Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വരുന്നു… ആകാശ വിസ്മയം…!

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2019, 05:20 am IST
in India

 

വലയ സൂര്യഗ്രഹണം

ചന്ദ്രന്റെ നിഴല്‍ സൂര്യനില്‍നിന്നുള്ള രശ്മികളെ ഏതാണ്ട് പൂര്‍ണമായി മറയ്‌ക്കുന്ന സന്ദര്‍ഭങ്ങള്‍ ഉണ്ടാകും. അപ്പോള്‍ സൂര്യന്റെ ചെറിയഭാഗം രശ്മികള്‍ മാത്രമേ ഭൂമിയില്‍നിന്നു നോക്കുമ്പോള്‍ കാണുകയുള്ളൂ. ഈ രശ്മികള്‍ സൂര്യനു ചുറ്റും ഒരു വലയം തീര്‍ത്തമാതിരിയാവും കാണപ്പെടുക. ഈ പ്രതിഭാസമാണ് വലയ സൂര്യഗ്രഹണം.

21-ാം നൂറ്റാണ്ടില്‍ ആകെ 224 സൂര്യഗ്രഹണങ്ങള്‍ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. അതില്‍ 68 എണ്ണം പൂര്‍ണ സൂര്യഗ്രഹണങ്ങളായിരിക്കും. 77, 72 എന്ന ക്രമത്തില്‍ ഭാഗിക-വലയ ഗ്രഹണങ്ങളും ഉണ്ടാകും. അവശേഷിക്കുന്ന ഏഴെണ്ണത്തില്‍ പൂര്‍ണ-വലയ ഗ്രഹണങ്ങളാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഗ്രഹണം ദൃശ്യമാകുന്നത്

വലയ സൂര്യഗ്രഹണമാണ് ഡിസംബര്‍ 26ന് ഉണ്ടാവുക. ഈ ഗ്രഹണത്തിന്റെ പൂര്‍ണമായ കാഴ്ച ദൃശ്യമാവുന്ന പാത നിര്‍ണയിക്കപ്പെട്ടിട്ടുണ്ട്. സൗദി അറേബ്യ, ബഹ്‌റിന്‍, ഖത്തര്‍, യുഎഇ, ഒമാന്‍, ശ്രീലങ്ക, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളില്‍ വലയ സൂര്യഗ്രഹണം ദൃശ്യമാകും. 

ഇതിനു പുറമെ ദക്ഷിണേന്ത്യ, ലക്ഷദ്വീപ്, വടക്കന്‍ സുമാത്ര, ദക്ഷിണ മലേഷ്യ തുടങ്ങിയ പ്രദേശങ്ങളിലൂടെയും ഈ പാത കടന്നുപോകുന്നു. ഈ പാതയുടെ ഇരുവശത്തുമായി ആയിരക്കണക്കിന് കിലോമീറ്റര്‍ വീതിയില്‍ ഇതേസമയം ഭാഗിക സൂര്യഗ്രഹണവും ദൃശ്യമാകും.

വലയ സൂര്യഗ്രഹണത്തിന്റെ പൂര്‍ണതയില്‍ സൂര്യഗോളത്തിനു ചുറ്റും കണ്ണഞ്ചിപ്പിക്കുന്ന പ്രകാശവലയം ദൃശ്യമാകുമെന്നാണ് ‘നാസ’ വ്യക്തമാക്കിയിട്ടുള്ളത്. ആ സമയം സൂര്യന്‍ ഒരു ‘തീവലയ’മായി (ഞശിഴ ീള എശൃല) മാറും.

കേരളം, കര്‍ണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലാണ് ഇക്കുറി വലയഗ്രഹണം ദൃശ്യമാവുക. കേരളത്തില്‍ കാസര്‍കോട്, തലശേരി, കല്‍പറ്റ, കോഴിക്കോട്, പാലക്കാട് പ്രദേശങ്ങളില്‍ ഇതു കാണാനാവും. കേരളത്തിന്റെ ഭൂപടത്തില്‍ കോഴിക്കോട്ടുനിന്നു പാലക്കാട്ടേക്കു ഒരു സാങ്കല്‍പിക രേഖ വരച്ചാല്‍ അതിന്റെ വടക്കന്‍ ഭാഗങ്ങളില്‍ വലയ സൂര്യഗ്രഹണവും തെക്കന്‍ ഭാഗങ്ങളില്‍ ഭാഗിക ഗ്രഹണവും ദൃശ്യമാവും. കേരളത്തില്‍ എല്ലായിടത്തും അന്നേദിവസം സൂര്യബിംബത്തിന്റെ കാഴ്ച എണ്‍പത്തിയേഴു മുതല്‍ തൊണ്ണൂറ്റിമൂന്നു ശതമാനം വരെ കുറയുമെന്നും കണക്കാക്കപ്പെടുന്നു.

ഇന്ത്യയില്‍ ആദ്യം ചെറുവത്തൂരില്‍…

ഇന്ത്യയില്‍ വലയ സൂര്യഗ്രഹണം ആദ്യം ദൃശ്യമാവുക നമ്മുടെ കേരളത്തിലാണെന്ന പ്രത്യേകതയുമുണ്ട്. കാസര്‍കോട് ജില്ലയിലെ ചെറുവത്തൂരിലാണ് ഇത് കാണാനാവുക. ഡിസംബര്‍ 26ലെ വലയ ഗ്രഹണം ഏറ്റവും വ്യക്തമായി കാണാന്‍ കഴിയുന്ന ലോകത്തിലെ മൂന്നു സ്ഥലങ്ങളിലൊന്നു കൂടിയാണ് ചെറുവത്തൂര്‍. ഇവിടെ കടങ്ങോടിനടുത്തുള്ള കുണ്ടുവിലാണ് ഗ്രഹണം ആദ്യം പ്രത്യക്ഷമാവുക.

രാവിലെ 8.04ന് ആരംഭിക്കുന്ന ഭാഗിക സൂര്യഗ്രഹണം 9.24ന് പൂര്‍ണതയിലെത്തും. മൂന്നു മിനിറ്റ് പന്ത്രണ്ട് സെക്കന്‍ഡ് വരെ തുടരുന്ന പൂര്‍ണവലയ സൂര്യഗ്രഹണം 11.04ന് അവസാനിക്കും.

ചെറുവത്തൂരില്‍ ഗ്രഹണം നിരീക്ഷിക്കുന്നതിന് സൗകര്യങ്ങള്‍ ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പുറമെ കണ്ണൂര്‍-വയനാട് ജില്ലകളിലെ മാതമംഗലം, പന്നിയൂര്‍, പേരാവൂര്‍, മീനങ്ങാടി, ചുള്ളിയോട്, കല്‍പറ്റ തുടങ്ങിയ പ്രദേശങ്ങളിലും ഇത് ദൃശ്യമാകും.

ശാസ്ത്രലോകം അതീവ കൗതുകത്തോടെയാണ് വലയ സൂര്യഗ്രഹണത്തെ വരവേല്‍ക്കുന്നത്. മനുഷ്യായുസില്‍ ഇത്തരം കാഴ്ചകള്‍ അപൂര്‍വമാണ്. 2019ലെ ഗ്രഹണം ഡിസംബറിലായത് കാഴ്ചയെ കൂടുതല്‍ മനോഹരമാക്കുമെന്നാണ് പ്രതീക്ഷ. ആകാശത്ത് കാര്‍മേഘങ്ങള്‍ ഒഴിഞ്ഞു നില്‍ക്കുന്നത് ആ വിസ്മയത്തെ ഏറെ ആകര്‍ഷകമാക്കും.

നഗ്‌നനേത്രങ്ങളാല്‍ വീക്ഷിക്കരുത്

ഗ്രഹണവേളയില്‍ നഗ്‌നനേത്രങ്ങളാല്‍ സൂര്യനെ നേരിട്ടു നോക്കുന്നത് കാഴ്ചയ്‌ക്കു ഹാനികരമാവും. ടെലിസ്‌കോപ്, സണ്‍ഗ്ലാസ്, കളര്‍ ഫിലിം, മെഡിക്കല്‍ എക്‌സ്-റേ ഫിലിം, എന്നിവയിലൂടെയോ അത് വീക്ഷിക്കരുത്. ഗ്രഹണ വേളയില്‍ സൂര്യനില്‍നിന്ന് പ്രകാശം ലഭ്യമാകില്ലെങ്കിലും അപ്പോഴും സൂര്യന്‍ അള്‍ട്രാവയലറ്റ് റേഡിയേഷന്‍ രശ്മികള്‍ പ്രസരിപ്പിച്ചുകൊണ്ടിരിക്കും. ഇതു കാഴ്ചയ്‌ക്ക് വളരെ ദോഷകരമായിത്തീരും.

സൗര കണ്ണടകളോ പ്രൊജക്ടറുകള്‍ ഉപയോഗിച്ച് ഭിത്തിയില്‍ പതിപ്പിച്ചോ സുരക്ഷിതമായി മാത്രം ഗ്രഹണം നിരീക്ഷിക്കുക. സ്വന്തം നിലയില്‍ ഗ്രഹണം വീക്ഷിക്കരുത്. അധ്യാപകരുടെയോ മുതിര്‍ന്നവരുടെയോ നിര്‍ദേശപ്രകാരം മാത്രമേ അത് നിരീക്ഷിക്കാവൂ.

പ്രപഞ്ചശാസ്ത്രത്തിന്റെ നിഗൂഢതകളും യുക്തിയും മനോഹാരിതയുമാണ് അന്ന് അനന്തവിഹായസില്‍ പ്രത്യക്ഷമാവുക. ഗ്രഹണവേളയില്‍ പുറത്തിറങ്ങുന്നതിനോ ഭക്ഷണം കഴിക്കുന്നതിനോ യാത്ര ചെയ്യുന്നതിനോ വിലക്കുകളില്ല.

ഇനിയൊരു വലയ സൂര്യഗ്രഹണം കാണണമെങ്കില്‍ 2031 മെയ് 31 വരെ കാത്തിരിക്കേണ്ടതുണ്ട്. കേരളത്തില്‍ അടുത്ത പൂര്‍ണ സൂര്യഗ്രഹണം ഉണ്ടാവുക 2168 ജൂലൈ അഞ്ചിന് ആകും. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിനിമാ സെറ്റുകളിൽ ആഭ്യന്തര പരാതി പരിഹാര സമിതി നിർബന്ധമാണെന്ന ഹൈക്കോടതി ഉത്തരവ് എന്തുകൊണ്ട് പാലിച്ചില്ല? ചോദ്യങ്ങളുമായി WCC

Kerala

വിവാഹം കഴിക്കാന്‍ സാരിയുമായി വീട്ടിലെത്തിയെ യുവാവിനെ കണ്ട് ഞെട്ടി സിനിമാനടി

India

എഎപിയും രാഘവ് ഛദ്ദയും തമ്മിൽ ഉടക്ക്, എംപി ബിജെപിയിലേക്കെന്ന് അഭ്യൂഹം, രാജ്യസഭ ഉപ നേതാവ് സ്ഥാനത്തുനിന്ന് രാഘവ് ഛദ്ദയെ നീക്കി കെജ്‌രിവാൾ

Kerala

പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ പൊലീസുകാര്‍ തമ്മില്‍ കയ്യാങ്കളി

കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാര്‍ (ഇടത്ത്)
Kerala

പി.ശശി പടിയിറങ്ങി; മട്ടാഞ്ചേരി മാഫിയയ്‌ക്കും രക്ഷയില്ല, രഞ്ജിത്തിനെ പൂട്ടിയത് കശ്മീര്‍ ഭീകരരെ വിറപ്പിച്ച കാളിരാജ് മഹേഷ് കുമാര്‍; ഞെട്ടി സിപിഎം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘അമ്മ ക്രിസ്തീയ വിശ്വാസി, അതിനെ തടയാൻ ഞാൻ ആരാണ്?’- മാതാവിന്റെ മൃതദേഹം പള്ളിയിൽ സംസ്കരിച്ചതിനെ കുറിച്ച് പ്രകാശ് രാജിന്റെ മറുപടി

കടുത്ത അച്ചടക്കലംഘനം : നൂര്‍ബിന റഷീദിന് മുസ്ലീം ലീഗ് വിശദീകരണ നോട്ടീസ് അയച്ചു

പഞ്ചാബ് & സിന്ധ് ബാങ്കിൽ 1000ത്തിലധികം തസ്തികകളിൽ ഒഴിവ്: ബിരുദം‌ ഉള്ളവർക്ക് ഇപ്പോൾ തന്നെ അപേക്ഷിക്കാം

വഞ്ചനക്കെതിരെ വിധിയെഴുതുന്‍ നേമവും വട്ടിയൂര്‍ക്കാവും

അര്‍ജന്റീന വഞ്ചിക്കുമെന്ന് കരുതിയില്ല, മെസിയും കേരളത്തില്‍ വന്ന് ഒരു മത്സരം കളിക്കണമെന്ന് ആഗ്രഹിച്ചിരുന്നു- വി അബ്ദുറെഹ്മാന്‍

സിപിഎം ഇന്ന് തൊഴിലാളി വര്‍ഗത്തിന്റെ പാര്‍ട്ടിയല്ല, പൊളിറ്റക്കല്‍ ക്രിമിനലുകളുടെ പാര്‍ട്ടിയായി മാറി- ജി സുധാകരന്‍

രാഹുലിന്റെ ബിജെപി വിമര്‍ശനം സോണിയ-പോറ്റി ബന്ധം മറന്ന്; സ്വര്‍ണ്ണക്കൊള്ളയില്‍ അന്വേഷണം സിബിഐക്ക് വിടണം: കുമ്മനം

എഎപിയില്‍ ആഭ്യന്തര കലഹം രൂക്ഷം; രാഘവ് ഛദ്ദയെ രാജ്യസഭയിലെ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്തുനിന്ന് നീക്കി

ഇന്ത്യയിലെ ജനങ്ങള്‍ക്ക് മോദിയില്‍ വിശ്വാസം ഉണ്ട്, ബിജെപി പറയുന്നത് വികസനം- അനില്‍ ആന്റണി

‘ബിജെപിക്കാരുടെ കാല് തല്ലിയൊടിക്കും’ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ പരസ്യ കൊലവിളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.