ന്യൂദല്‍ഹി: ദല്‍ഹി ജുമാമസ്ജിദില്‍ വെള്ളിയാഴ്ച പ്രാര്‍ഥനക്കെത്തിയ ആയിരക്കണക്കിനാള്‍ക്കാരെ കലാപത്തിനും അക്രമത്തിനും പ്രേരിപ്പിച്ച ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ ദല്‍ഹി പോലീസ് അറസ്റ്റു ചെയ്തു. പൗരത്വ ഭേദഗതി നിയമത്തിന്റെ പേരില്‍ തലസ്ഥാനത്തെ ദരിയാഗഞ്ജില്‍ കലാപവും അക്രമങ്ങളും അഴിച്ചുവിടാനായിരുന്നു ഇയാളുടെ ശ്രമം. വെള്ളിയാഴ്ച ഇയാളെ കസ്റ്റഡിയില്‍ എടുത്തിരുന്നുവെങ്കിലും പോലീസിനെ വെട്ടിച്ച് മുങ്ങുകയായിരുന്നു. ഇയാളുടെ പ്രസംഗത്തിനു ശേഷമാണ് ജനക്കൂട്ടം അക്രമം അഴിച്ചുവിടുകയും പോലീസിനെ കല്ലെറിയുകയും ചെയ്തത്. ഇയാളെ ദല്‍ഹി തീസ് ഹസാരി കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
ദരിയാഗഞ്ജിലെ അക്രമങ്ങളുമായി ബന്ധപ്പെട്ട് മറ്റു പതിനഞ്ചു പേരെക്കൂടി അറസ്റ്റു ചെയ്തിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ ഇവരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.അതിനിടെ അക്രമത്തിന് മുതിര്‍ന്ന നാലു വിദ്യാര്‍ഥികളെ ദല്‍ഹിയിലെ യുപി ഭവനു മുന്നില്‍ നിന്ന് അറസ്റ്റു ചെയ്തു. ദല്‍ഹി സീലാംപൂരില്‍ പോലീസിനു നേരെ പെട്രോള്‍ ബോംബ് എറിഞ്ഞയാളെയും അറസ്റ്റു ചെയ്തിട്ടുണ്ട്.
യുപിയില്‍ പൗരത്വ നിയമത്തിന്റെ പേരില്‍ അക്രമങ്ങള്‍ നടത്തവേ കൊല്ലപ്പെട്ടവരുടെ എണ്ണം പതിനഞ്ചായി. മീററ്റില്‍ നാലു പേരും കാണ്‍പൂര്‍, സംഭാല്‍, ബിജ്‌നോര്‍, ഫിറോസാബാദ് എന്നിവിടങ്ങളില്‍ രണ്ടു പേര്‍ വീതവുമാണ് കൊല്ലപ്പെട്ടത്. അക്രമങ്ങള്‍ക്കിടെയാണ് ഇവര്‍ കൊല്ലപ്പെട്ടതെന്നും പോലീസിന്റെ വെടിവയ്‌പ്പിലല്ലെന്നും പോലീസ് അറിയിച്ചു.യുപിയിലെ അക്രമങ്ങളുമായി ബന്ധപ്പെട്ട് 705 നേരെ അറസ്റ്റു ചെയ്തു. രാംപൂരില്‍ പോലീസിനു നേരെ കല്ലേറുണ്ടായി, യുപിയിലെ ഗാസിയാബാദില്‍ കലാപത്തിന് മുതിര്‍ന്ന മൂവായിരത്തിലേറെ പേര്‍ക്ക് എതിരെ പോലീസ് കേസ് എടുത്തു. ഇവരില്‍ 300 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഗോരഖ് പൂരില്‍ 144 പ്രഖ്യാപിച്ചിട്ടുണ്ട്.ലഖ്‌നൗവില്‍ തിങ്കളാഴ്ച വരെ ഇന്റര്‍നെറ്റ് വിഛേദിച്ചിട്ടുണ്ട്.
അതിനിടെ പൗരത്വ നിയമത്തിന്റെ പേരില്‍ അരങ്ങേറുന്ന സമരത്തില്‍ നിന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ മുങ്ങി നടക്കുകയാണ്. പ്രിയങ്ക വാദ്ര മാ്രതമാണ് ദല്‍ഹിയില്‍ പരിപാടികളില്‍ പങ്കെടുക്കുന്നത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിനെ, നിതീഷുമായി ഇടഞ്ഞു നില്‍ക്കുന്ന ജെഡിയു നേതാവ് പ്രശാന്ത് കിഷോര്‍ രൂക്ഷമായി വിമര്‍ശിച്ചു. ബീഹാറിലും ആര്‍ജെഡിയുടെ നേതൃത്വത്തില്‍ കലാപത്തിന് ശ്രമം ശക്തമാക്കിയിട്ടുണ്ട്. അവര്‍ ബന്ദിനുംആഹ്വാനം ചെയ്തു. അതിനിടെ ജാമിയ മിലിയ സര്‍വ്വകലാശാലയില്‍ വീണ്ടും സംഘര്‍ഷത്തിനുംഇന്നലെ ശ്രമമുണ്ടായി. നിയമത്തിനെതിരെ ഇന്ന് സോണിയയും രാഹുലും ധര്‍ണ്ണയിരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
















