ന്യൂദല്‍ഹി: മംഗളൂരുവില്‍ ഐഡിക്കാര്‍ഡ് ഇല്ലാതെ എത്തിയ വ്യാജ മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത മംഗളൂരു സിറ്റി പോലീസ് കമ്മീഷണറെ അഭിനന്ദിച്ച് ഏഷ്യാനെറ്റ് മുതലാളി. വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചതിന് ഏഷ്യാനെറ്റ് ന്യൂസ് മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ളവരെ അറസ്റ്റ് ചെയ്ത കര്‍ണാടക സിറ്റി പോലീസ് കമ്മീഷണര്‍ ഡോ. പി.എസ് ഹര്‍ഷനെ അഭിനന്ദിച്ചാണ് രാജീവ് ചന്ദ്രശേഖര്‍ രംഗത്തെത്തിയിരിക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസിന്റെ ഓഹരിയില്‍ പ്രധാന പങ്കുള്ള ജൂപ്പിറ്റര്‍ എന്റര്‍ടെയിന്‍മെന്റ് വെന്‍ച്വേര്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമയാണ് രാജീവ് ചന്ദ്രശേഖര്‍ എംപി.
കര്‍ണാടക പോലീസ് അതിന്റെ ജോലി ഭംഗിയായി നിര്‍വഹിച്ചതായി അഭിപ്രായപ്പെട്ട രാജീവ് ചന്ദ്രശേഖര്‍ മംഗളൂരു കമ്മീഷണറെട്വിറ്ററിലൂടെ അഭിനന്ദിച്ചു. വളരെയധികം പ്രകോപനമുണ്ടായിട്ടും പോലീസ് കൃത്യമായി പ്രവര്‍ത്തിച്ചു എന്നാണ് രാജീവ് ചന്ദ്രശേഖര്‍ ട്വിറ്ററിലൂടെ പറഞ്ഞിരിക്കുന്നത്.

മംഗളൂരുവില്‍ പോലീസ് കസ്റ്റഡിയിലെടുത്ത പലരും വ്യാജ മാധ്യമപ്രവര്‍ത്തകരാണെന്ന് കര്‍ണാടക പോലീസ് വ്യക്തമാക്കി. മലയാളികളായ പലര്‍ക്കും വ്യക്തമായ ഐഡിക്കാര്‍ഡുകള്‍ ഇല്ലന്നും പോലീസ് വ്യക്തമാക്കി. മലയാള മാധ്യമങ്ങള്‍ അക്രമത്തില്‍ കൊല്ലപ്പെട്ട കലാപകാരികളുടെ മതം പറഞ്ഞ് മോര്‍ച്ചറിയുടെ മുന്നില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് അവസാനിപ്പിക്കണമെന്ന് കര്‍ണാടക പോലീസ് ഇവരോട് നേരിട്ട് ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിക്കാതെ വന്നതോടെയാണ് മീഡിയാ വണ്‍, 24, ഏഷ്യാനെറ്റ് അടക്കമുള്ള മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയില്‍ എടുത്തത്.
ഇതിനിടെ നാല്‍പതില്‍ അധികം വ്യാജമാധ്യമ പ്രവര്‍ത്തകരെ കസ്റ്റഡിയില്‍ എടുത്തെന്നും കര്‍ണാടക പോലീസ് വ്യക്തമാക്കി. കേരളത്തില്‍ നിന്ന് മംഗളൂരുവില്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയവരില്‍ പലരും വ്യാജ മാധ്യമപ്രവര്‍ത്തകരാണ്. ഇവരില്‍ പലര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡില്ലെന്നും ഔദ്യോഗിക രേഖകള്‍ ഹാജരാക്കുകയണെങ്കില്‍ പുറത്തുവിടുമെന്നും പോലീസ് വ്യക്തമാക്കി. ആയുധങ്ങളുമായി അമ്പതോളം പേര്‍ കേരളത്തില്‍നിന്നെത്തിയാണ് കന്നഡ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മാധ്യമപ്രവര്‍ത്തനത്തിന്റെ മറവില്‍ കലാപം അഴച്ചുവിടാന്‍ സമ്മതിക്കില്ലെന്ന് കര്‍ണാടക സിറ്റി പോലീസ് കമ്മീഷണര്‍ ഡോ. പി.എസ് ഹര്‍ഷ വ്യക്തമാക്കി.
















