Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സാമ്പത്തിക തകര്‍ച്ചയില്‍ നിന്ന് രാജ്യത്തെ കരകയറ്റിയത് എന്‍ഡിഎ സര്‍ക്കാര്‍: മോദി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2019, 06:36 am IST
in India

ന്യൂദല്‍ഹി: കടുത്ത സാമ്പത്തിക തകര്‍ച്ചയില്‍ നിന്ന് രാജ്യത്തെ രക്ഷിച്ചത് 2014 മുതല്‍ എന്‍ഡിഎ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഞ്ചു വര്‍ഷം മുമ്പുള്ള കാര്യം നോക്കൂ, സാമ്പത്തിക മേഖല ദുരിതത്തിലായിരുന്നു. സാമ്പത്തിക മേഖലയെ സ്ഥിരമാക്കി എന്നു മാത്രമല്ല അച്ചടക്കമുള്ളതുമാക്കി. ബാങ്കിങ് മേഖലയടക്കം കടുത്ത പ്രസിസന്ധിയിലായിരുന്നു. നഷ്ടങ്ങള്‍ നികത്താന്‍ മാത്രം ആറു ലക്ഷം കോടി രൂപ മാറ്റിവയ്‌ക്കേണ്ടി വന്നു. ബാങ്കുകള്‍ക്ക് നല്‍കിയത് 2.36 ലക്ഷം കോടിയാണ്, അസോച്ചമിന്റെ (അസോസിയേറ്റഡ് ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി ഓഫ് ഇന്ത്യ) നൂറാം വാര്‍ഷിക യോഗത്തിന്റെ ഉദ്ഘാടന വേദിയില്‍ സംസാരിക്കവെ മോദി പറഞ്ഞു. 

 കഴിഞ്ഞ ആറുവര്‍ഷത്തെ പ്രവര്‍ത്തനങ്ങളിലൂടെ ആഗോള നിക്ഷേപകര്‍ക്ക് വിശ്വാസമുള്ള രാജ്യമായി ഇന്ത്യയെ മാറ്റാന്‍ കഴിഞ്ഞു. നേരിട്ടുള്ള വിദേശനിക്ഷേപം അഥവാ എഫ്ഡിഐയില്‍ വന്‍ വര്‍ധനയുണ്ടായി. എഫ്ഡിഐ എന്നതു കൊണ്ട് ഫസ്റ്റ് ഡെവലപ് ഇന്ത്യ എന്നു കൂടിയാണ് ഞാന്‍ ഉദ്ദേശിക്കുന്നത്, മോദി പറഞ്ഞു. ലോകത്താകെ ഇന്ത്യയുടെ കഴിവുകളെക്കുറിച്ച് അസാധാരണമായ മതിപ്പ് ഉടലെടുത്തിട്ടുണ്ട്. 

പുതിയ വിശ്വാസത്തോടെയും പ്രതീക്ഷയോടെയുമാണ് ലോകം ഇപ്പോള്‍ ഇന്ത്യയെ നോക്കുന്നത്. വ്യാവസായിക മേഖലയെ മികച്ച ഭാവിയിലേക്ക് നയിക്കാന്‍ തൊഴില്‍ നിയമങ്ങളില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്തി. ബാങ്കിങ് മേഖലയിലും കോര്‍പ്പറേറ്റ് രംഗത്തും പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഒരു ഉറപ്പ് നല്‍കാന്‍ കഴിയും, മുന്‍ കാലത്തുണ്ടായിരുന്ന ദൗര്‍ബ്ബല്യങ്ങള്‍ മാറിയിരിക്കുന്നു. ഇനി ഉറച്ച തീരുമാനങ്ങള്‍ എടുക്കുക, ധൈര്യമായി നിക്ഷേപിക്കുക, പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

അടുത്ത വര്‍ഷങ്ങളില്‍ അടിസ്ഥാന സൗകര്യ വികസനത്തിനായി നൂറു ലക്ഷം കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. ശുദ്ധമായ കുടിവെള്ളം എല്ലാവര്‍ക്കും എന്ന ലക്ഷ്യവുമായി രൂപീകരിച്ച ജല്‍ ജീവന്‍ മിഷന് മാറ്റിവെച്ചിരിക്കുന്നത് മൂന്നര ലക്ഷം കോടി രൂപയാണ്, മോദി പറഞ്ഞു. 

ഇന്ത്യയെ അഞ്ച് ട്രില്ല്യണ്‍ സാമ്പത്തിക ശക്തിയാക്കുക എന്നത് ഒറ്റ ദിവസത്തെ തീരുമാനമല്ല. അത്തരത്തിലുള്ള മികച്ച ലക്ഷ്യങ്ങളിലേക്ക് മുന്നേറാന്‍ പാകത്തിന് ഇന്ത്യ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയ്‌ക്ക് കരുത്താര്‍ജിച്ചു എന്നതാണ് സത്യം. ഇത് ഏതൊക്കെ ഘട്ടത്തിലൂടെ നടപ്പാക്കാന്‍ കഴിയും എന്നതിനെക്കുറിച്ചാണ് ചര്‍ച്ചകള്‍ നടക്കുന്നത്. ഇത് സാധ്യമാവുമ്പോള്‍ അതിന്റെ ക്രെഡിറ്റ് സര്‍ക്കാരിനല്ല, ജനങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ചു; കാന്‍ഡിഡേറ്റ്സില്‍‍ നിന്നും വിട്ടുനിന്ന് കൊനേരു ഹംപി, ഇന്ത്യയുടെ വേദനയായി ഹംപിയുടെ അസാന്നിധ്യം

Kerala

‘എസ്ഡിപിഐക്കാരെ നന്നാക്കാനാണ് സിപിഎം അവരോട് വോട്ട് ചോദിക്കുന്നത്, തങ്ങളുടെ മുന്നണിയിൽ വന്നാൽ എല്ലാ സംരക്ഷണവും നൽകും’- എ കെ ബാലൻ

Kerala

കേരളത്തിൽ ഡബിൾ എഞ്ചിൻ സർക്കാർ വരണം: ബൂത്ത് പ്രവർത്തകരോട് ഓഡിയോ ബ്രിഡ്ജിൽ പ്രധാനമന്ത്രി

Kerala

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരുവല്ലയിലെ പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് ഏപ്രില്‍ 3 , 4 തീയതികളിലെ ട്രാഫിക് ക്രമീകരണം

India

നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ സർജ്ജിക്കൽ സ്ട്രൈക്ക്! ഡിഎംകെ നോമിനിയായ തമിഴ്നാട് ഡിജിപിയെ മാറ്റി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മമ്മൂട്ടിയുമായി എടാ പോടാ ബന്ധമുള്ളതുപോലെ പിഷാരടി അഭിനയിക്കുന്നു, പിഷാരടി അമ്മയിലെ തെരഞ്ഞെടുപ്പില്‍ തോറ്റയാള്‍, മമ്മൂട്ടി സഹായിച്ചില്ല

1901-ൽ വരച്ച രാജാ രവിവർമ്മയുടെ ‘യശോദയും കൃഷ്ണനും’ ചിത്രം വിറ്റുപോയത് 167.2 കോടി രൂപയ്‌ക്ക്

ഫാ. ഡോ. ജസ്റ്റിന്‍ പനക്കല്‍ അന്തരിച്ചു

ക്ഷേത്രത്തിലെ വിഗ്രഹവും പൂജാസാധനങ്ങളും മോഷ്ടിച്ച പ്രതി പിടിയില്‍

ഹനുമജ്ജയന്തി ആഘോഷിച്ചു

പാലക്കാട് കണ്ണകിയുടെ നാട്; പിഷാരടിയുടെ കൂടെ നടന്ന പ്രശോഭ് ദളിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തിട്ടും ന്യായീകരിക്കുമ്പോള്‍ കണ്ണകിമാര്‍ ചോദിയ്‌ക്കും

മോദി  പറഞ്ഞു; ഒരു വീട്ടിൽ മൂന്നുതവണ എത്തുക, പ്രവൃത്തി സമയം കൂട്ടുക, കൂട്ടായി പ്രവർത്തിക്കുക, ബൂത്തുകളിൽ വിജയം ഉറപ്പിക്കുക

പിണറായിയില്‍ ആവേശമായി സുരേഷ് ഗോപിയുടെ റോഡ്‌ഷോ, ബലിദാനി രമിത്തിന്റെ വീടും സന്ദര്‍ശിച്ചു

സിനിമാ സെറ്റുകളിൽ ആഭ്യന്തര പരാതി പരിഹാര സമിതി നിർബന്ധമാണെന്ന ഹൈക്കോടതി ഉത്തരവ് എന്തുകൊണ്ട് പാലിച്ചില്ല? ചോദ്യങ്ങളുമായി WCC

വിവാഹം കഴിക്കാന്‍ സാരിയുമായി വീട്ടിലെത്തിയെ യുവാവിനെ കണ്ട് ഞെട്ടി സിനിമാനടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.