ന്യൂദല്‍ഹി: ഝാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിലെ ആദ്യ മിനിറ്റുകളില വോട്ടെണ്ണല്‍ ഫലം പുറത്തുവരുമ്പോള്‍ നിലവിലെ മുഖ്യമന്ത്രി രഘുബര്‍ ദാസടക്കമുള്ള പ്രമുഖ നേതാക്കള്‍ ലീഡ് ചെയ്യുകയാണ്. 24 കേന്ദ്രങ്ങളിലായാണ് 81 സീറ്റുകളിലേക്കുള്ള വോട്ടെണ്ണലാണ് പുരോഗമിക്കുന്നത്.
ഝാര്‍ഖണ്ഡിലെ 81 സീറ്റുകളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പ് അഞ്ച് ഘട്ടങ്ങളിലായാണ് നടന്നത്. നിലവില്‍ 43 സീറ്റുള്ള ബിജെപിയും എട്ട് സീറ്റുള്ള ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ചയും ചേര്‍ന്നുള്ള സഖ്യമാണ് സംസ്ഥാനം ഭരിക്കുന്നത്.
















