. മുസ്ലീങ്ങളെ ഇന്ത്യയില്‍ നിന്ന് പുറത്താക്കാന്‍ പോകുന്നുവെന്ന കള്ളപ്രചാരണം വിശ്വസിച്ച് ന്യൂനപക്ഷ ജനവിഭാഗം തെരുവിലിറങ്ങുകയും വിവിധ നഗരങ്ങളില്‍ അക്രമങ്ങള്‍ അരങ്ങേറുകയും ചെയ്തിരുന്നു. എന്നാല്‍ യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞതോടെ മുസ്ലിം ജനവിഭാഗം പ്രക്ഷോഭ രംഗത്ത് നിന്ന് പിന്‍തിരിഞ്ഞതായി കേന്ദ്രആഭ്യന്തരമന്ത്രാലയത്തിന് ലഭിച്ച റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ കേന്ദ്രസര്‍ക്കാരും ബിജെപിയും യാഥാര്‍ത്ഥ്യങ്ങളും വസ്തുതകളും വ്യക്തമാക്കി പ്രചാരണം ആരംഭിച്ചതും ജനങ്ങളില്‍ നിന്ന് തെറ്റിദ്ധാരണ അകലാന്‍ കാരണമായി. 

പൗരത്വ ഭേദഗതി നിയമം നടപ്പായതോടെ മുസ്ലീങ്ങളെ ഇന്ത്യയില്‍ നിന്ന് പുറത്താക്കാന്‍ പോകുന്നുവെന്ന പ്രചാരണം തെറ്റാണെന്ന് മുസ്ലിം സമൂഹത്തിന് ബോധ്യപ്പെട്ടുകഴിഞ്ഞു. ദല്‍ഹി ഇമാമും അജ്മീര്‍ ദര്‍ഗ ഷെരീഫും ഷിയാ പണ്ഡിതന്‍ മൗലാന ജാവദും നടത്തിയ പ്രസ്താവനകള്‍ മുസ്ലിം ജനതയെ യാഥാര്‍ഥ്യം തിരിച്ചറിയാന്‍ സഹായിച്ചു. സമര രംഗത്തുനിന്നും മുസ്ലിം സമൂഹം പിന്‍തിരിഞ്ഞതോടെ ജമാ അത്തെ ഇസ്ലാമിക്കാരും കമ്യൂണിസ്റ്റുകാരും ചില കോണ്‍ഗ്രസ്സുകാരും മാത്രമായി രംഗത്ത്. ഇത്തരക്കാരുടെ കുതന്ത്രങ്ങളാണ് കുറച്ച് ദിവസങ്ങളെങ്കിലും മുസ്ലിം സമൂഹത്തെ തെറ്റിദ്ധരിപ്പിച്ചത്. 

ദല്‍ഹിയിലും സമീപ സംസ്ഥാനങ്ങളിലും ദിവസങ്ങളായി തുടര്‍ന്ന സമരങ്ങള്‍ വെള്ളിയാഴ്ചയോടെ ഏതാണ്ട് അവസാനിച്ച നിലയിലാണ്. ജാമിയാ മിലിയ ഇസ്ലാമിയ സര്‍വകലാശാലയുടെ ഗേറ്റില്‍ അമ്പതോളം വിദ്യാര്‍ത്ഥികള്‍ മാത്രമാണ് നിലവില്‍ പ്രതിഷേധിക്കാനുള്ളത്. രാജ്യത്തെല്ലായിടത്തും സമരങ്ങള്‍ അവസാനിക്കുമ്പോള്‍ കോണ്‍ഗ്രസ് രാജ്ഘട്ടില്‍ ഇന്നലെ സത്യാഗ്രഹ സമരം ആരംഭിച്ചിട്ടുണ്ട്. വിദേശ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങിയെത്തിയ രാഹുല്‍ ഗാന്ധിയെ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിക്കുന്നതിനാണ് കോണ്‍ഗ്രസ് രാജ്ഘട്ടില്‍ തട്ടിക്കൂട്ട് സമരം നടത്തിയത്. കോണ്‍ഗ്രസ് സമരത്തിന് ആളില്ലാതിരുന്നത് തന്നെ സമരത്തിന് ജനപിന്തുണ കുറഞ്ഞതിന്റെ തെളിവായി. 

ചെന്നൈയിലും കൊച്ചിയിലും മാത്രമാണ് ഇന്നലെ പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം നടന്നത്. എന്നാല്‍ കൊല്‍ക്കത്തയില്‍ പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചും മമതാ ബാനര്‍ജി സര്‍ക്കാരിന്റെ ഭീഷണിയെ മറികടന്നും പതിനായിരങ്ങള്‍ ബിജെപി റാലിയില്‍ അണിനിരന്നു. ദേശീയ വര്‍ക്കിങ് പ്രസിഡന്റ് ജെ.പി നദ്ദയുടെ നേതൃത്വത്തിലായിരുന്നു കൊല്‍ക്കത്തയിലെ റാലി. രാജ്യത്തെ ആയിരം കേന്ദ്രങ്ങളില്‍ മഹാറാലികള്‍ നടത്തിയും വീടുകള്‍ കയറി പൗരത്വ നിയമഭേദഗതിയെപ്പറ്റി അവബോധം സൃഷ്ടിക്കാനുമാണ് ബിജെപിയുടെ തീരുമാനം. ഒരുമാസം നീണ്ടുനില്‍ക്കുന്ന പ്രചാരണ പരിപാടികള്‍ രാജ്യവ്യാപകമായി ആരംഭിച്ചിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വഞ്ചനക്കെതിരെ വിധിയെഴുതുന്‍ നേമവും വട്ടിയൂര്‍ക്കാവും

Kerala

അര്‍ജന്റീന വഞ്ചിക്കുമെന്ന് കരുതിയില്ല, മെസിയും കേരളത്തില്‍ വന്ന് ഒരു മത്സരം കളിക്കണമെന്ന് ആഗ്രഹിച്ചിരുന്നു- വി അബ്ദുറെഹ്മാന്‍

Kerala

സിപിഎം ഇന്ന് തൊഴിലാളി വര്‍ഗത്തിന്റെ പാര്‍ട്ടിയല്ല, പൊളിറ്റക്കല്‍ ക്രിമിനലുകളുടെ പാര്‍ട്ടിയായി മാറി- ജി സുധാകരന്‍

Kerala

രാഹുലിന്റെ ബിജെപി വിമര്‍ശനം സോണിയ-പോറ്റി ബന്ധം മറന്ന്; സ്വര്‍ണ്ണക്കൊള്ളയില്‍ അന്വേഷണം സിബിഐക്ക് വിടണം: കുമ്മനം

India

എഎപിയില്‍ ആഭ്യന്തര കലഹം രൂക്ഷം; രാഘവ് ഛദ്ദയെ രാജ്യസഭയിലെ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്തുനിന്ന് നീക്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിലെ ജനങ്ങള്‍ക്ക് മോദിയില്‍ വിശ്വാസം ഉണ്ട്, ബിജെപി പറയുന്നത് വികസനം- അനില്‍ ആന്റണി

‘ബിജെപിക്കാരുടെ കാല് തല്ലിയൊടിക്കും’ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ പരസ്യ കൊലവിളി

മുകുന്ദേട്ടാ… നാട്ടിക വിളിക്കുന്നു; അന്തിക്കാട് സുരേഷ്‌ഗോപിയുടെ കലുങ്ക് – ആല്‍ത്തറ സംഗമം

പിതാവും പുത്രനും, സഹോദരനും സഹോദരിയും, അളിയനും അളിയനും………………. തെരഞ്ഞെടുപ്പ് ഗോദയില്‍ ബന്ധുബലം ശക്തം

നാടോടി ഗോത്രങ്ങളെ അവഗണിക്കാനാവില്ല; പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കൂട്ടായ സമീപനം അനിവാര്യം: ഗവര്‍ണര്‍

സ്വര്‍ണ്ണം കട്ടത് ആരപ്പാ , ഉത്തരം വേണോ ? മുകളിലേക്ക് നോക്കൂ ; തിരുവനന്തപുരത്ത് വൈറലായ പോസ്റ്റർ ഇതാണ്

വിശ്വാസ സംരക്ഷണ നിയമം, ക്ഷേമപെൻഷൻ 3000 രൂപ, കോളേജ് വിദ്യാർത്ഥിനികൾക്ക് 1000 രുപ; വാഗ്ദാന പെരുമഴയുമായി UDF പ്രകടന പത്രിക

ശ്മശാനത്തിൽ നിന്ന് കണ്ടെത്തിയത് 21 ലക്ഷം രൂപയുടെ 414 സിലിണ്ടറുകൾ ; പൂഴ്‌ത്തിവയ്‌പ്പുകാരൻ മുഹമ്മദ് ആമിർ അറസ്റ്റിൽ

പെട്രോ-കെമിക്കൽ ഉത്പന്നങ്ങൾക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കി; നിർണായക നീക്കവുമായി ഇന്ത്യ

മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.