ചെന്നൈ: വിസാ ചട്ടം ലംഘിച്ച് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ പാസാക്കിയ നിയത്തിനെതിരെ കമ്മ്യൂണിസ്റ്റുകാരുടെ കൂടെ ചേര്‍ന്ന് സമരം ചെയ്ത ജര്‍മന്‍ വിദ്യാര്‍ഥിയെ തിരിച്ചയച്ചു. പൗരത്വ നിയമഭേദഗതി നിയമത്തിനെതിരായി ചെന്നൈയില്‍ നടന്ന സമരത്തില്‍ പങ്കെടുത്ത മദ്രാസ് ഐഐടിയിലെ ജര്‍മന്‍ സ്വദേശി ജേക്കബ് ലിന്‍ഡനോടാണു ഒരു സെമസ്റ്റര്‍ ബാക്കി നില്‍ക്കെ രാജ്യം വിടാന്‍ നിര്‍ദേശിച്ചത്. ട്രിപ്‌സണ്‍ സര്‍വകലാശാലയില്‍ നിന്നു ഫിസിക്‌സ് പഠനത്തിനെത്തിയതായിരുന്നു ഇയാള്‍
വിസാ ചട്ടം ലംഘിച്ചുവെന്ന് ചൂണ്ടാക്കാട്ടി ബന്ധപ്പെട്ട വകുപ്പില്‍നിന്ന് മദ്രാസ് ഐഐടിക്ക് നോട്ടീസ് കൈമാറിയിരുന്നു. വിസ നല്‍കിയത് പഠനത്തിനുവേണ്ടി മാത്രമാണ് അല്ലാതെ തൊഴിലെടുക്കാനോ പ്രതിഷേധത്തില്‍ പങ്കെടുക്കാനോ അല്ലെന്നും നോട്ടീസില്‍ വ്യക്തമാക്കുന്നു. ജാമിയ മിലിയ സര്‍വകലാശാലയിലെ കലാപകാരികളെ പോലീസ് നേരിട്ടതില്‍ പ്രതിഷേധിച്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ നേതൃത്വത്തില്‍ ചെന്നൈയിലെ ചെക്ക്പോക്കില്‍ നടത്തിയ ധര്‍ണയില്‍ ജോസഫ് പങ്കെടുത്തിരുന്നു. യൂണിഫോമിട്ടാലും കുറ്റവാളികള്‍ കുറ്റവാളികള്‍ തന്നെയാണ് എന്ന ബാനര്‍ ഉയര്‍ത്തിപ്പിടിച്ച് നില്‍ക്കുന്ന ജോസഫിന്റെ ചിത്രം സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഈ ചിത്രത്തിന്റെ അടിസ്ഥാനത്തില്‍ ഐഐടി നടത്തിയ അന്വേഷണത്തിന് പിന്നാലെയാണ് നടപടി. ഞായറാഴ്ച രാവിലെ നോട്ടിസ് കിട്ടിയതിനു പിന്നാലെ ജേക്കബ് രാത്രി ജര്‍മനിയിലേക്കു മടങ്ങി.
















