റാഞ്ചി: ഝാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ആദ്യമണിക്കൂറിലെ ഫലസൂചനകള്‍ ബിജെപിയ്‌ക്ക് അനുകൂലം. ബിജെപി 35 സീറ്റുകളില്‍ ലീഡ് ചെയ്യുന്ന കാഴ്ചയാണ് കാണുന്നത്. ഝാര്‍ഖണ്ഡ് മുക്തിമോര്‍ച്ച- കോണ്‍ഗ്രസ് മഹാസഖ്യം തുടക്കത്തില്‍ ലീഡ് ചെയ്‌തെങ്കിലും ഇപ്പോള്‍ കനത്ത തിരിച്ചടിയാണ് നേരിടുന്നത്. 34 സീറ്റുകളില്‍ മാത്രമാണ് ലീഡി ചെയ്യുന്നത്. എജെഎസ്‌യു നിലവില്‍ ആറ് സീറ്റുകളിലും മറ്റുള്ളവര്‍ എട്ടിടത്തും ലീഡ് ചെയ്യുന്നുണ്ട്. 81 അംഗ ജാര്‍ഖണ്ഡ് നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിന് വേണ്ടത് 41 സീറ്റുകളാണ്.
അതേസമയം ഝാര്‍ഖണ്ഡില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് ബിജെപി ചര്‍ച്ചകള്‍ ആരംഭിച്ചു. ചെറുപാര്‍ട്ടികളുമായി സംസാരിക്കാന്‍ ബിജെപി നേതാവ് ഉപേന്ദ്ര യാദവിനെ അമിത് ഷാ നിയോഗിച്ചു. ജെഎംഎമ്മിന്റെ നേതൃത്വത്തിലുള്ള മഹാസഖ്യത്തിന് കനത്ത തിരിച്ചടിയിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നത്. കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ മഹാസഖ്യത്തിനൊപ്പമാണ്.
മുഖ്യമന്ത്രി രഘുബര്‍ ദാസ് നിലവില്‍ ശക്തമായ ത്രികോണ മത്സരത്തെ അതിജീവിച്ച് ജെംഷഡ്പുര്‍ ഈസ്റ്റ് മണ്ഡലത്തില്‍ ലീഡ് ചെയ്യുന്നുണ്ട്. ജാര്‍ഖണ്ഡ് സംസ്ഥാനം രൂപീകരിക്കപ്പെട്ട ശേഷമുള്ള 19 വര്‍ഷത്തില്‍ ആറ് മുഖ്യമന്ത്രിമാരാണ് സംസ്ഥാനം ഭരിച്ചത്. ഇവരില്‍ ഒരാള്‍ പോലും അധികാരം നിലനിര്‍ത്തുകയോ രണ്ടാമത്തെ തെരഞ്ഞെടുപ്പ് വിജയിക്കുകയോ ചെയ്തിട്ടില്ല. ഈ ചരിത്രം മാറ്റിയെഴുത്താനുള്ള അവസരമാണ് രഘുബര്‍ ദാസിന് ലഭിക്കുന്നത്. ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ച നേതാവ് ഹേമന്ത് സോറന്‍ ധുംക മണ്ഡലത്തില്‍ ലീഡ് ചെയ്യുന്നുണ്ടെങ്കിലും ബര്‍ഹേട്ടില്‍ പിന്നിലാണ്.
















