ന്യൂദല്‍ഹി : പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ക്കിടെ തലസ്ഥാനത്തേയ്‌ക്ക് ഭീകരര്‍ എത്താന്‍ സാധ്യതയുള്ളതായി റിപ്പോര്‍ട്ടുകള്‍. നിരോധിത സംഘടനകളില്‍ നിന്നുള്ള സിമി- ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഭീകരര്‍ പ്രതിഷേധത്തിന്റെ മറവില്‍ ദല്‍ഹിയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതായാണ് റിപ്പോര്‍ട്ട്.
പൗരത്വ നിയമ ഭേദഗതിയുടെ മറവില്‍ ഇവരാണ് രാജ്യത്ത് അക്രമം അഴിച്ചുവിടുന്നത്. ഇതിലുടെ സംഘടന വളര്‍ത്താനും ശ്രമം നടത്തുന്നതായി ഇന്റലിജെന്‍സ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ ഇതുസംബന്ധിച്ച് നിരീക്ഷിക്കുന്നതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. 21 പോലീസ് സ്‌റ്റേഷനുകളില്‍ നിന്നുള്ള പോലീസുകാരെ 42 ടീമുകളായി തിരിച്ചാണ് നിരീക്ഷണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. എട്ട് മുതല്‍ 10 വരെയുള്ള പോലീസുകാരാണ് ഒരു ടീമില്‍ ഉള്ളത്. ഇവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി വരുന്നത്.
സുര്‍ജാപൂര്‍, കുലേസ്ര, ഹല്‍ഡോനി, ജല്‍പുര, ഭങ്കേല്‍ എന്നിവിടങ്ങിളാണ് പ്രത്യേക സംഘം അന്വേഷണം നടത്തി വരുന്നത്. ഇതുകൂടാതെ സമൂഹ മാധ്യമങ്ങള്‍ വഴി ജനങ്ങളെ പ്രകോപിപ്പിക്കുന്ന വിധത്തില്‍ സമൂഹ മാധ്യമങ്ങള്‍ വഴി പോസ്റ്റുകള്‍ ഒന്നും പ്രചരിപ്പിക്കരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരത്തില്‍ പ്രകോപനപരമായ പോസ്റ്റുകള്‍ പ്രചരിപ്പിച്ച് 60 ഓളം ട്വിറ്റര്‍, ഫേസ്ബുക്ക് അക്കൗണ്ടുകള്‍ നീക്കം ചെയ്തിട്ടുണ്ട്. കൂടാതെ സമൂഹ മാധ്യമങ്ങള്‍ക്കു നേരെയും നിരീക്ഷണം ശക്തമാക്കിയതായി ദല്‍ഹി പോലീസ് കൂട്ടിച്ചേര്‍ത്തു.
















