ചെന്നൈ : പൗരത്വ ഭേദഗതി നിയമത്തിനെതിരെ അനാവശ്യമായി കലാപം ഉണ്ടാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് കര്‍ശ്ശന താക്കീതുമായി മദ്രാസ് ഐഐടി. പ്രതിഷേധത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികളെ നിരീക്ഷിച്ചു വരികയാണ്. ഇതുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികള്‍ക്ക് മെയില്‍ അയച്ചിട്ടുണ്ടെന്നും ഡീന്‍ വ്യക്തമാക്കി.
ക്യാമ്പസ്സിനത്ത് മുദ്രാവാക്യങ്ങളോ പ്രതിഷേധങ്ങളോ നടത്താന്‍ പാടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഡീന് വിദ്യാര്‍ത്ഥികള്‍ക്ക് മെയില്‍ അയച്ചിരിക്കുന്നത്. എന്നാല്‍ പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് മാത്രമാണ് അറിയിച്ചിട്ടുള്ളത്. നടപടി എന്തെന്ന് വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞദിവസങ്ങളില്‍ പൗരത്വനിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങള്‍ ഐഐടി ക്യാമ്പസിനുള്ളില്‍ നടന്നിരുന്നു.
പുറത്തുള്ള സമരങ്ങളിലും വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തിരുന്നു. ക്യാമ്പസ്സിനുള്ളില്‍ ഇത്തരത്തിലുള്ള പ്രകടനങ്ങള്‍ക്ക് നേരത്തെ തന്നെ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നതാണ്.
















