തൃശൂര്‍: കേരളവര്‍മ്മ കോളേജില്‍ അദ്ധ്യാപകരുടെ മുന്നിലിട്ട് എബിവിപി പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ ഏഴ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് സസ്പെന്‍ഷന്‍. യദുകൃഷ്ണന്‍, ഗോഗുല്‍, അനുരാഗ്, ജിഷ്ണു, അമല്‍, ദീപു, ആസിഫ് അസ്സീസ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. അന്വേഷണ വിധേയമായി ഒരു മാസത്തേക്കാണ് ഏഴ് പേരെയും സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്.
സംഘര്‍ഷത്തെ തുടര്‍ന്ന് വ്യാഴാഴ്ച കോളേജ് സ്റ്റാഫ് കൗണ്‍സില്‍ യോഗം ചേര്‍ന്നിരുന്നു. യോഗത്തില്‍ അച്ചടക്ക സമിതി സമര്‍പ്പിച്ച ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് ഏഴ് പേരെയും സസ്പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത്.
ബുധനാഴ്ച രാവിലെയാണ് എബിവിപി പ്രവര്‍ത്തകരെ ക്രൂരമായി തല്ലിച്ചതച്ചത്. പൗരത്വ ഭേദഗതി നിയമം സംബന്ധിച്ച് കോളേജില്‍ എബിവിപി സെമിനാര്‍ സംഘടിച്ചിരുന്നു. ഇതാണ് എസ്എഫ്ഐക്കാരെ ചൊടിപ്പിച്ചത്. മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ അക്ഷയ്, ആരോമല്‍, രാഹുല്‍ എന്നിവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ ഇരുപത് എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് വധശ്രമത്തിന് കേസ് എടുത്തിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി സംഘട്ടനത്തില്‍ ഉള്‍പ്പെട്ട മുഴുവന്‍ വിദ്യാര്‍ത്ഥികളെയും അച്ചടക്ക നടപടിക്ക് വിധേയമാക്കാനും യോഗം തീരുമാനിച്ചിട്ടുണ്ട്.
















