ന്യൂദല്‍ഹി: പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ചുള്ള കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ പരാമര്‍ശത്തിനെതിരെ രാഷ്‌ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭങ്ങളില്‍ കോണ്‍ഗ്രസിനെ കാണാന്‍ പോലും കിട്ടുന്നില്ല. അതുകൊണ്ട് തന്നെ സോണിയയുടെ പരാമര്‍ശങ്ങള്‍ക്ക് അര്‍ഥമില്ലെന്നും അദ്ദേഹം പറഞ്ഞു.
പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ റജിസ്റ്ററിനും (എന്‍ആര്‍സി) എതിരായ പ്രതിഷേധങ്ങളില്‍ കോണ്‍ഗ്രസ് നേതൃത്വത്തെ കാണാനില്ല. പ്രതിഷേധത്തില്‍ എല്ലാ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരും പങ്കെടുത്തിട്ടില്ല. എല്ലാ മുഖ്യമന്ത്രിമാരും അവരുടെ സംസ്ഥാനങ്ങളില്‍ എന്‍ആര്‍സി അനുവദിക്കില്ലെന്ന് പറഞ്ഞിട്ടുമില്ല. അതിനാല്‍ സോണിയയുടെ പരാമര്‍ശങ്ങള്‍ക്ക് അര്‍ത്ഥമില്ല’ അദ്ദേഹം പറഞ്ഞു. പൗരത്വ ഭേദഗതി നിയമം ജനാധിപത്യത്തില്‍ അംഗീകരിക്കാനാവില്ലെന്ന സോണിയ ഗാന്ധിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു പ്രശാന്ത് കിഷോര്‍.
കഴിഞ്ഞയാഴ്ച ഇന്ത്യ ഗേറ്റില്‍ നടന്ന പ്രതിഷേധത്തിന് പ്രിയങ്ക നേതൃത്വം നല്‍കിയെങ്കിലും രാഹുല്‍ ഗാന്ധി ദക്ഷിണ കൊറിയന്‍ സന്ദര്‍ശനത്തിന്റെ പേരില്‍ വിമര്‍ശനം നേരിട്ടിരുന്നു.
















