ഇരിട്ടി: സേവാഭാരതി തന്തോട് അളപ്ര യൂണിറ്റിന്റെ നേതൃത്വത്തില്‍ നിര്‍ദ്ധനരായ കിടപ്പ് രോഗികള്‍ക്ക് നല്‍കുന്ന സഹായ വിതരണ പദ്ധതിക്ക് തുടക്കമായി. വര്‍ഷങ്ങളായി രോഗം മൂലം കിടപ്പിലായ അളപ്രയിലെ കൊയിലേരി മാധവിക്ക് ആദ്യ തുക കൈമാറിക്കൊണ്ട് ആര്‍എസ്എസ് പ്രാന്തീയ വിദ്യാര്‍ത്ഥി പ്രമുഖ് വത്സന്‍ തില്ലങ്കേരി ഉദ്ഘാടനം ചെയ്തു.
അളപ്ര മേഖലയിലെ പത്തോളം പേര്‍ക്കാണ് സേവാഭാരതി സഹായധനം വിതരണം ചെയ്യുന്നത്. എല്ലാ മാസവും ഇവര്‍ക്ക് ഈ തുക അവരുടെ വീടുകളില്‍ എത്തിച്ചു നല്‍കുമെന്ന് സേവാഭാരതി പ്രവര്‍ത്തകര്‍ പറഞ്ഞു. ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി സത്യന്‍ കൊമ്മേരി, യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് പ്രിജേഷ് അളോറ. സേവാഭാരതി അളപ്ര യൂണിറ്റ് പ്രസിഡന്റ് അഖില്‍ രാജ്, യൂണിറ്റ് സിക്രട്ടറി കെ. അജിത്ത്, ബിജെപി യൂണിറ്റ് ജോയന്റ് സെക്രട്ടറി എന്‍. വിജിത്ത്, പി.വി. ചന്ദ്രന്‍, ഒ. സരീഷ് തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.
















