Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പൗരത്വ ഭേദഗതി നിയമത്തിന്റെ പേരില്‍ നുണ പ്രചാരണം: വി. മുരളീധരന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 23, 2019, 05:36 am IST
inKerala

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിന്റെ പേരില്‍ മലയാളികളെ മുഴുവന്‍ കബളിപ്പിക്കാനാണ് മുഖ്യധാരാ രാഷ്‌ട്രീയപാര്‍ട്ടികളും ചില മാധ്യമങ്ങളും ശ്രമിക്കുന്നതെന്ന് കേന്ദ്ര വിദേശകാര്യ പാര്‍ലമെന്ററികാര്യ സഹമന്ത്രി വി. മുരളീധരന്‍. കേരളത്തിലെ രണ്ട് രാഷ്‌ട്രീയ കക്ഷികള്‍ക്ക് നോട്ടിരട്ടിപ്പുകാരന്റെ മനസ്സാണ്. നോട്ടിരട്ടിപ്പിക്കലുകാരന്റെ പുതിയ വേഷമിട്ടാണ് ഇവര്‍ വന്നിരിക്കുന്നത്. വിദ്യാസമ്പന്നരാണെങ്കിലും മലയാളികള്‍ കള്ളപ്രചാരണങ്ങളില്‍ വീണുപോകുന്നു. 

കേരളത്തെ ഈ നിയമം ഒരു തരത്തിലും ബാധിക്കുന്നില്ലെന്നിരിക്കെ ഇല്ലാത്ത പ്രശ്‌നങ്ങളുണ്ടാക്കി നാട്ടില്‍ കലാപമുണ്ടാക്കാനാണ് നീക്കം. ചില മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ഈ കബളിപ്പിക്കലിന്  വിധേയരായിരിക്കുകയാണെന്നും വി. മുരളീധരന്‍ പറഞ്ഞു. കേരള പിഎസ്‌സി എംപ്ലോയീസ് സംഘിന്റെ 27-ാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് കേരളത്തില്‍ കുപ്രചാരണങ്ങള്‍ അഴിച്ചുവിടുന്നത് സര്‍ക്കാരും പ്രതിപക്ഷവും ഒരുമിച്ചാണ്. ഗ്യാലറിയുടെ കയ്യടിമാത്രമാണിവരുടെ ലക്ഷ്യം. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും തെരുവിലിറങ്ങി ജനങ്ങളോട് പ്രതിഷേധിക്കാന്‍ ആഹ്വാനം ചെയ്യുകയാണ്. കേരളത്തില്‍ ഉണ്ടാക്കുന്ന കലാപങ്ങളില്‍ എരിതീയില്‍ എണ്ണ ഒഴിയ്‌ക്കുന്നത് പോലുള്ള സമീപനം മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും സ്വീകരിക്കുമ്പോള്‍ ഭരണഘടനാ പദവിയെക്കുറിച്ച് അവര്‍ക്ക് തന്നെ ബോധ്യമില്ലാതാകുന്നു.

ലോകത്തൊരു രാജ്യവും നുഴഞ്ഞുകയറ്റക്കാര്‍ക്ക് പൗരത്വം നല്‍കില്ല. ഭാരതത്തില്‍ അതു നല്‍കണമെന്നാവശ്യപ്പെടുന്നതാണ് മനസ്സിലാകാത്തത്. ബംഗ്ലാദേശിലും പാക്കിസ്ഥാനിലും മറ്റും പീഡനങ്ങളേറ്റുവാങ്ങി ഇന്ത്യയില്‍ അഭയാര്‍ത്ഥികളായെത്തിയവര്‍ക്ക് പൗരത്വം നല്‍കണമെന്ന് ആവശ്യപ്പെട്ടത് കോണ്‍ഗ്രസ്സും സിപിഎമ്മുമാണ്. അതെല്ലാം വിഴുങ്ങിയിട്ടാണ് ഇപ്പോള്‍ തെറ്റിദ്ധാരണകള്‍ പ്രചരിപ്പിച്ച് കലാപത്തിനിവര്‍ ആഹ്വാനം നല്‍കുന്നത്. മറ്റിടങ്ങളില്‍ ജീവിക്കാന്‍ നിവൃത്തിയില്ലാതെ തൊഴിലെടുക്കാന്‍ എത്തിയവര്‍ക്ക് പൗരത്വമല്ല നല്‍കേണ്ടത്. അവര്‍ക്ക് തൊഴില്‍ ചെയ്യാനുള്ള സാഹചര്യം ആവശ്യമെങ്കില്‍ സൃഷ്ടിക്കുകയാണ് വേണ്ടത്.

തെരുവിലിറങ്ങി പ്രതിഷേധിക്കുന്നത് അരാജക വാദികളുടെ സ്വഭാവമാണ്. ഇത് മറ്റുള്ളവര്‍ക്ക് അഴിഞ്ഞാടാനുള്ള ലൈസന്‍സ് നല്‍കലാണ്. പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് ഒരു പങ്കുമില്ല. ഒരാള്‍ക്ക് പോലും പൗരത്വം നിഷേധിക്കാന്‍ പൗരത്വ ബില്ലില്‍ ഒരു വ്യവസ്ഥയും ഇല്ല. ഈ നിയമം ഇന്ത്യന്‍ പൗരന്മാരെ ബാധിക്കില്ല. വാസ്തവം എന്താണെന്ന് ഇന്നല്ലെങ്കില്‍ നാളെ ജനങ്ങള്‍ തിരിച്ചറിയും. 

കേരള പിഎസ്‌സി എംപ്ലോയീസ് സംഘ് സംസ്ഥാന പ്രസിഡന്റ് ടി.എന്‍. പ്രദീപ് കുമാര്‍ അധ്യക്ഷത വഹിച്ചു. ബിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി. രാജീവന്‍ മുഖ്യപ്രഭാഷണം നടത്തി. ഫെറ്റോ സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.കെ. ജയകുമാര്‍, ആര്‍ആര്‍കെഎംഎസ് അഖിലേന്ത്യാ ഉപാധ്യക്ഷന്‍ പി. സുനില്‍കുമാര്‍, എബിആര്‍എസ്എം അഖിലേന്ത്യാ സെക്രട്ടറി പി.എസ് ഗോപകുമാര്‍, കേരള പിഎസ്‌സി എംപ്ലോയീസ് സംഘ് സംസ്ഥാന ജനറല്‍ സെക്രട്ടറി സജീവ് തങ്കപ്പന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നരേന്ദ്രമോദിയെ വീഴ്‌ത്താന്‍ അമേരിക്കന്‍ ഡീപ് സ്റ്റേറ്റ് ഗൂഢാലോചന നടത്തുന്നുവെന്ന് മുന്‍ സെര്‍ബിയന്‍ പ്രസിഡന്‍റ് അലക്സാണ്ടര്‍ വൂചിക്

Kerala

സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം കഴിഞ്ഞതോടെ പത്തനംതിട്ടയില്‍ വിഭാഗീയത രൂക്ഷം

Kerala

ഗര്‍ഭിണി വാടക വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

Cricket

വിനു മങ്കാദ് ട്രോഫിയിൽ കേരളത്തിന് തോൽവി

India

ഇന്ത്യയിലെ പ്രധാനമന്ത്രിയെന്ന് അംബാനിയെ ഇലോണ്‍ മസ്ക് വിളിച്ചത് ഡീപ് സ്റ്റേറ്റ് അജണ്ട; അതിന് കയ്യടിച്ച രാഹുല്‍ ഗാന്ധി ഡീപ് സ്റ്റേറ്റ് ഏജന്‍റ്

പുതിയ വാര്‍ത്തകള്‍

പിണറായി വിജയനെ പൊലീസ് അറസ്റ്റ് ചെയ്ത സംഭവം: അന്വേഷണത്തിന് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി മുഖ്യമന്ത്രി വി ഡി സതീശന്‍, ആശങ്കയെന്ന് മുഖ്യമന്ത്രി

വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പ്: കേരളത്തിനെതിരെ കർണാടകയ്‌ക്ക് നാല് വിക്കറ്റ് വിജയം

തൃശൂരില്‍ അച്ഛനെ വാക്കത്തി കൊണ്ട് വെട്ടിയ മകന്‍ തോട്ട പൊട്ടി മരിച്ചു

പച്ചക്കുരുതി കുരുതി ആകെ പാളി ചിത്തഭ്രമം; സജിന്‍ ഗോപുവും നിഖില വിമലും ഒന്നിച്ച ‘ധൂമകേതു’വിലെ പാട്ട് പുറത്ത്

സെപ്റ്റംബറിൽ വാഹന വിപണിക്ക് കുതിപ്പ്; ടൊയോട്ടയ്‌ക്കും കിയയ്‌ക്കും ടാറ്റയ്‌ക്കും മികച്ച വിൽപ്പന വളർച്ച

ക്യാപ്റ്റൻ സ്മിത് മച്ചാറിന് നേരെയുണ്ടായ ആക്രമണം : കേസ് എൻ ഐ എ ഏറ്റെടുത്തു : വിമാനം ഹൈജാക്ക് ചെയ്യാൻ ശ്രമമെന്ന് വ്യക്തം

‘ഷെയിം ഓൺ യു ‘ അഭിജിത് ദീപ്കെയ്‌ക്ക് നേരെ വിമാനത്തിലെ യാത്രക്കാരുടെ രോഷപ്രകടനം

സി.എസ്.ആർ ഫണ്ട് വിവാദം മഞ്ഞുമലയുടെ ഒരറ്റം മാത്രം; ആലപ്പുഴ നഗരസഭയിൽ ലക്ഷങ്ങളുടെ അഴിമതിയെന്ന് ബിജെപി

ആഗോള തലത്തിൽ ചിത്രം 400 കോടി രൂപ കളക്ഷനുമായി ബോക്‌സ് ഓഫിസിൽ കുതിപ്പ് തുടർന്ന് അജയ് ദേവ്ഗണിന്റെ ദൃശ‍്യം 3

​വിദ്യാർത്ഥികളെ മോചിപ്പിക്കും വരെ ആഹാരം കഴിക്കില്ല ; നിരാഹാര സമരവുമായി എ എ റഹീം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.