വിപണിയിലെത്തി മാസങ്ങള്‍ കൊണ്ടുതന്നെ വാഹനപ്രേമികളുടെ മനസുകീഴടക്കിയ കരുത്തനായ മഹീന്ദ്ര ഥാര്‍ ഇതാപുതിയ രുപത്തിലും ഭാവത്തിലും. ജീപ് കമ്പനിയുടെ റാങ്ക്ളര്‍ എസ്യുവിയോട് മത്സരിക്കാനാണ് ഥാറിന്റെ പ്രവര്‍ത്തനം എന്ന് വ്യക്തമാക്കുന്നരീതിയിലുള്ള ബോഡിയോട് കൂടിയാണ് വാഹനത്തിന്റെ പുതിയ വരവ്. അടുത്ത വര്‍ഷത്തോടെ വിപണിയില്‍ എത്താനൊരുങ്ങുന്ന ഥാറിന്റെ ഹാര്‍ഡ് ടോപ്പ്, വശങ്ങളിലെ ഗ്ലാസ്, ഹാച്ച്ഡോറിലെ ഗ്ലാസ് വലിയ റിയര്‍വ്യൂ മിറര്‍ തുടങ്ങിയ ഫീച്ചര്റുകളാണ് റാങ്ക്ളറിനൊ സമാനമായിയുള്ളത്.
സുരക്ഷാ സംവിധാനങ്ങള്‍ കര്‍ശനമാക്കുന്നതിന് മുന്നോടിയായി നിരവധി ശ്രദ്ധേയമായ മാറ്റങ്ങളാണ് മഹീന്ദ്ര പുത്തന്‍ ഥാറിനു വരുതിയിരിക്കുന്നത്. ഏഴ് സ്ലാറ്റ് ഗ്രില്ലും വൃത്താകൃതിയിലുള്ള ഹെഡ്ലാമ്പും വാഹനത്തിന് ഗാംഭീര്യം കൂട്ടുംബോള്‍ വീല്‍ ആര്‍ച്ച് വരെ നീളുന്ന ബമ്പറും മുന്‍വശത്തെ ശ്രദ്ധേയ മാറ്റങ്ങളില്‍ ഒന്നാണ്. അതേസമയം ഗ്ലാസിട്ട ഹാച്ച്ഡോര്‍, ഡോറിന് മധ്യഭാഗ്യത്ത് സ്റ്റെപ്പിനിടയര്, വൃത്താകൃതിയിലുള്ള ടെയ്ല്‍ലൈറ്റ്, ബമ്പറിലെ റിഫ്ളക്ഷന്‍ എന്നിവയാണ് പിന്‍ഭാഗത്തെ മാറ്റങ്ങള്‍.
ഡ്യുവല്‍ എയര്‍ബാഗ്, എബിഎസ്-ഇബിഡി ബ്രേക്കിംങ്, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, റിയര്‍ പാര്‍ക്കിങ് സെന്‍സര്‍ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങള്‍ക്ക് പുറമെ ക്രാഷ് ടെസ്റ്റ സെര്ട്ടിവൈഡ് കരുത്തുറ്റ ബോഡിയുമുണ്ട്. എന്നാല്‍, 138 ബിഎച്ച്പി കരുത്ത് ഉത്പാദിപ്പിക്കുന്ന 2.2 ലിറ്റര്‍ ഡീസല്‍ എന്ജിന് തന്നെയായിരിക്കും പുതിയ വാഹനത്തിലും ലഭിക്കുക എന്നാതാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: