Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara

‘മെക്‌സിക്കോയില്‍ തുടരുക’ പ്രോഗ്രാമില്‍ രജിസ്റ്റര്‍ ചെയ്ത 50,000 അഭയാര്‍ത്ഥികളില്‍ അഭയം നല്‍കിയത് 11 പേര്‍ക്ക് മാത്രം

മൊയ്തീന്‍ പുത്തന്‍‌ചിറ by മൊയ്തീന്‍ പുത്തന്‍‌ചിറ
Dec 17, 2019, 10:02 am IST
in Marukara

വാഷിംഗ്ടണ്‍: ട്രംപ് ഭരണകൂടം നടപ്പിലാക്കിയ വിവാദമായ ‘മെക്‌സിക്കോയില്‍ തുടരുക’ എന്ന പദ്ധതിയില്‍ പേരുകള്‍ രജിസ്റ്റര്‍ ചെയ്ത 50,000 ത്തോളം അഭയാര്‍ഥികളില്‍ സെപ്റ്റംബര്‍ മാസാവസാനം വരെ വെറും പതിനൊന്നു പേര്‍ക്ക് മാത്രമേ അഭയം നല്‍കിയിട്ടുള്ളൂ എന്ന് സമീപകാല കണക്കുകള്‍ വ്യക്തമാക്കുന്നു.

സിറാക്കൂസ് യൂണിവേഴ്‌സിറ്റിയിലെ ട്രാന്‍സാക്ഷണല്‍ റെക്കോര്‍ഡ്‌സ് ആക്‌സസ് ക്ലിയറിംഗ് ഹൗസ് (ഠഞഅഇ) പ്രസിദ്ധീകരിച്ച ഡാറ്റ കാണിക്കുന്നത് സെപ്റ്റംബര്‍ വരെ 47,313 പേരില്‍ പ്രോഗ്രാമില്‍ പങ്കെടുത്ത 10,000ത്തില്‍ താഴെ കേസുകള്‍ പൂര്‍ത്തിയായതായും 37,000 ത്തിലധികം പേര്‍ ശേഷിക്കുന്നുവെന്നും പറയുന്നു.

കേസുകള്‍ പൂര്‍ത്തിയായവരില്‍ 5,085 പേര്‍ക്ക് പുറത്താക്കല്‍ ഉത്തരവുകള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. 4,471 കേസുകള്‍ തീരുമാനമില്ലാതെ തള്ളുകയും കുറഞ്ഞത് 4 പേരെങ്കിലും ‘സ്വമേധയാ പിന്‍വലിക്കല്‍’ വഴി അവശേഷിക്കുകയും ചെയ്തു. അതേസമയം, അഭയം നല്‍കിയത് 11 പേര്‍ക്ക് മാത്രമാണ്, അതായത് പൂര്‍ത്തിയായ എല്ലാ കേസുകളിലും 0.1 ശതമാനം മാത്രം. 

വിവാദമായ ‘റിമെയ്ന്‍ ഇന്‍ മെക്‌സിക്കോ’ അല്ലെങ്കില്‍ ‘മൈഗ്രന്റ് പ്രൊട്ടക്ഷന്‍ പ്രോട്ടോക്കോള്‍’ പ്രകാരം പതിനായിരക്കണക്കിന് അഭയാര്‍ഥികളെ മെക്‌സിക്കോയില്‍ തുടരാന്‍ നിര്‍ബന്ധിതരാക്കിയിട്ടുണ്ട്, അവരുടെ കുടിയേറ്റ കേസുകള്‍ അമേരിക്കയില്‍ പരിഗണനയിലാണ്. 

ട്രാക്കിന്റെ കണക്കുകള്‍ പ്രകാരം, സെപ്റ്റംബര്‍ വരെ 47,300 ലധികം പേരില്‍ കസ്റ്റഡിയില്‍ വെക്കാത്തവര്‍ 47,091 പേരും, കസ്റ്റഡിയില്‍ വെച്ചവര്‍ 181 പേരുമാണ്. 41 പേരെ വിട്ടയക്കുകയും ചെയ്തു. തടങ്കലില്‍ വയ്‌ക്കാത്ത ബാക്കിയുള്ളവരെ അവരുടെ നടപടികള്‍ക്കായി മെക്‌സിക്കോയിലേക്ക് തിരിച്ചയച്ചിരിക്കാം. 

ഭൂരിഭാഗം കേസുകളും ടെക്‌സസ് ഇമിഗ്രേഷന്‍ കോടതിയില്‍ നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് ട്രാക്ക് ഡാറ്റ കാണിക്കുന്നു. സെപ്റ്റംബര്‍ വരെ 34,000 കേസുകളുടെ നടപടിക്രമങ്ങള്‍ ഏകദേശം പൂര്‍ത്തിയായി. അതേസമയം, കാലിഫോര്‍ണിയയില്‍ 34,200 കേസുകളുടെ നടപടിക്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. 

അഭയാര്‍ഥികളുടെ ജീവന്‍ അപകടത്തിലാക്കുന്നുവെന്ന് മുന്നറിയിപ്പ് നല്‍കിയ ഇമിഗ്രേഷന്‍ അഭിഭാഷകരുടെയും മനുഷ്യാവകാശ ഗ്രൂപ്പുകളുടെയും പ്രതിഷേധം അവഗണിച്ച് ട്രംപ് ഭരണകൂടം മെക്‌സിക്കോ പരിപാടി വിപുലീകരിക്കാന്‍ പലതവണ ശ്രമിച്ചിരുന്നു.

കഴിഞ്ഞ മാസം എല്‍ സാല്‍വഡോറില്‍ നിന്നുള്ള ഭാര്യയും രണ്ട് കൊച്ചുകുട്ടികളുമായി യുഎസ് അതിര്‍ത്തിയിലേക്ക് പോയ ഒരു പിതാവ് മെക്‌സിക്കോയില്‍ കൊല്ലപ്പെട്ടു. എംപിപി പ്രകാരം അവരുടെ കേസ് യുഎസില്‍ പരിഗണിക്കുന്നതിനായി കാത്തിരിക്കുകയായിരുന്നു.

അമേരിക്കയില്‍ അഭയം തേടാനായി ഈ കുടുംബം മെയ് മാസത്തില്‍ സാന്‍ ഡിയേഗോയിലെ സാന്‍ യിസിഡ്രോ തുറമുഖത്ത് എത്തിയിരുന്നുവെങ്കിലും മെക്‌സിക്കോയിലെ ടിജുവാനയില്‍ കാത്തിരിക്കാന്‍ നിര്‍ബന്ധിതരായി. അവിടെ താമസിക്കാന്‍ കഴിയുമോ എന്ന ഭയം കാരണം അവര്‍ തിരിച്ചു പോയി. 

ട്രംപ് ഭരണകൂടം മെക്‌സിക്കോയിലേക്ക് മടങ്ങാന്‍ നിര്‍ബന്ധിതരായ അഭയാര്‍ഥികള്‍ക്കും കുടിയേറ്റക്കാര്‍ക്കുമെതിരായ ബലാത്സംഗം, പീഡനം, തട്ടിക്കൊണ്ടുപോകല്‍, മറ്റ് ആക്രമണങ്ങള്‍ എന്നിവ പരസ്യമായി റിപ്പോര്‍ട്ട് ചെയ്ത 636 കേസുകളെങ്കിലും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് ഫസ്റ്റ് മുന്നറിയിപ്പ് നല്‍കി.

ട്രംപ് ഭരണകൂടത്തിന്റെ നയം മൂലം മെക്‌സിക്കോയില്‍ ആയിരിക്കുമ്പോള്‍ കുട്ടികളെ തട്ടിക്കൊണ്ടുപോയതായ ഏകദേശം  138 കേസുകളെങ്കിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആക്രമണങ്ങളില്‍ പെടുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

Kerala

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

India

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

Kerala

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

World

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

നിയമസഭാ തെരഞ്ഞെടുപ്പ് : ഏപ്രില്‍ 9ന് പൊതുഅവധി

ഊർജ സ്രോതസുകൾ ആക്രമിക്കുന്നതില്‍ ആശങ്കയുമായി ഇന്ത്യ. ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയനെ ഫോണിൽ വിളിച്ച് മോദി

ഗുരുവായൂരില്‍ 5.79 കോടി രൂപ ഭണ്ഡാര വരവ്

കൊടുങ്ങല്ലൂർ വലിയ തമ്പുരാൻ കുഞ്ഞുണ്ണി രാജ അന്തരിച്ചു

കേരളത്തില്‍ മത്സരിക്കാന്‍ ഏക ജെന്‍സീ പ്രതിനിധി എന്‍ഡിഎയുടേത് ….ഏറ്റുമാനൂരില്‍ മത്സരിക്കുന്ന ആതിര നായര്‍ക്ക് പ്രായം 25 മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.