ന്യൂദല്‍ഹി: പൗരത്വ ഭേദഗതി നിയമത്തെ 62 ശതമാനം ഇന്ത്യാക്കാരും പിന്തുണയ്‌ക്കുന്നുണ്ടെന്ന് സര്‍വ്വേ. ഐഎഎന്‍എസ് സീ വോട്ടര്‍ ഡിസംബര്‍ 17നും 19നും ഇടയ്‌ക്ക് നടത്തിയ അഭിപ്രായ സര്‍വ്വേയുടെ ഫലം ഇന്നലെ പുറത്തുവിട്ടു.
വോട്ടെുപ്പില്‍ പങ്കെടുത്ത 62.1 ശതമാനം പേരും തങ്ങള്‍ പൗരത്വ ഭേദഗതി നിയമത്തെ പിന്തുണയ്‌ക്കുന്നതായി വ്യക്തമാക്കി. 36.8 ശതമാനം പേരാണ് എതിര്‍പ്പ് പ്രകടിപ്പിച്ചത്. കിഴക്കന്‍ ഇന്ത്യയിലെ 57.3 ശതമാനം പേരും പടിഞ്ഞാറന്‍ ഇന്ത്യയിലെ 64.2 പേരും വടക്കന്‍ ഇന്ത്യയിലെ 67.7 ശതമാനം പേരും ദക്ഷിണേന്ത്യയിലെ 58.5 ശതമാനം പേരും നിയമത്തെ അനുകൂലിച്ചു.
വലിയ സമരം നടന്ന വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ 50.6 തെമാനം പേരും നിയമത്തെ പിന്തുണയ്ച്ചു. 47.4 ശതമാനം പേര്‍ എതിര്‍ത്തു. ആസാമില്‍ തങ്ങളുടെ സ്വത്വം തന്നെ ഇല്ലാതാകുമെന്ന് ഭയപ്പെടുന്ന ആസാമില്‍ 68 ശതമാനം പേര്‍ നിയമം വേണ്ടെന്നു പറഞ്ഞു. 31 ശതമാനം പേര്‍ അനുകൂലിച്ചു. മുസ്ലീങ്ങളിലെ 63.5 ശതമാനംപേര്‍ എതിര്‍ത്തപ്പോള്‍ 35.5 ശതമാനം നിയമത്തെ അനുകൂലിച്ചുവെന്നും ശ്രദ്ധേയമാണ്. 0.9 ശതമാനം മുസ്ലീങ്ങള്‍ക്ക് നിലപാടില്ല. 66.7 ശതമാനം ഹിന്ദുക്കള്‍ നിയമത്തെ അനുകൂലിച്ചു. 32.3 ശതമാനം എതിര്‍ത്തു. ഇതര സമുദായങ്ങളിലെ 62.7 ശതമാനവും നിയമത്തെ അനുകൂലിച്ചു. 36 ശതമാനം എതിര്‍ത്തു.
















