2019 ലെ ഐഐഎം ക്യാറ്റ് സ്കോര്‍ പരിഗണിച്ച് എംബിഎ പ്രവേശനം നല്കുന്ന രണ്ട് പ്രമുഖ സ്ഥാപനങ്ങളാണ് വാരാണസിയിലെ ബനാറസ് ഹിന്ദു വാഴ്സിറ്റിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റും തിരുച്ചിറപ്പള്ളിയിലെ ഭാരതീദാസന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റും. ക്യാറ്റ് ഫലം ജനുവരി രണ്ടാം വാരം പ്രസിദ്ധപ്പെടുത്തും. ഈ രണ്ട് സ്ഥാപനങ്ങളിലെയും 2020 വര്‍ഷത്തെ ഫുള്‍ടൈം എംബിഎ പ്രോഗ്രാം പ്രവേശനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം.
ബനാറസ് യൂണിവേഴ്സിറ്റി: ഇവിടെ നാലു സെമസ്റ്ററുകളായുള്ള രണ്ട് വര്‍ഷത്തേ ഫുള്‍ ടൈം എബിഎ കോഴ്സില്‍ മാര്‍ക്കറ്റിങ്, ഹ്യൂമന്‍ റിസോഴ്സ് മാനേജ്മെന്റ്, ഫിനാന്‍സ്, ഓപ്പറേഷന്‍സ് മാനേജ്മെന്റ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി എന്നിവ സ്പെഷ്യലൈസേഷനുകളാണ്. ഇതിനു പുറമെ എംബിഎ ഇന്റര്‍നാഷണല്‍ ബിസിനസ് പ്രോഗ്രാമിലും പ്രവേശനമുണ്ട്. ഓരോ പ്രോഗ്രാമിലും 59 സീറ്റുകള്‍ വീതമാണുള്ളത്.
യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ ബിരുദം അല്ലെങ്കില്‍ പോസ്റ്റ് ഗ്രാഡുവേറ്റ് ബിരുദം 50% മാര്‍ക്കില്‍ കുറയാതെ വിജയിച്ചിരിക്കണം. എസ്സി/എസ്ടി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 45% മാര്‍ക്ക് മതി. ഫൈനല്‍ ഡിഗ്രി പരീക്ഷയെഴുതുന്നവരെയും പരിഗണിക്കും. 2020 ഒക്ടോബര്‍ 5 നകം യോഗ്യതാ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മതി.
അപേക്ഷാ ഫീസ് 2000 രൂപ. എസ്സി/എസ്ടി വിഭാഗങ്ങള്‍ക്ക് 1000 രൂപ മതി. അപേക്ഷ ഓണ്‍ലൈനായി www.bhuonline.in ല്‍ ജനുവരി 25 നകം സമര്‍പ്പിക്കണം. ഇതിനുള്ള നിര്‍ദ്ദേശങ്ങള്‍ വെബ്പോര്‍ട്ടലിലുണ്ട്.
സെലക്ഷന്: ക്യാറ്റ് 2019 സ്കോര്‍ അടിസ്ഥാനത്തില്‍ അപേക്ഷകരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി ഗ്രൂപ്പ് ചര്‍ച്ചയ്ക്കും വ്യക്തിഗത അഭിമുഖത്തിനും ക്ഷണിക്കും. ക്യാറ്റ് സ്കോറിന് 50%, അക്കാദമിക് മെരിറ്റിന് 20% ഗ്രൂപ്പ് ചര്‍ച്ചക്കും അഭിമുഖത്തിനും 30% എന്നിങ്ങനെ വെയിറ്റേജ് നല്കി റാങ്ക് ലിസ്റ്റ് തയ്യാറാക്കും.
എംബിഎ പ്രോഗ്രാമില്‍ 15% പെയിഡ് സീറ്റുകളുണ്ട്. റഗുലര്‍ അഡ്മിഷന് കഴിഞ്ഞാണ് പെയ്ഡ് സീറ്റുകളിലേക്കുള്ള പ്രവേശനം. ഒന്നരലക്ഷം രൂപ ഇതിന് വാര്‍ഷിക ഫീസായി മുന്‍കൂര്‍ അടയ്ക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.bhuonline.in സന്ദര്‍ശിക്കുക.
ഭാരതിദാസന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്: ഇവിടെ രണ്ടുവര്‍ഷത്തെ ഫുള്‍ടൈം റസിഡന്‍ഷ്യല്‍ എംബിഎ പ്രോഗ്രാമില്‍ മാര്‍ക്കറ്റിങ്, ഫിനാന്‍സ്, സിസ്റ്റംസ്, ഓപ്പറേഷന്‍സ്, ഹ്യൂമന്‍ റിസോഴ്സ് മാനേജ്മെന്റ് എന്നിവ സ്പെഷ്യലൈസേഷനുകളാണ്. 120 പേര്‍ക്കാണ് പ്രവേശനം.
യോഗ്യത: ഏതെങ്കിലും ഡിസിപ്ലിനില്‍ 50% മാര്‍ക്കില്‍ കുറയാതെ ബിരുദം/പോസ്റ്റ് ഗ്രാഡുവേറ്റ് ബിരുദം. ഫൈനല്‍ ഡിഗ്രി വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം. അപേക്ഷ ഓണ്‍ലൈനായി www.bim.edu ല്‍ ജനുവരി 23 നകം സമര്‍പ്പിക്കണം. അപേക്ഷാ ഫീസ് 1450 രൂപ. എസ്സി/എസ്ടി കാര്‍ക്ക് 950 രൂപ മതി. ക്രഡിറ്റ്/ഡബിറ്റ് കാര്‍ഡ്/ നെറ്റ് ബാങ്കിങ് മുഖാന്തിരം ഫീസ് അടയ്ക്കാം.
ക്യാറ്റ് സ്കോര്‍ അടിസ്ഥാനത്തില്‍ ഗ്രൂപ്പ് ചര്‍ച്ചയും അഭിമുഖവും കൊച്ചി, തിരുച്ചിറപ്പള്ളി, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, മുബൈ, ദല്‍ഹി, കൊല്‍ക്കത്ത കേന്ദ്രങ്ങളില്‍ വച്ച് നടത്തി മെരിറ്റ് ലിസ്റ്റ് തയ്യാറാക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.bim.edu കാണുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: