ന്യൂദല്‍ഹി: ഞായറാഴ്ച ബിജെപി ദല്‍ഹി രാംലീല മൈതാനത്ത് സംഘടിപ്പിക്കുന്ന മഹാറാലിയില്‍ സുരക്ഷാഭീഷണി റിപ്പോര്‍ട്ട് ചെയ്തു രഹസ്യാന്വഷണ വിഭാഗം. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ദല്‍ഹി തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന്റെ തുടക്കമായാണു റാലിയെ ബിജെപി മുന്നോട്ടുവയ്‌ക്കുന്നത്. ഡിസംബര്‍ 22ന് നടക്കുന്ന റാലിയില്‍ പാക് തീവ്രവാദികള്‍ നുഴഞ്ഞുകയാറാനുള്ള സാധ്യത വളരെ ഏറെയാണെന്നു ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു. നരേന്ദ്ര മോദിയെ വധിക്കുക എന്നതാണ് തീവ്രവാദികളുടെ ലക്ഷ്യം. പൗരത്വ ഭേദഗതി നിയമത്തെ മറയാക്കിയാണ് തീവ്രവാദികളുടെ നീക്കം.
പ്രധാനമന്ത്രിയുടെ സുരക്ഷ കൈകാര്യം ചെയ്യുന്ന എസ്പിജിക്കും ഡല്‍ഹി പോലീസിനും ഇന്റലിജന്‍സ് റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ട്. ജനസമുദ്രവും വന്‍ മാധ്യമപ്പടയും പങ്കെടുക്കാന്‍ സാധ്യതയുള്ള രാംലീല റാലിയില്‍ നുഴഞ്ഞുകയറാനാണു ജയ്ഷ് ഇ മുഹമ്മദ് തീവ്രവാദികള്‍ ലക്ഷ്യമിടുന്നത്. അതീവ സുരക്ഷ ഒരുക്കാനാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
















