ന്യൂദല്‍ഹി: എല്ലാ ലോട്ടറികള്‍ക്കും 28 ശതമാനം നികുതി ഈടാക്കാന്‍ ജിഎസ്ടി കൗണ്‍സില്‍ തീരുമാനിച്ചു. കേരളത്തിന്റെ എതിര്‍പ്പ് വോട്ടിനിട്ട് തള്ളിയാണ് കൗണ്‍സില്‍ തീരുമാനം. നിലവില്‍ പന്ത്രണ്ട് ശതമാനമാണ് കേരളത്തില്‍ ലോട്ടറി ജിഎസ്ടി.
ജിഎസ്ടി കൗണ്‍സിലില്‍ ഇതാദ്യമായാണ് വോട്ടെടുപ്പ് നടക്കുന്നത്. 27 സംസ്ഥാനങ്ങള്‍ നികുതി നിരക്ക് ഏകീകരിച്ചതിനെ അനുകൂലിച്ചപ്പോള്‍ കേരളമടക്കം ഏഴ് സംസ്ഥാനങ്ങള്‍ എതിര്‍ത്തു. നിലവില്‍ ലോട്ടറി നറുക്കെടുപ്പ് നടത്തുന്ന സംസ്ഥാനങ്ങള്‍ക്ക് പന്ത്രണ്ട് ശതമാനമാണ് ലോട്ടറി നികുതി. ഈ ലോട്ടറികള്‍ വില്‍ക്കുന്ന മറ്റു സംസ്ഥാനങ്ങള്‍ക്ക് 28 ശതമാനവുമായിരുന്നു നികുതി. ഇന്നലെ നടന്ന ജിഎസ്ടി കൗണ്‍സില്‍ ഈ നികുതി നിരക്ക് 28 ശതമാനമായി ഏകീകരിച്ചു. ജിഎസ്ടി നിരക്കുകളില്‍ തല്ക്കാലം മാറ്റം വരുത്തേണ്ടെന്നും ജിഎസ്ടി കൗണ്‍സില്‍ യോഗം തീരുമാനിച്ചു.
ജിഎസ്ടി ഘടനയില്‍ അഴിച്ചുപണി ആവശ്യമാണെന്ന് കേന്ദ്ര ധനമന്ത്രാലയം വിശദീകരിച്ചു. എന്നാല്‍ തല്ക്കാലം വേണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞു. നിരക്ക് വര്‍ധിപ്പിക്കേണ്ട സാഹചര്യമില്ലെന്ന് സംസ്ഥാന പ്രതിനിധികള്‍ കൗണ്‍സിലില്‍ നിലപാടെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: