അഹമ്മദാബാദ് : മുസ്ലീം ജനക്കൂട്ടത്തെ കലാപം നടത്താന്‍ ആഹ്വാനം ചെയ്ത് പോലീസിനെതിരെ തിരിച്ചുവിട്ട കോണ്‍ഗ്രസ്സ് നേതാവ് അറസ്റ്റില്‍. അഹമ്മദാബാദ് കോര്‍പ്പറേഷനിലെ കോണ്‍ഗ്രസ്സ് കൗണ്‍സിലര്‍ ഷെഹ്‌സാദ് ഖാന്‍ പട്ടാനാണ് അക്രമി സംഘത്തിന് കലാപം നടത്താന്‍ ആഹ്വാനം നല്‍കിയതിന് പോലീസ് അറസ്റ്റ് ചെയ്തത്. ദേശീയ പൗരത്വ നിയമത്തിനെതിരെയും ദേശീയ പൗരത്വ രജിസ്റ്ററിനെതിരെമുള്ള പ്രതിഷേധം എന്ന പേരിലാണ് അക്രമം അരങ്ങേറിയത്.
അഹമ്മദാബാദിലെ ഷാ-ഇ-അലമില്‍ നിന്നും പ്രതിഷേധമായി തുടങ്ങിയ പ്രകടനം സുരക്ഷക്കായി നിലയുറപ്പിച്ചിരുന്ന പോലീസിനെ കണ്ടതോടെ അക്രമാസക്തമാകുകയായിരുന്നു. ജനക്കൂട്ടത്തിനെ നോക്കി പ്രതികാരം ചെയ്യൂ എന്ന് ഷെഹ്‌സാദ് ഖാന്‍ ആഹ്വാനം ചെയ്യുന്ന വീഡിയോ പുറത്ത് വന്നിരുന്നു. രാഹുല്‍ ഗാന്ധിയുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തുന്ന നേതാവാണ് ഷെഹ്‌സാദ്.
ആക്രമണത്തില്‍ ഇരുപത്തിയാറ് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. സിറ്റി അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ ആര്‍.ബി റാണാ, ഡെപ്യൂട്ടി കമ്മീഷണര്‍, ഇസാന്‍പൂര്‍ ഇന്‍സ്‌പെക്റ്റര്‍ ജെ.എം സോളങ്കി എന്നിവര്‍ പരിക്കേറ്റവരില്‍ ഉള്‍പ്പെടുന്നു. 5000 പേര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. വധ ശ്രമത്തിനും കലാപമുണ്ടാക്കിയതിനുമാണ് കേസ് എടുത്തിരിക്കുന്നത്.
















