പാലക്കാട്: വാളയാറില്‍ എട്ടുവയസുകാരിയെ പീഡിപ്പിച്ച 55 കാരനായ സിപിഎം പ്രവര്ത്തകന് പിടിയില്‍.വാളയാര്‍ സ്വദേശി സുബ്രഹ്മണ്യനാണ് പിടിയിലായത്. ഏഴാംതീയതിയാണ് കേസിനാസ്പദമായ സംഭവം. പേരയ്ക്ക നല്‍കാമെന്ന് പറഞ്ഞ് കുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടി സംഭവം സുഹൃത്തുകളോട് പറഞ്ഞിരുന്നു. സ്കൂളില്‍ നടന്ന കൗണ്‍സിലിങ്ങിലാണ് സംഭവം പുറത്തറിഞ്ഞത്. ഇതേ തുടര്‍ന്ന് കുട്ടിയുടെ അമ്മ വാളയാര്‍ പോലീസില്‍ പരാതി നല്കി. ഇതിനിടെ സുബ്രഹ്മണ്യന് ആത്മഹത്യാക്കുറിപ്പ് എഴുതിവച്ച് ഒളിവില്‍ പോവുകയായിരുന്നു.
ഇതോടെ സിപിഎമ്മുകാരനായ പ്രതിയെ രക്ഷിക്കുവാന്‍ കേസെടുത്തില്ലെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇയാള്‍ക്കായി വാളയാര്‍ പോലീസ് തെരച്ചില്‍ നടത്തുകയായിരുന്നു. ഇന്നലെ രാവിലെ തമിഴ്നാട്ടില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
















