തൃശ്ശൂര്‍ കേരളവര്‍മ കോളേജിലെ എബിവിപി പ്രവര്‍ത്തകര്‍ക്ക് നേരേയുണ്ടായ SFI ആക്രമണത്തില്‍ പ്രതിഷേധിച്ച് നാളെ എബിവിപി സംസ്ഥാന വ്യാപതകമായി കോളേജുകളില്‍ പഠിപ്പ് മുടക്കും.തൃശ്ശൂര്‍ കേരളവര്‍മ്മ കോളേജില്‍ ദേശീയ പൗരത്വ ഭേദഗതി നിയമത്തെ സ്വാഗതം ചെയ്തു കൊണ്ട് എബിവിപി നടത്തിയ ക്യാംപയിനിനു നേരെ എസ്എഫ്‌ഐയുടെ ആള്‍ക്കൂട്ട ആക്രമണത്തില്‍ നിരവധി അആഢജ പ്രവര്‍ത്തകര്‍ക്ക് പരിക്ക്. തലയ്‌ക്കും ശരീരത്തിലും ദാരുണമായി പരിക്കേറ്റ വിദ്യാര്‍ത്ഥികളെ തൃശ്ശൂര്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എസ്എഫ്‌ഐയുടെ ഈ ഏകാധിപത്യത്തില്‍ പ്രതിഷേധിച്ച് എബിവിപി നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചിനു നേരെ പോലീസ് ജലപീരങ്കി പ്രയോഗിക്കുകയും അആഢജ ദേശീയ നിര്‍വാഹക സമിതി അംഗം കെ.എം.രവിശങ്കര്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതില്‍ പ്രതിഷേധിച്ച് നാളെ കേരളത്തിലെ കോളേജുകളില്‍ എബിവിപി പഠിപ്പുമുടക്കി പ്രതിഷേധിക്കും.
















