ആത്മാവ് വിശ്വം മുഴുവന്‍ നിറഞ്ഞിരിക്കുന്നു. പക്ഷെ നമുക്കത് മനസ്സിലാക്കാന്‍ സാധിക്കാത്തത് ജ്ഞാനക്കണ്ണില്ലാത്തതുകൊണ്ടുമാത്രമാണ്.
തന്റെ ജ്ഞാനക്കണ്ണ് ഒന്ന് തുറന്ന് കിട്ടണമെന്ന് സാധകന് ഒരിക്കല്‍ മോഹമുണ്ടായി. അതിലേക്കായി ഒരു ഗുഹയില്‍ തപസ്സ് ചെയ്തുകൊണ്ടിരിക്കുന്ന ഒരു മഹര്‍ഷിയ അയാള്‍ സമീപിച്ചു. ദൂരെ ഒരു വെളിച്ചം കണ്ടു അതിനെ ലക്ഷ്യമാക്കി അയാള്‍ നടന്നു. പക്ഷെ അടുത്തെത്തുംതോറും അത് മങ്ങിമങ്ങിവന്നു. ഒടുവില്‍ തീരെ കെട്ടടങ്ങി. ഇരുട്ടത്ത് പേടികൊണ്ട് അയാല്‍ നമശ്ശിവായ എന്ന് ഉറക്കെ ജപിച്ചു. ദൂരെ ഇരുന്നിരുന്ന താപസന് ഇതുകേട്ട് ആരാണ് വന്നതെന്ന് ചോദിച്ചു. വന്നയാള്‍ താന്‍ ആരാണെന്നും തന്റെ ആഗമനോദ്ദേശ്യം എന്താണെന്നും മറ്റും പറഞ്ഞു. അതുകേട്ടപ്പോള്‍ താപസന് – ‘ശരി, അതെല്ലാം പിന്നെ പറയാം ഇപ്പോള്‍ അണഞ്ഞുപോയ ഈ വിളക്ക് കൊളുത്തൂ’ എന്ന് പറഞ്ഞു. വെറും വായു ഭക്ഷണംകൊണ്ടുമാത്രം ജീവിച്ചിരിക്കുന്ന ഈ താപസന് പരഹൃദയ ജ്ഞാനമുണ്ടായിരിക്കുന്നു. വന്നയാള്‍ ഒരു തീപ്പെട്ടിയിലെ കോല് മുഴുവന്‍ ഉരച്ചുകത്തിക്കാന്‍ നോക്കിയിട്ടും തീ കത്തിയില്ല എന്ന വിവരം ഗുരുവിനെ അറിയിച്ചു. വിളക്കില്‍ എണ്ണയുണ്ടോ എന്ന് നോക്കാന്‍ അദ്ദേഹം പറഞ്ഞു. എണ്ണയില്ല, അതില്‍ വെള്ളമാണുള്ളത് എന്നായിരുന്നു മറുപടി. ശരി ആ വെള്ളം കളഞ്ഞിട്ട് അതില്‍ എണ്ണയൊഴിച്ച് തീ കത്തിക്കുവാന്‍ പറഞ്ഞു. അങ്ങനെ ചെയ്തിട്ടും വിളക്ക് കത്തിക്കുവാന്‍ സാധിച്ചില്ല. അപ്പോള്‍ ഗുരു പറഞ്ഞു, ആ തിരി ഇത്രയുംനേരം വെള്ളത്തില്‍ കിടന്നതിനാലായിരിക്കും കത്താത്തത്. അതിലെ വെള്ളമെല്ലാം പിഴിഞ്ഞുകളഞ്ഞ് നല്ലപോലെ ഉണക്കി എണ്ണയില്‍ ഇട്ടശേഷം കത്തിച്ചുനോക്കാന്‍. അങ്ങനെ ചെയ്തപ്പോള്‍ അതുകത്തി. ആഗതന് തന്റെ അഭിലാഷം ഗുരുവിനെ അറിയിച്ചു. ഗുരുപറഞ്ഞു, താന്‍ ഇത്രയും നേരം പറഞ്ഞത് അയാളുടെ ചോദ്യത്തിന് തക്ക ഉത്തരമായിരുന്നുവെന്ന്. പക്ഷെ തനിക്ക് അത് മനസ്സിലാക്കാനുള്ള ബുദ്ധിശക്തി ഇല്ലാതിരുന്നതിനാല്‍ ഒന്ന് വിസ്തരിച്ച് പറഞ്ഞുതരണേ എന്ന് അയാള്‍ പ്രാര്ത്ഥിച്ചതിനനുസരിച്ച് ഗുരു പറഞ്ഞു, നിങ്ങളുടെ ഹൃദയമാകുന്ന വിളക്കുപാത്രത്തില്‍ ജീവനാകുന്ന തിരിയുണ്ട്. ആ ജീവന് – തിരി – ഇത്രയും നാള് ഇന്ദ്രിയസുഖങ്ങളാകുന്ന വെള്ളത്തില്‍ കുതിര്‍ന്നുകിടക്കുകയാണ്. അതിനാലാണ് ജ്ഞാനദീപം കൊളുത്താന്‍ നിങ്ങള്‍ക്ക് സാധിക്കാത്തത്. ആഗ്രഹങ്ങളാകുന്ന ആ വെള്ളത്തെ ഹൃദയമാകുന്ന ആ പാത്രത്തില്‍നിന്നും നിശ്ശേഷം നീക്കംചെയ്യുക. അനന്തരം നാമസ്മരണ എന്ന എണ്ണയൊഴിച്ച് ആ ഹൃദയ പാത്രത്തില്‍ നിറയ്ക്കുക. ആഗ്രഹങ്ങളില്‍ നനഞ്ഞുകുതിര്‍ന്നിരിക്കുന്ന ജീവനാകുന്ന തിരിയെ നല്ലപോലെ പിഴിഞ്ഞ് ആഗ്രഹങ്ങളാകുന്ന വെള്ളത്തിന്റെ നനവ് നിശ്ശേഷം മാറ്റി വൈരാഗ്യം എന്ന വെയിലത്തുണക്കി നാമസ്മരണ ഭക്തി, എന്ന എണ്ണയില്‍ മുക്കിയിടുക.
പിന്നെ നിങ്ങള്‍ എന്റെയടുത്ത് വീണ്ടും വരിക. അപ്പോള്‍ തീര്‍ച്ചയായും നിങ്ങളുടെ ജ്ഞാനദീപം കത്തിക്കുകയും ജ്ഞാനക്കണ്ണ് തുറന്നുകാട്ടുകയും ചെയ്യും.’
(വിവര്‍ത്തനം : ഡോ. കെ. ജി. തങ്കമ്മ)
സമ്പാ: എം. എസ്. സംഗമേശ്വരന്
ഫോണ്‍: 9447530446
പ്രതികരിക്കാൻ ഇവിടെ എഴുതുക: