യുണൈറ്റഡ് നേഷന്‍സ് : ജമ്മു കശ്മീര്‍ വിഷയം വീണ്ടും യുഎന്നില്‍ ഉന്നയിക്കാനുള്ള ചൈനയുടെ ശ്രമങ്ങളെ പരാജയപ്പെടുത്തി ലോക രാഷ്‌ട്രങ്ങള്‍. പാക്കിസ്ഥാനെ പ്രതിനിധീകരിച്ച് ചൈന നടത്തിയ നീക്കങ്ങളെയാണ് പരാജയപ്പെടുത്തിയിരിക്കുന്നത്. ചൈനയുടെ ആവശ്യത്തെ ഫ്രാന്‍സും യുഎന്‍ സുരക്ഷാ സമിതിയിലെ മറ്റ് സ്ഥിര അംഗങ്ങളും എതിര്‍ത്തതോടെ ചൈന ഇതില്‍ നിന്നും പിന്മാറുകയായിരുന്നു.
ജമ്മു കശ്മീര്‍ വിഷയത്തില്‍ നേരത്തെ നടന്ന കൂടിക്കാഴ്ചയ്‌ക്ക് ശേഷം യുഎന്‍ സുരക്ഷാ സമിതിയുടെ യോഗത്തിലും വിഷയം ഉന്നയിച്ച് ചൈന മുന്നോട്ടുവന്നു. ഇതിനായി സുരക്ഷാ സമിതിയുടെ ഔപചാരികമായ യോഗം നടത്താനുള്ള ചൈനയുടെ ശ്രമം മറ്റ് ലോകരാജ്യങ്ങള്‍ നിരസിച്ചു.
ഇന്ത്യയും പാക്കിസ്ഥാനും ഉഭയകക്ഷികളുമായി കൈകാര്യം ചെയ്യേണ്ട കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്യുന്നതിനുള്ള ഏറ്റവും നല്ല വേദിയല്ല ഇതെന്ന് ഫ്രാന്‍സും സുരക്ഷാ സമിതിയിലെ മറ്റ് സ്ഥിര അംഗങ്ങളും ചൈനയെ അറിയിക്കുകയായിരുന്നു. ഇതോടെ കശ്മീരിലെ കൂടിക്കാഴ്ച ആവശ്യപ്പെട്ട് ചൈന നല്‍കിയ അപ്പീല്‍ പിന്‍വലിച്ചു.
















