തിരുവനന്തപുരം: കേരളത്തിലേക്ക് ബംഗ്ലാദേശികളുള്‍പ്പെടെ ഇതര രാജ്യങ്ങളില്‍ നിന്നുള്ളവര്‍ അനധികൃമായി കുടിയേറുന്നുവെന്ന് 2012ല്‍ കേന്ദ്രത്തിനു റിപ്പോര്‍ട്ട് നല്‍കിയത് എല്‍ഡിഎഫ് സര്‍ക്കാരാണെന്നു മറന്നാണ് ഇടതു മുന്നണി പൗരത്വ നിയമത്തിനെതിരെ പ്രക്ഷോഭം നയിക്കുന്നത്.
ബംഗ്ലാദേശികള്‍ ബംഗാള്‍ വഴി നുഴഞ്ഞ് കയറി എത്തുന്നുവെന്നാണ് കേന്ദ്രസര്‍ക്കാരിന് 2012ലെ വി.എസ് അച്യുതാനന്ദന് നല്കിയ കത്തില്‍ പറഞ്ഞിരുന്നത്. ഇവിടെ എത്തുന്നവരില്‍ മതിയായ രേഖകള്‍പോലും ഇല്ലെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു. നിരവധി ക്രിമിനല്‍കേസുകളില്‍ ഇവര്‍ പിടിയാലയപ്പോഴാണ് പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗം പോലും ബംഗ്ലാദേശിന്നുള്ളവര് കടന്ന് കയറിയ വിവരം അറിയുന്നത്.
ബംഗാളികള്‍ എന്ന പേരില്‍ കഴിയുന്നതതില് അധകവും ബംഗ്ലാദേശികളും മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവരും റോഹങ്ക്യകളുമാണെന്നാണ് കേന്ദ്രസര്‍ക്കാരിനെ അറിയിച്ചത്. ഹവാല, കള്ളപ്പണം ഇടപാടുകളില്‍ ഇവരുടെ സാന്നിധ്യം ഉണ്ട്. മാത്രമല്ല ആസാമില്‍ നിന്നുള്ളവരില്‍ മാവോയിസ്റ്റുകളും ഉണ്ട്. കൃത്യമായി തിരിച്ചറിയല്‍ രേഖകളില്ലാത്ത 25,000ത്തിലധികം പേര് എറണാകുളം പെരുമ്പാവൂരില്‍ മാത്രം ഉണ്ടെന്നാണ് കണക്ക് കൂട്ടല്‍. തീവ്രവാദികളടക്കം സംസ്ഥാനത്ത് ഉണ്ടെന്നും സംസ്ഥാന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്കി. നിരവധി കേസുകളില്‍ ബംഗ്ലാദേശികള്‍ പ്രതികളാകുന്നുവെന്നും ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്കി. പിന്നാലെയാണ് സംസ്ഥാനസര്‍ക്കാര്‍ ഈ വിവരം കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചത്. മാത്രമല്ല അന്ന് കേന്ദ്ര ഇന്റലിജന്‍സും ഈ വിവരം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതെല്ലാം മറച്ച് വച്ചാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ഇപ്പോള്‍ പൗരത്വം ബില്ലിനെ എതിര്‍ക്കുന്നത്.
കേരളത്തില്‍ ഭീകര സംഘടനയായ ജമാത്ത് ഉള് മുജാഹിദീന്‍ ബംഗ്ലാദേശ് (ജെഎംബി) ഭീകര പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നുണ്ടെന്ന് ദേശിയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) റിപ്പോര്‍ട്ട് ചെയ്തത് ഏതാനും മാസം മുമ്പാണ്. കേരളത്തിനു പുറമേ കര്‍ണാടക, തമിഴ്നാട്, ജാരര്‍ഖണ്ഡ്, ബിഹാര്‍, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലും ബംഗ്ലാദേശില്‍ നിന്നുള്ള അഭയാര്‍ഥികളെന്ന പേരില്‍ ഭീകരര്‍ എത്തിയിട്ടുണ്ടെന്നും എന്‍ഐഎ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇവര്‍ കര്‍ണാടകയിലെ അതിര്‍ത്തി പ്രദേശമായ കൃഷ്ണഗിരിയില്‍ റോക്കറ്റ് ലോഞ്ചര്‍ പരീക്ഷിച്ചതായും എന്‍ഐഎ അന്വേഷത്തില്‍ കണ്ടെത്തി. സംഘടനകളുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരുടെ പേര് വിവരങ്ങളുടെ പട്ടിക സംസ്ഥാനങ്ങളള്ക്കു കൈമാറി. ഇവരുടെ സാന്നിധ്യമുള്ള പ്രേദശങ്ങളും കേരളത്തിന് നല്‍കിയിട്ടുണ്ട്. എന്നിട്ടും നുഴഞ്ഞുകയറ്റക്കാരെയും തീവ്രവാദികളെയും രാജ്യത്തിന് പുറത്ത് കടത്താനുള്ള പൗരത്വ നിയമത്തെ സംസ്ഥാന സര്‍ക്കാര്‍ എതിര്‍ക്കുന്നത് ദുരൂഹത വര്‍ധിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: