തിരുവനന്തപുരം: പൗരത്വബില്ലുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രതിഷേധം സര്‍ക്കാര്‍ സഹായത്തോടെ സംസ്ഥാനത്തേക്കും വ്യാപിപ്പിക്കുന്നു. ദല്‍ഹിയില്‍ ഇടത് നേതാക്കളെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് എസ്എഫ്ഐയുടെയും ഡിവൈഎഫ്ഐയുടെയും നേതൃത്വത്തില്‍ രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തി. പിന്നാലെ എസ്ഡിപിഐ വെല്‍ഫെയര്‍ പാര്‍ട്ടി. യൂത്ത് കോണ്‍ഗ്രസ് തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലും മാര്‍ച്ച് നടന്നു. രാജ്യവ്യാപക പ്രക്ഷോഭം നടക്കുന്നുവെന്ന് വരുത്തിത്തീര്‍ക്കാനാണ് സംസ്ഥാനത്തും സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് സമരം അരങ്ങേറിയത്.
സംസ്ഥാനത്ത് പൗരത്വബില്ല് പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുന്നതോടൊപ്പം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കേരളം വിടണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. രാജ്ഭവനിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്നാണ് എസ്എഫ്ഐക്കാര്‍ പ്രതിഷേധവുമായി ആദ്യം രംഗത്ത് ഇറങ്ങിയത്. പിന്നാലെ ഡിവൈഎഫ്ഐയും. തുടര്‍ന്ന് രാമചന്ദ്രഗുഹയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് എസ്ഡിപിഐയും വെല്‍ഫെയര്‍ പാര്‍ട്ടിയും രംഗത്തിറങ്ങി. ഭരണകക്ഷിയുടെ നിര്‍ദേശത്താലാണ് ഇരുകൂട്ടരും പ്രതിഷേധവുമായി എത്തിയത്. തുടര്‍ന്ന് കെഎസ്യു നടത്തിയ മാര്‍ച്ചില്‍ പെട്രോള്‍ പമ്പുകളില്‍ സ്ഥാപിച്ചിരുന്ന നരേന്ദ്ര മോദിയുടെ ഫഌക്സുകളില്‍ കരിഓയില്‍ ഒഴിച്ചു.
ബില്ലിനെതിരെ പ്രതിഷേധിക്കുന്നത് തങ്ങളാണെന്ന് വരുത്തിതീര്‍ക്കാന്‍ മത്സരിക്കുകയാണ് എല്‍ഡിഎഫും യുഡിഎഫും. പ്രതിഷേധത്തിന് തിരികൊളുത്തിയായിരുന്നു കഴിഞ്ഞ ദിവസം ടി. പദ്മനാഭന് അവാര്‍ഡ് നല്കി മുഖ്യമന്ത്രി നടത്തിയ പ്രസംഗം. ബില്ല് നടപ്പിലായാല്‍ മുസ്ലീങ്ങളെല്ലാം ഇന്ത്യാ വിഭജന സമയത്ത് കൂട്ട പലായനം നടത്തിയതു പോലെയാകും എന്നായിരുന്നു മുഖ്യമന്ത്രിയുടെ വാദം.
സാമൂഹിക മാധ്യമങ്ങള്‍ വഴി ബില്ലിനെതിരെ വ്യാപക പ്രചാരണമാണ് സംസ്ഥാനത്തുടനീളം നടത്തുന്നത്. മുസ്ലിം വിഭാഗത്തെ പ്രകോപിക്കുന്ന തരത്തിലും രാജ്യ വിരുദ്ധ സന്ദേശങ്ങളുമാണ് വ്യാപകമായി പ്രചരിപ്പിക്കുന്നത്. ഇത്തരത്തിലുള്ള പ്രചാരണം സംസ്ഥാനത്തെ വര്‍ഗീയ സംഘര്‍ഷത്തിലേക്ക് എത്തിക്കുമെന്നും കലാപം പൊട്ടിപ്പുറടാനുള്ള സാധ്യത ഉണ്ടെന്നും ഇന്റലിജന്‍സ് വിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: