ലഖ്നൗ: ദേശീയ പൗരത്വ നിയമത്തിനെതിരായ പ്രതിഷേധങ്ങളിലെ അക്രമങ്ങള്‍ ദൗര്‍ഭാഗ്യകരമെന്ന് ബിഎസ്പി അധ്യക്ഷ മായാവതി. ബിഎസ്പി എന്നും അക്രമങ്ങള്‍ക്ക് എതിരാണെന്നും രാജ്യത്തും ഉത്തര്‍പ്രദേശിലും നടക്കുന്ന അക്രമങ്ങള്‍ ദൗര്‍ഭാഗ്യകരമാണെന്നും മായാവതി ട്വിറ്ററില്‍ കുറിച്ചു.
അക്രമം നടത്തുന്നതിലോ പൊതുമുതല്‍ നശിപ്പിക്കുന്നതിലോ തങ്ങള്‍ക്ക് വിശ്വാസമില്ല. മാത്രമല്ല, ഈ അക്രമങ്ങളില്‍ പങ്ക് ചേരരുതെന്നും പാര്‍ട്ടി പ്രവര്‍ത്തകരോട് മായാവതി ആവശ്യപ്പെട്ടിരുന്നു. നിയമത്തോടുള്ള തങ്ങളുടെ പ്രതിഷേധം രാഷ്‌ട്രപതിയ്‌ക്ക് മുന്നില്‍ വ്യക്തമാക്കിയിട്ടുണ്ട്. കോണ്‍ഗ്രസ് അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന രീതിയാണ് പിന്തുടരുന്നതെന്നും മായാവതി പറഞ്ഞിരുന്നു.
പൗരത്വ ഭേദഗതി നിയമത്തിന്റെ പേരില്‍ രാജ്യത്ത് നടക്കുന്ന അക്രമങ്ങളെ പിന്തുണയ്‌ക്കില്ലെന്ന് മായാവതി കഴിഞ്ഞ ദിവസവും വ്യക്തമാക്കിയിരുന്നു. സമാധാനപരമായ പ്രതിഷേധങ്ങള്‍ നടത്താം എന്നാല്‍ അതിനായി നിയമം കൈയ്യിലെടുക്കരുതെന്നായിരുന്നു മായാവതി ആവശ്യപ്പെട്ടത്.
















