റാഞ്ചി: ഝാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. പുറത്തുവന്ന ആദ്യ ഫലസൂചനകള്‍ ബിജെപിയ്‌ക്ക് അനുകൂലമാണ്. ജെഎംഎമ്മിന്റെ നേതൃത്വത്തിലുള്ള മഹാസഖ്യത്തിന് കനത്ത തിരിച്ചടിയിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നത്. കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ മഹാസഖ്യത്തിനൊപ്പമാണ്.
ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 39 സീറ്റുകളില്‍ ബിജെപി ലീഡ് ചെയ്യുമ്പോള്‍ 33 ഇടത്ത് മഹാസഖ്യവും എജെഎസ് യു അഞ്ചിടത്തും ജെവിഎം മൂന്നിടത്തും മറ്റുള്ളവര്‍ ഒരിടത്തും ലീഡ് ചെയ്യുന്നുണ്ട്.
81 അംഗ നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിന് 41 സീറ്റുകളാണ് വേണ്ടത്. മഹാസഖ്യം ആദ്യ ഘട്ടത്തില്‍ വലിയ രീതിയില്‍ ലീഡ് ചെയ്തിരുന്നുവെങ്കിലും പിന്നീട് അത് കുറയുകയായിരുന്നു.
















