ബെംഗളൂരു: പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരം സ്വാതന്ത്ര്യസമരമാണെന്നും മരണം വരെ പോരാടുമെന്നും ആഹ്വാനം ചെയ്ത് അണികളെ കലാപത്തിനിറക്കിയ കോണ്‍ഗ്രസിന്റെ ദേശീയ നേതാവ് ഡി.കെ. ശിവകുമാര്‍ ക്രിക്കറ്റു കളിക്കാന്‍ പോയി.
പ്രതിഷേധിക്കാന്‍ ആഹ്വാനം ചെയ്ത ശേഷമാണ് കര്‍ണാടതയിലെ മുന്‍മന്ത്രി കൂടിയായ ഡി.കെ. ശിവകുമാര്‍ കളി തുടങ്ങിയത്. ബെംഗളൂരുവില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കൊപ്പമുള്ള നടന്ന ക്രിക്കറ്റ് ടൂര്‍ണമെന്റിലാണ് ശിവകുമാര്‍ പങ്കെടുത്തത്. വെള്ളിയാഴ്ച വൈകിട്ട് ബെംഗളൂരുവില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പൗരത്വ ബില്ലിന്റെ പേരില്‍ ബിജെപിക്കെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിക്കുകയും ഇതിനെതിരെ പോരാടാനും ശിവകുമാര്‍ ആഹ്വാനം ചെയ്തിരുന്നു.
ഇതു രണ്ടാം സ്വാതന്ത്ര്യസമരമാണ്, തുല്യതയ്‌ക്കു വേണ്ടിയുള്ള യുദ്ധമാണ്, ഇതില്‍ എല്ലാവരും പങ്കു ചേരണം തുടങ്ങി പ്രക്ഷോഭകര്‍ക്ക് ആവേശം നല്‍കുന്ന പ്രസ്താവനകളായിരുന്നു അദ്ദേഹത്തിന്റേത്. പൗരത്വബില്ലിനെതിരെ ഇന്നലെ നടന്ന പ്രതിഷേധ പരിപാടികളിലൊന്നും പങ്കെടുക്കാതെയാണ് ക്രിക്കറ്റ് കളിക്കാന്‍ പോയത്. സാമൂഹ്യമാധ്യമങ്ങളില്‍ വലിയ പരിഹാസമാണ് ശിവകുമാറിനെതിരെ ഉയര്‍ന്നിരിക്കുന്നത്.
















