Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബെംഗളൂരുവില്‍;കലാപത്തിന് നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 20, 2019, 06:06 am IST
in India

 

 ബെംഗളൂരു: ദേശീയ പൗരത്വ ഭേദഗതി നിയമത്തിന്റെ പേരില്‍ ബെംഗളൂരു നഗരത്തില്‍ കലാപം നടത്താനുള്ള നീക്കം പോലീസിന്റെ ഇടപെടലില്‍ പൊളിഞ്ഞു. നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധിക്കാനെത്തിയ പ്രശസ്ത ചരിത്രകാരന്‍ രാമചന്ദ്രഗുഹ അടക്കമുള്ളവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. 

പൗരത്വ ബില്ലിനെതിരെ ബെംഗളൂരു ടൗണ്‍ഹാളിനും മൈസൂരു ബാങ്ക് സര്‍ക്കിളിനു മുന്‍പിലും ഇന്നലെ നടത്തിയ പ്രതിഷേധം ലാത്തിച്ചാര്‍ജില്‍ കലാശിച്ചു. ടൗണ്‍ഹാളിനു മുന്‍പില്‍ ദിവസങ്ങളായി സമാധാനപരമായി ചെറിയ പ്രതിഷേധങ്ങള്‍ നടന്നുവന്നിരുന്നു. ഇത്തരം പ്രതിഷേധങ്ങള്‍ക്ക് പോലീസ് അനുവാദം നല്‍കിയിരുന്നു. എന്നാല്‍, തീവ്രവാദ സ്വഭാവമുള്ള ചില സംഘടനകള്‍ പ്രതിഷേധക്കാര്‍ക്കിടയില്‍ കടന്നുകയറി കലാപമുണ്ടാക്കാന്‍ ശ്രമിക്കുന്നതായി പോലീസ് രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചു. ഇതേത്തുടര്‍ന്ന് ഇന്നലെ രാവിലെ ആറുമുതല്‍ മൂന്നുദിവസത്തേക്ക് ബെംഗളൂരുവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

ഇന്നലെ രാവിലെ പതിനൊന്നോടെയാണ് പ്ലക്കാര്‍ഡുമായി രാമചന്ദ്രഗുഹ ടൗണ്‍ഹാളിനു മുന്നിലെത്തിയത്. പിന്മാറാന്‍ പോലീസ് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും തയ്യാറാകാതിരുന്നതിനെ തുടര്‍ന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പതിനൊന്നരയോടെ വിദ്യാര്‍ഥി പ്രതിഷേധത്തിന് പിന്തുണ നല്‍കാനെന്ന പേരില്‍ ശിവാജി നഗര്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നിന്ന് കൂടുതല്‍ പേര്‍ ടൗണ്‍ഹാളിനു മുന്നിലെത്തി. ശിവാജിനഗര്‍ എംഎല്‍എ റിസ്വാന്‍ അര്‍ഷാദും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. നിരോധനാജ്ഞ നിലവിലുണ്ടായിരുന്നിട്ടും സമാധാനപരമായി പ്രതിഷേധിക്കാന്‍ പോലീസ് അനുവദിച്ചു. 

എന്നാല്‍, പ്രതിഷേധക്കാരില്‍ ഒരു വിഭാഗം പോലീസിനെ പ്രകോപിക്കാന്‍  ശ്രമിച്ചു. ബാരിക്കേഡ് തള്ളിമാറ്റുകയും പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ മുഴക്കുകയും ചെയ്‌തെങ്കിലും പോലീസ് സംയമനം പാലിച്ചു. ഒരുമണിയോടെ പ്രതിഷേധക്കാര്‍ ടൗണ്‍ഹാളിനു മുന്നിലെ റോഡിലേക്കിറങ്ങി ഗതാഗതം തടസ്സപ്പെടുത്തി. പോലീസ് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചതോടെ ഉന്തുംതള്ളുമായി. ഇതിനിടയില്‍ പ്രതിഷേധക്കാരില്‍ ചിലര്‍ പോലീസിനെ ആക്രമിക്കാന്‍ ശ്രമിച്ചു. ഇതോടെ പോലീസ് ലാത്തിച്ചാര്‍ജ് നടത്തുകയും നിരവധി പേരെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. ഇരുനൂറോളം പേരെ അറസ്റ്റ് ചെയ്തു

നഗരത്തിലെ ഏറ്റവും തിരക്കേറിയ റോഡാണ് ടൗണ്‍ഹാളിനു മുന്നിലൂടെയുള്ളത്. ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടതോടെ കിലോമീറ്ററുകളോളം വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു. ആംബുലന്‍സുകളും സ്‌കൂള്‍ ബസുകളും അടക്കം മണിക്കൂറുകളോളം ഗതാഗത കുരുക്കില്‍പ്പെട്ടു. ഗതാഗതം തടസ്സപ്പെടുത്തിയുള്ള പ്രതിഷേധത്തിനെതിരെ നിരവധി യാത്രക്കാരും രംഗത്തെത്തി. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Ernakulam

എന്‍ഡിഎയുടെ ശക്തമായ മുന്നേറ്റം; കളമശേരിയിൽ പി. രാജീവ് കടുത്ത പ്രതിരോധത്തിലേക്ക്

Kerala

ഡീൽ ഉണ്ട്, ഇതാണ് ആ ഡീൽ: രാജീവ് ചന്ദ്രശേഖരൻ വിവരിക്കുന്നു; കോൺഗ്രസ് ലീഗിന്റെ റിമോട്ട് കൺട്രോളിൽ

Entertainment

രഞ്ജിത്ത് ഒടുവിലിന്റെ മുഖത്ത് ആഞ്ഞടിച്ചു, കിഡ്‌നി രോഗിയായ അദ്ദേഹത്തിന്റെ നാഭിക്ക് തൊഴിച്ചു’; ആലപ്പി അഷ്‌റഫ്

Kerala

ദിലീപിന്റെ നേരെ ചാടിയ തലയ്‌ക്കു മുകളിൽ കൂളിങ്ങ് ഗ്ലാസ് വയ്‌ക്കുന്ന ഫെമിനിസ്റ്റുകളെയൊന്നും എവിടേയും കണ്ടില്ല ; മഹേഷ്

Entertainment

ആ മസിലൊന്ന് ലൂസാക്കി അഭിനയിക്കാൻ എന്നോട് പറഞ്ഞു ഉണ്ണി മുകുന്ദൻ ,മമ്മൂക്കയെ കണ്ടപ്പോഴുള്ള പേടി കാരണം അഭിനയം മറന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മദ്രസയിൽ ആയുധവ്യാപാരം : പിസ്റ്റളുകളും, വെടിയുണ്ടകളും കണ്ടെടുത്തു : 4 ഇസ്ലാം പുരോഹിതന്മാർ അറസ്റ്റിൽ

സുഹാസിനി മണിരത്‌നം വീണ്ടും മലയാളത്തിൽ

“ആ മണ്ണ് കത്തിച്ച് വെണ്ണീറാക്കാൻ അവൻ വരും .”പള്ളിച്ചട്ടമ്പി ഒഫീഷ്യൽ ട്രെയിലർ എത്തി

ഞാൻ സേതുവാണ് വയനാട് തിരുനെല്ലി പഞ്ചായത്ത് തോൽപ്പട്ടിയിൽ നിന്ന്;ഒരു ദുരൂഹ സാഹചര്യത്തിൽ ഒഫീഷ്യൽ ട്രയിലർഎത്തി

വമ്പൻ താരനിരയുമായി “മെൽകൗ പോണ്ടിച്ചേരി”; ടൈറ്റിൽ പോസ്റ്റർ പുറത്ത്

ശ്രീ ഗോകുലം മൂവീസ് – സുരേഷ് ഗോപി ചിത്രം “ഒറ്റക്കൊമ്പൻ” ഫസ്റ്റ് ലുക്ക് പുറത്ത്

എഫ്‌സിആർഎ: ചർച്ചയ്‌ക്ക് തയാറെന്ന് കേന്ദ്രമന്ത്രിയുടെ ഉറപ്പ്, ആശങ്ക ഉണ്ടാക്കിയത് പൊളിച്ച് ബിജെപി അദ്ധ്യക്ഷൻ

മേൽശന്തിയുടെ ആത്മഹത്യ; കാരണക്കാരൻ കടകംപള്ളി സുരേന്ദ്രനോ? വിവാദം പുകയുന്നു

ഇന്ദിരാ ‘പൊള്ള’ഗാരണ്ടി കോൺഗ്രസ്സിന്റെ വഞ്ചന, തെലങ്കാനയിലെ സ്ഥിതി തുറന്നുകാട്ടി ബിജെപി അദ്ധ്യക്ഷൻ

നുണ പ്രചാരണത്തിൽ ഗോൾഡ് മെഡൽ കോൺഗ്രസ്സിന്, ഡി.കെ.ശിവകുമാർ ഫ്രോഡ്: രാജീവ് ചന്ദ്രശേഖരൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.