ന്യൂദല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യമൊട്ടാകെ പ്രതിഷേധം നടത്തുന്ന കലാപകാരികള്‍ക്ക് യഥാര്‍ഥ കാര്യമെന്താണെന്ന് പോലും അറിയില്ലെന്നത് വാര്‍ത്തയാണ്. ഒട്ടനവധി തവണ ഇത്തരം വാര്‍ത്തകള്‍ വിവിധഭാഗങ്ങളില്‍ നിന്നും പല മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു.
എന്നാല്‍, ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തയും വീഡിയോയും കണ്ടാല്‍ മൂക്കത്ത് വിരല് വച്ചു പോകും. ആസാദി.. ആസാദി എന്ന് മുറവിളി കൂട്ടുന്ന കലാപകാരികള്‍ക്ക് സിഎഎ, എന്‍ആര്‍സി എന്നിവയുടെ പൂര്‍ണരൂപം പോലും അറിയില്ല. സിഎഎക്കും എന്‍ആര്‍സിക്കും എതിരെ പ്ലക്കാര്‍ഡുളേന്തിവര്‍ക്ക് പോലും പൂര്‍ണരൂപം അറിയില്ലെന്നതാണ് രസം. ചോദ്യം ചോദിച്ച അവതാരക പോലും കലാപകാരികളുടെ ബ..ബ..ബ്ബ..ബ്ബ കേട്ട് ഞെട്ടി.
കലാപകാരികള്‍ക്കെല്ലാം സിഎബിയേയും എന്‍ആര്‍സിയേയും എതിര്‍ക്കുന്നുവെന്നും കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നതിനുമെല്ലാം നൂറ് നാവ്. എന്താണ് പൗരത്വ നിയമമെന്ന കാര്യവും അവയുടെ പൂര്‍ണരൂപം എന്താണെന്നതിനും ഒരു മറുപടിയില്ല. ചിലര്‍ ഒഴിഞ്ഞു മാറി. മറ്റുചിലര്‍ പറഞ്ഞത് കേട്ടാല്‍ ചിരി വരും. അത്രക്കുണ്ടേ.. അറിവ്!
എന്‍ആര്‍സിയുടെ പൂര്‍ണരൂപത്തിന് ഒരു പെണ്‍കുട്ടിയുടെ മറുപടി നാഷണല്‍ റിലീജ്യണ്‍ സിറ്റിസണെന്നായിരുന്നു. നാഷണല്‍ രജിസ്റ്റര്‍ കാര്‍ഡെന്നാണ് ഒരാളുടെ വാദം. സിഎഎയുടെ പൂര്‍ണരൂപത്തിന് കിട്ടിയ മറുപടികളും രസകരം തന്നെ. സിറ്റിസണ്‍ അറ്റെംറ്റെന്നും കള്‍ച്ചറല്‍ കോമറന്റ് ആക്ടെന്ന വ്യത്യസ്തമായ മറുപടി കേള്‍ക്കേണ്ടി വന്നു.
ആരുടെയോ എല്ലാം ചരട് വലികള്‍ക്കനുസരിച്ച് നീങ്ങുന്നവരാണിവരെന്നും രാജ്യത്ത് കലാപം സൃഷ്ടിക്കുക മാത്രമാണ് ഇവരുടെ ഉദ്ദേശമെന്നും ഈ ഒരൊറ്റ വീഡിയോ കൊണ്ട് തന്നെ തെളിയുന്നു.
















