ന്യൂദല്‍ഹി: പരീക്ഷകള്‍ ബഹിഷ്‌കരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അടുത്ത സെമസ്റ്ററിന് രജിസ്റ്റര്‍ ചെയ്യാന്‍ യോഗ്യതയില്ലെന്ന് ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല (ജെഎന്‍യു) മുന്നറിയിപ്പ് നല്‍കി. ജെഎന്‍യുവില്‍ വിദ്യര്‍ത്ഥികളുടെ അക്കാദമിക് പ്രവര്‍ത്തനം വിലയിരുത്തുന്നത് വിവിധ രീതി മാനദണ്ഡങ്ങളിലൂടെയാണ്. ഇവ പൂര്‍ത്തിയാക്കാന്‍ കഴിയാത്തപക്ഷം വിദ്യര്‍ത്ഥികള്‍ക്ക് അടുത്ത സെമസ്റ്ററിന് രജിസ്റ്റര്‍ ചെയ്യാന്‍ യോഗ്യത നേടാന്‍ സാധിക്കില്ലെന്ന് സര്‍വകലാശാല അധികൃതര്‍ വ്യക്തമാക്കി.സര്‍വകാലശാല ഫീസ് വിഷയവുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രതിഷേധത്തില്‍ ഉള്‍പ്പെട്ടിരിക്കുന്ന വിദ്യര്‍ത്ഥികള്‍ അസൈന്‍മെന്റുകള്‍, ക്വിസുകള്‍, ടേം പേപ്പറുകള്‍, അവതരണങ്ങള്‍, സെഷണല്‍ പരീക്ഷകള്‍ മുതലായവയില്‍ മികവ് തെളിയിക്കാതെ പക്ഷം പരീക്ഷ എഴുതാന്‍ സാധ്യമല്ലെന്നും ജെഎന്‍യു അധികൃതര്‍ പറഞ്ഞു. സ്വന്തം ഇഷ്ടപ്രകാരം പരീക്ഷ എഴുതാതിരിക്കുന്ന വിദ്യര്‍ത്ഥികള്‍ സര്‍വകലാശാലയുടെ ബുദ്ധിമുട്ടുകളും മനസിലാക്കണമെന്നും അക്കാദമിക് റിക്വര്‍മെന്റെസില്ലാത്ത വിദ്യര്‍ത്ഥികളെ അടുത്ത വര്‍ഷം പ്രവേശിപ്പിക്കെന്ന് സര്‍വകലാശാലാ ഭരണകൂടം പറഞ്ഞു.
എന്നാല്‍, സാധാരണ വിദ്യര്‍ത്ഥികളുടെ ആവശ്യങ്ങളും താല്പര്യങ്ങളും സംരക്ഷിക്കുക എന്നതാണ് പ്രഥമയും പരിഗണിക്കുക. അതുകൊണ്ട് തന്നെ പരീക്ഷ എഴുത്താന്‍ ആഗ്രഹിക്കുന്ന വിദ്യര്‍ത്ഥികള്‍ക്ക് അതിനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്നും അധികൃതര്‍ പറഞ്ഞു. പരീക്ഷയെ കുറിച്ചുള്ള മറ്റു വിവരങ്ങള്‍ ജെഎന്‍യു വെബ്‌സൈറ്റില്‍ പോസ്റ്റു ചെയ്യുമെന്നും വൃത്തങ്ങള്‍ വിശദീകരിച്ചു. ഹോസ്റ്റല്‍ ഫീസ് വര്‍ദ്ധനവ് സംബന്ധിച്ച് ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ പരീക്ഷ ബഹിഷ്‌കരിക്കുകയായിരുന്നു
















