തിരുവനന്തപുരം: യുവാക്കള്‍ തെങ്ങുകയറ്റ ജോലി ഉപേക്ഷിക്കുന്നതിനു വിചിത്ര കാരണം നിരത്തി വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍. തെങ്ങില്‍ കയറുന്നവ യുവാക്കളുടെ കൈകാലുകളില്‍ തഴമ്പുണ്ടാകും. അതിനാല്‍ പെണ്‍കുട്ടികള്‍ ഇവരെ വിവാഹം കഴിക്കാന്‍ തയ്യാറാകാത്തതാണ് യുവാക്കള്‍ തെങ്ങുകയറ്റം ഉപേക്ഷിക്കാന്‍ കാരണമെന്നാണ് മന്ത്രി പറഞ്ഞത്. തിരുവനന്തപുരത്ത് ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തെങ്ങില്‍ കയറുന്ന ധാരാളം തൊഴിലാളികള്‍ മുമ്പുണ്ടായിരുന്നു. ഈ സൗന്ദര്യശാസ്ത്രം അനുസരിച്ച് ഇതില്‍ കയറിക്കൊണ്ടിരിക്കുമ്പോള്‍ കയ്യിലും കാലിലും തഴമ്പു വരും. ചെറുപ്പക്കാരാണെങ്കില്‍ പിന്നെ കല്യാണം കഴിക്കാന്‍ പെണ്‍കുട്ടികള്‍ ആഗ്രഹിക്കുകയില്ല. അതുകൊണ്ടാണു യുവാക്കള്‍ ഈ തൊഴില്‍ ഉപേക്ഷിച്ചതെന്നും മന്ത്രി.














