തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസിന്റെ നിലപാടുകള്‍ തള്ളി ഏഷ്യാനെറ്റിന്റെ കന്നഡ ചാനലായ സുവര്‍ണ ന്യൂസ്. മംഗളൂരുവില്‍ വ്യാജമാദ്ധ്യമ പ്രവര്‍ത്തകരെ പൊലീസ് പിടികൂടിയെന്ന വാര്‍ത്ത ആദ്യം കൊടുത്തത് സുവര്‍ണ ന്യൂസായിരുന്നു. ഇവര്‍ കേരളത്തില്‍ നിന്ന് എത്തിയവരാണെന്നും ഇവര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഒരേ മീഡിയാ ഹൗസില്‍ നിന്നുള്ള ചാനലുകള്‍ രണ്ടു നിലപാടുകളാണ് സ്വീകരിച്ചത്. അന്‍പത് വ്യാജമാദ്ധ്യമ പ്രവര്‍ത്തകരെ പിടികൂടിയെന്ന വാര്‍ത്ത ബ്രേക്കിംഗ് ന്യൂസായാണ് ഏഷ്യാനെറ്റിന്റെ കന്നഡ ചാനല്‍ നല്‍കിയത്. എന്നാല്‍, അത് തങ്ങളാണെന്നുള്ള ഭീതിയിലാണ് ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തകള്‍ നല്‍കിയത്. ഇരു സംസ്ഥാനങ്ങളിലെയും ജനങ്ങളെ തമ്മില്‍ തല്ലിക്കാനുള്ള ശ്രമങ്ങാണ് ഏഷ്യാനെറ്റ് മീഡിയാ ഹൗസിലെ മാധ്യമപ്രവര്‍ത്തകര്‍ ചെയ്യുന്നതെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
വ്യാജ മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത മംഗളൂരു സിറ്റി പോലീസ് കമ്മീഷണറെ അഭിനന്ദിച്ച് ഏഷ്യാനെറ്റ് മുതലാളി രംഗത്തെത്തിയിരുന്നു. വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചതിന് ഏഷ്യാനെറ്റ് ന്യൂസ് മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ളവരെ അറസ്റ്റ് ചെയ്ത കര്‍ണാടക സിറ്റി പോലീസ് കമ്മീഷണര്‍ ഡോ. പി.എസ് ഹര്‍ഷനെ അഭിനന്ദിച്ചാണ് രാജീവ് ചന്ദ്രശേഖര്‍ രംഗത്തെത്തിയിരിക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസിന്റെ ഓഹരിയില്‍ പ്രധാന പങ്കുള്ള ജൂപ്പിറ്റര്‍ എന്റര്‍ടെയിന്‍മെന്റ് വെന്‍ച്വേര്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമയാണ് രാജീവ് ചന്ദ്രശേഖര്‍ എംപി.
കര്‍ണാടക പോലീസ് അതിന്റെ ജോലി ഭംഗിയായി നിര്‍വഹിച്ചതായി അഭിപ്രായപ്പെട്ട രാജീവ് ചന്ദ്രശേഖര്‍ മംഗളൂരു കമ്മീഷണറെട്വിറ്ററിലൂടെ അഭിനന്ദിച്ചു. വളരെയധികം പ്രകോപനമുണ്ടായിട്ടും പോലീസ് കൃത്യമായി പ്രവര്‍ത്തിച്ചു എന്നാണ് രാജീവ് ചന്ദ്രശേഖര്‍ ട്വിറ്ററിലൂടെ പറഞ്ഞിരിക്കുന്നത്.
മംഗളൂരുവില്‍ പോലീസ് കസ്റ്റഡിയിലെടുത്ത പലരും വ്യാജ മാധ്യമപ്രവര്‍ത്തകരാണെന്ന് കര്‍ണാടക പോലീസ് വ്യക്തമാക്കിയിരുന്നു. മലയാള മാധ്യമങ്ങള്‍ അക്രമത്തില്‍ കൊല്ലപ്പെട്ട കലാപകാരികളുടെ മതം പറഞ്ഞ് മോര്‍ച്ചറിയുടെ മുന്നില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് അവസാനിപ്പിക്കണമെന്ന് കര്‍ണാടക പോലീസ് ഇവരോട് നേരിട്ട് ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിക്കാതെ വന്നതോടെയാണ് മീഡിയാ വണ്‍, 24, ഏഷ്യാനെറ്റ് അടക്കമുള്ള മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയില്‍ എടുത്തത്.
















