അഹമ്മദാബാദ്: പോലീസിനു നേരെ സംഘം ചേര്‍ന്ന് കല്ലേറു നടത്തുന്ന കശ്മീര്‍ ആക്രമണ രീതി രാജ്യത്താകെ ആവര്‍ത്തിച്ച് കലാപകാരികള്‍. പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരത്തിന്റെ മറവിലാണ് വിവിധ പ്രദേശങ്ങളില്‍ പോലീസിനെ ആക്രമിക്കുന്നത്.
ഗുജറാത്തിലെ അഹമ്മദാബാദില്‍ ഇങ്ങനെ പോലീസിനെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഞെട്ടിക്കുന്നതാണ്. സംഘര്‍ഷത്തില്‍പ്പെട്ടു വീണ പോലീസുകാരനെ വളഞ്ഞിട്ട് കല്ലെറിയുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നു. പോലീസിന്റെ ഭാഗത്തു നിന്ന് പ്രകോപനപരമായ യാതൊരു നീക്കവുമുണ്ടായിരുന്നില്ലെന്നതും ദൃശ്യങ്ങളില്‍ നിന്നു വ്യക്തമാണ്.
പ്രതിഷേധത്തിന്റെ മറവില്‍ ഗുജറാത്തിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കലാപകാരികള്‍ അഴിഞ്ഞാടി. പോലീസ് സംയമനം പാലിച്ചതിനാല്‍ മാത്രമാണ് അനിഷ്ട സംഭവങ്ങള്‍ ഒഴിവായത്. അഹമ്മദാബാദ് പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ ആര്‍.ബി. റാണയടക്കം നിരവധി പോലീസുകാര്‍ക്ക് പരിക്കേറ്റു. മോര്‍ബി, ബനാസ്‌ക്കന്ത തുടങ്ങിയ പ്രദേശങ്ങളിലും കലാപകാരികള്‍ അക്രമം അഴിച്ചുവിട്ടു.
















