ന്യൂദല്ലി : ജാര്‍ഖണ്ഡ് നിയമസഭ തെരെഞ്ഞെടുപ്പിലെ ജനവിധിയെ അംഗീകരിക്കുവെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ. അഞ്ചുവര്‍ഷം ഭരിക്കാനായി ബിജെപിക്ക് അവസരം നല്‍കിയ ജാര്‍ഖണ്ഡിലെ ജനങ്ങള്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി. ജാര്‍ഖണ്ഡിന്റെ തുടര്‍ വികസനത്തിന് പ്രതിജ്ഞാബദ്ധരായി ബിജെപി അനുവര്‍ത്തിക്കുമെന്നും പ്രതികരിച്ച അദ്ദേഹം പ്രവര്‍ത്തകരുടെ കഠിനാദ്ധ്വാനത്തിന് നന്ദി അറിയിക്കുന്നതായും പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സംസ്ഥാന നിയമസഭാ തെരെഞ്ഞെടുപ്പിലെ ജനവിധി മാനിക്കുന്നതായി മുഖ്യമന്ത്രി രഘുബര്‍ ദാസ് പ്രതികരിച്ചിരുന്നു. കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പില്‍ 31.26 % വോട്ടുകള്‍ ലഭിച്ച ബിജെപിക്ക് ഇത്തവണ ഒറ്റക്ക് മത്സരിച്ചപ്പോള്‍ 32.67% വോട്ടുകളാണ് ലഭിച്ചിരിക്കുന്നത്. 1.41 % വോട്ടിന്റെ വര്‍ധനവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്.
















