തുടക്കത്തില്‍ ഈ ദര്ശനംസുഘടിതമായ ഒരു സിദ്ധാന്തത്തിന്റെ നിര്‍മ്മിതിയേക്കാള്‍ നാല് ആര്യസത്യങ്ങളുടെ പ്രചരണത്തിനാണ് ഊന്നല്‍ നല്‍കിയത്. എന്താണു ദുഃഖം, എന്താണു ദുഃഖകാരണം, ദുഃഖനിവൃത്തി എന്നാലെന്താണ്, ദുഃഖനിവൃത്തി എന്തിലേക്കു നയിക്കുന്നു ഈ ചോദ്യങ്ങളുടെ ഉത്തരമാണ് ആര്യസത്യങ്ങള്‍.
ആദ്യത്തെ ചോദ്യത്തിനുത്തരമായ പടിച്ചസമുപ്പാതം (പ്രതീത്യസമുത്പാദം) എന്നവിശദീകരണം തത്വചിന്താപരമായ ഒരു പ്രശ്നത്തിന്റെ പരിഹാരമായിട്ടല്ല അവതരിപ്പിക്കപ്പെട്ടത്. ഈ പ്രപഞ്ചം നശ്വരമോ അനശ്വരമോ, ഒരു തഥാഗതന് മരണശേഷം നിലനില്‍പ്പുണ്ടോ ഇല്ലയോ എന്നീ വക ചോദ്യങ്ങളെ അംഗീകൃതചിന്തക്കുവിപരീതമായവയാ ണ് ആദ്യകാലബൗദ്ധചിന്തകര് കരുതിയിരുന്നത്. ശീലം, സമാധി, പന്നാ, അനാത്മവാദം എന്നീ നാലിനായിരുന്നു മുന്‍ഗണന. ആദ്യകാലബൗദ്ധസാഹിത്യത്തെ സുത്തം (സൈദ്ധാന്തികം), വിനയം (ഭിക്ഷുക്കളുടെ ആചാരപദ്ധതി), അഭിധമ്മം (സുത്തങ്ങളിലെ പ്രതിപാദ്യങ്ങളെ കൂടുതല്‍ പണ്ഡിതോചിതവും സാങ്കേതികവും ആയി അവതരിപ്പിക്കല്‍ അഥവാ ധര്മ്മവ്യാഖ്യാനം)എന്നിങ്ങനെ മൂന്നു സംഹിതകളായി തരം തിരിച്ചിരിക്കുന്നു. പാലിഭാഷയിലുള്ള ഇവയെ പിടകങ്ങള്‍ (യമസെല)േ എന്ന് പറയുന്നു. ഈ ബൗദ്ധസിദ്ധാന്തസംഹിതയുടെ ഒരോരോ ഭാഗവും എപ്പഴൊക്കെയാണ് എഴുതപ്പെട്ടത്, കൂട്ടിച്ചേര്‍ക്കപ്പെട്ടത് എന്നതിനെക്കുറിച്ച് പണ്ഡിതന്മാരുടെ ഇടയില്‍ ഏകാഭിപ്രായം ഇപ്പോഴും ഉണ്ടായിട്ടില്ല. അഭിധമ്മത്തേക്കാള് മുമ്പായിരിക്കണം സുത്തനിര്മ്മിതി എന്നു കരുതപ്പെടുന്നു. ഏതാണ്ട് ആ. ഇ.
ഋ 241നു മുമ്പുതന്നെ, അതായത് അശോകന്റെ കാലത്തെ മൂന്നാം സഭ ചേരുന്നതിനു
മുമ്പുതന്നെ, ഈ മൂന്നും ചേര്‍ന്ന സംഹിത ഏറക്കുറെ പൂര്ണ്ണമാക്കപ്പെട്ടിരുന്നു എന്നാണ് അനുമാനം. അഭിധമ്മങ്ങള് സുത്തങ്ങളില്‍ പറഞ്ഞവയില്‍ നിന്നും പുതുതായ ആശയങ്ങളെ ഒന്നും അവതരിപ്പിക്കുന്നില്ല. സുത്തങ്ങളിലുള്ള വിഷയങ്ങളുുടെ ഗണനയും നിര്‍വചനവും നടത്തിക്കൊണ്ടുള്ള വിശദീകരണം ആണ് അവയിലുള്ളത്. മിളിന്ദപന്ഹ (മിളിന്ദപഞ്ചകം) മറ്റൊരു പ്രധാന ഗ്രന്ഥമാണ്.സുത്തങ്ങള് നികായങ്ങള്‍ എന്ന പേരുള്ള അഞ്ചുതരം സംഹിതകളാണ്. ദീഘനികായം, മജ്ജിമ (മധ്യമ) നികായം, സംയുത്തനികായം, അംഗുത്തരനികായം, ഖുദ്ദകനികായം എന്നിവയാണവ. ഖുദ്ദക
പാഠം, ധമ്മപദം, ഉദാനം, ഇതിവുട്ടകം, സുത്തനിപാതം, വിമാനവത്തു, പെടവത്തു, തെരഗഥാ, തെരീഗാഥാ, ജാതകം, നിദ്ദേശം, പടിസംഭിധാമഗ്ഗ, അപദാനം, ബുദ്ധവംശം, ചര്യാ
പിടകം എന്നിവ ചേര്‍ന്നതാണ് ഖുദ്ദനികായം. പഠ്ഠാണം, ധമ്മസംഗണി, ധാതുകഥാ,
പുഗ്ഗലപന്നട്ടി, വിഭംഗം, യമകം, കഥാവത്തു എന്നിവ ചേര്ന്നതാണ്്അഭിധമ്മം. അത്ഥകഥാ എന്ന പേരില്‍ അഭിധമ്മത്തിലെ പല ഭാഗങ്ങളുടെ വ്യാഖ്യാനങ്ങള്‍ അടങ്ങിയ ഒരു വിപുലമായ സാഹിത്യവും ഇതോടൊപ്പമുണ്ട്. ഈ ആദ്യകാലബൗദ്ധസാഹിത്യത്തെ തേരവാദം (സ്ഥവിരവാദം) എന്നറിയപ്പെടുന്നു. തേര എന്നാല്‍ മുതിര്‍ന്നവര്‍, വൃദ്ധര്‍ എന്ന് അര്‍ത്ഥം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: