ലഖ്നൗ: പൗരത്വ നിയമത്തിലെ എതിര്‍പ്പ് മറയാക്കി സംസ്ഥാനത്തെ കലാപഭൂമിയാക്കാന്‍ നോക്കിയവര്‍ 57 പോലിസുകാരെ ഗുരുതരമായി വെടിവച്ച് പിരിക്കേല്‍പ്പിച്ചതായി ഡിജിപി ഒ.പി. സിംഗ് വെളിപ്പെടുത്തി. പ്രതിഷേധത്തിന്റെ പേരില്‍ രാജ്യത്ത് മന:പൂര്‍വ്വം കലാപം അഴിച്ചുവിടാന്‍ ഭീകരന്മാര്‍ അവസരം മുതലെടുക്കുന്നുവെന്ന് സംശയിക്കുന്നതായി സിംഗ് പറഞ്ഞു.
കഴിഞ്ഞ 3-4 ദിവസങ്ങളിലായി നടന്ന അക്രമണങ്ങളില്‍ 11 പേര്‍ കൊല്ലപ്പെട്ടതായും പോലീസ് മേധാവി അറിയിച്ചു. രാംപൂര്‍, അയോധ്യ, ഗോരഖ്പൂര്‍, ലഖ്നൗ, ബിജനോര്‍, ഫരീദാബാദ്, മീറഠ്, ബുലന്ദ്ശഹര്‍, മുസഫര്‍നഗര്‍ എന്നിവിടങ്ങളിലാണ് അക്രമം നടന്നതെന്നും സിംഗ് വ്യക്തമാക്കി.
അക്രമങ്ങളില്‍ 60 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 20 പേരെ കസ്റ്റഡിയിലെടുത്തുവെന്നും ഉത്തര്‍പ്രദേശ് പോലീസ് മേധാവി പറഞ്ഞു.
















