സ്വാതന്ത്ര്യം പിറക്കും മുന്‍പേ നാം (മുസ്ലിങ്ങള്‍) പറഞ്ഞു ഞമ്മക്ക് വേറെ രാജ്യം വേണം… ഗാന്ധിജി കരഞ്ഞു, രാജ്യസ്നേഹികള്‍ കരഞ്ഞു, ലക്ഷങ്ങള്‍ ജീവന് കൊടുത്തു… എന്നിട്ടും ഭാരതം പകുത്തു… പാക്കിസ്ഥാന് ജനിച്ചു… മുസ്ലിങ്ങള്‍ക്ക് ഹൃദയം മുറിച്ചു കൊടുത്തിട്ടും ഭാരതം ഹിന്ദു രാജ്യമായില്ല. മുസല്‍മാനും ക്രിസ്ത്യാനികള്‍ക്കും സകല മതങ്ങള്‍ക്കും സ്വതന്ത്രമായി ജീവിക്കാന്‍ അവകാശമുള്ള രാജ്യമായി ഭാരതം മാറി…
അന്ന് ന്യൂനപക്ഷമായിരുന്ന ഇസ്ലാം അടക്കമുള്ള വിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസമേഖലയിലും തൊഴില്‍ മേഖലയിലും ഇതര സാമ്പത്തിക മേഖലകളിലും പ്രത്യേക സംവരണങ്ങളും ആനുകൂല്യങ്ങളും നല്കി വരുന്നു. മതപരമായ കാര്യങ്ങളില്‍ അതത് മതങ്ങളുടെ നിയമം പാലിച്ചുകൊണ്ട് ജീവിക്കാനുള്ള അവസരവുമുണ്ട്. ബഹുഭൂരിപക്ഷം വരുന്ന ഹൈന്ദവരുടെ നികുതിയില്‍ നിന്നാണ് ഇതിനുള്ള വഹകള്‍ കണ്ടെത്തുന്നതും. മതം പ്രചരിപ്പിക്കാന്‍ മാത്രമല്ല മതം മാറാനും ഭരണഘടന അനുവദിച്ചു. ഇതിനൊന്നും തന്നെ ഒരു ഹൈന്ദവനുംഎതിര് നിന്നുമില്ല. പൂജാരിക്കും ഹൈന്ദവ ആചാര്യന്മാര്ക്കും നല്‍കാത്ത പെന്‍ഷനും ആനുകൂല്യങ്ങളും ഉസ്താദുമാര്‍ക്കും മുല്ലാക്കമാര്‍ക്കും നല്കി.
ക്രിസ്തീയ സഭകള്‍ക്കും ഭൂമിയും സഹായങ്ങളും നല്കി. ജനസംഖ്യ നിയന്ത്രണത്തില്‍ മറ്റു മതങ്ങള്‍ സഹകരിച്ചപ്പോള്‍ മതസ്വാതന്ത്ര്യം എന്നുപറഞ്ഞു നാം അതില്‍ നിന്നും പിന്മാറി. രണ്ടും മൂന്നും കെട്ടി ഇഷ്ടം പോലെ സൃഷ്ടിച്ചു. എണ്ണം കൂട്ടി. നമ്മുടെ ജനസംഖ്യ വര്‍ദ്ധന ഏതു തോതിലാണെന്ന് സ്വയം വിലയിരുത്തുക.
ഇതുവരെയും ഹൈന്ദവ സമൂഹം പ്രശ്നം ഉണ്ടാക്കിയില്ല. സബ്സിഡി വാങ്ങി നാം ഹജ്ജ് ചെയ്തു, ഡോക്ടറും എഞ്ചിനീയറുമായി. ഇവരെ സൃഷ്ടിക്കുന്ന വിദ്യാഭ്യാസ കച്ചവടം തുടങ്ങി തടിച്ചു കൊഴുത്തു. (പണം നല്‍കാതെ ഏതെങ്കിലും മുസ്ലിമിന്, ക്രിസ്ത്യാനിക്ക് എല്‍കെജി മുതല്‍ ഉന്നത വിദ്യാഭ്യാസം വരെ ന്യൂനപക്ഷ അവകാശത്തില്‍ ലഭിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സീറ്റ് കിട്ടുമോ എന്നത് വേറെ)ഇന്ന് നാം ന്യൂനപക്ഷമാണോ? നമ്മിലെ ഭൂരിപക്ഷം അശരണരാണോ? ഒരു ക്ലാസ്സില്‍ പഠിക്കുന്ന വനവാസി കുട്ടിക്കും മുസ്ലിം കുട്ടിക്കും ലഭിക്കുന്ന സാമ്പത്തിക സഹായം ഒരുപോലെ ആണോ? ഏതെങ്കിലും രീതിയില്‍ മതത്തിന്റെ പേരില്‍ നാം വിവേചനം നേരിടുന്നുണ്ടോ? ഇല്ല. എന്റെ കുഞ്ഞുങ്ങള്‍ക്ക് പഠിക്കാന്‍ വേണ്ടി മിടുക്കരായ രണ്ട് ഹൈന്ദവ കുട്ടികള്‍ മാറ്റി നിര്‍ത്തപ്പെട്ടിട്ടുണ്ട് എന്നത് പച്ചയായ സത്യം…
റിസര്‍വേഷനിലൂടെ നാം ജോലി നേടുമ്പോള്‍ മിടുക്കരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവസരം നിഷേധിക്കപ്പെടുന്നു എന്നതും സത്യം. ഇതും ഇവിടത്തെ ബഹുഭൂരിപക്ഷം വരുന്ന സമൂഹം ചോദ്യം ചെയ്തില്ല. അവര്‍ അവരുടെ രണ്ടുകുട്ടികളെ പോറ്റുന്നതിനിടയിലും എന്റെ വാപ്പയുടെ 16 മക്കളെ നികുതി നല്കി സഹായിച്ചു…
ഇന്ന് കാര്യം മാറി. ഭാരതത്തില്‍ ജനിച്ചു വളര്‍ന്നു വരുന്ന നമ്മളെയും നമ്മുടെ മക്കളെയും മാത്രം പോറ്റിയാല്‍ പോരാ. അയല്‍രാജ്യങ്ങളില്‍ നിന്ന് രണ്ടും മൂന്നും ഭാര്യമാരും പത്തും പതിനാറും മക്കളുമായി വരുന്ന മുസ്ലിങ്ങളെയും പൗരന്മാരാക്കി സംരക്ഷിക്കേണ്ട ബാധ്യതകൂടി ഭൂരിപക്ഷം എന്നുവിളിക്കപ്പെടുന്ന ഭാരതത്തിലെ ജനങ്ങളുടെ സമൂഹത്തിന്റെ കടമയായി മാറുമ്പോള്‍ ചില പുനര്‍ചിന്തനങ്ങള്‍ വേണ്ടി വരില്ലേ… വേണ്ടി വരും.
ഇനി അയല്‍രാജ്യങ്ങളിലെ ന്യൂനപക്ഷത്തിന്റെ ഗതി ഒന്ന് നോക്കൂ. അവിടത്തെ ഹൈന്ദവര്‍, ക്രിസ്ത്യാനികള്‍ നിലനില്‍പ്പിനു വേണ്ടി കരയുന്നു. ഗതിയില്ലാതെ മതം മാറുന്നു, കൊല്ലപ്പെടുന്നു. അവരുടെ ജനസംഖ്യ താഴോട്ടു വന്നു. അവര്‍ക്ക് സഹായവുമായി ആരും എത്തുന്നില്ല, ഒന്നും മിണ്ടുന്നില്ല. ഇതുവരെയായി പാക്കിസ്ഥാനില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നും അഫ്ഗാനിസ്ഥാനില്‍ നിന്നും ധാരാളം മുസ്ലിംങ്ങള്‍ ഇന്ത്യയില്‍ കുടിയേറി. അവര്‍ക്ക് ഇടതും വലതും സംരക്ഷണം നല്കി വോട്ട് ബാങ്ക് ആക്കി മാറ്റി. ഇപ്പോഴിതാ രോഹിന്‍ഗ്യകളും ഒഴുകി എത്തുന്നു, അവരെയും സംരക്ഷണം നല്കി പോറ്റണമോ?
എത്ര കാലം സഹിക്കും. സഹിക്കുന്നതിനും ഒരു പരിധി ഇല്ലേ… ഇന്ന് നമ്മുടെ പറമ്പില്‍, നിര്‍മ്മാണ മേഖലയില്‍, ഹോട്ടലുകളില്‍ നുഴഞ്ഞു കയറ്റക്കാരുടെ സാന്നിധ്യം ഉണ്ടെന്നത് പച്ചയായ സത്യമാണ്. ഇപ്പോള്‍ കേന്ദ്രം ഒരു ബില്‍ കൊണ്ടുവരുന്നു പാക്കിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും ബംഗ്ലാദേശിലും മതത്തിന്റെ പേരില്‍ ദുരിതം അനുഭവിക്കുന്ന ഹൈന്ദവ, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, ജൈന വിഭാഗങ്ങളില്‍ പെട്ടവര്‍ കുടിയേറിവന്നാല് അവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കാം. കാരണം അവര്‍ക്ക് പോകാന്‍ വേറെ രാജ്യമില്ല. കുടിയേറുന്ന മുസ്ലിങ്ങള്‍ക്ക് സംരക്ഷണം നല്‍കേണ്ടതില്ല. കാരണം പാക്കിസ്ഥാനും, അഫ്ഗാനിസ്ഥാനും ബംഗ്ലാദേശും മുസ്ലിം രാജ്യങ്ങളാണല്ലോ… അവര്‍ക്ക് അവിടെ സംരക്ഷണം ഉണ്ടല്ലോ?
നുഴഞ്ഞു കയറുന്നവരെ സംബന്ധിക്കുന്ന ഒരു ബില്‍. ഈ ബില്ലിനെതിരെ ഇവിടെ ജനിച്ചു വളര്‍ന്ന മുസ്ലിങ്ങള്‍ എന്തിനു സമരം ചെയ്യണം? കോണ്‍ഗ്രസ്, സിപിഎം, മുസ്ലിം ലീഗ് എന്തിന് സമരം ചെയ്യണം? ഇന്ത്യയില്‍ ജീവിക്കുന്ന മുസ്ലിങ്ങള്‍ക്ക് ഇതെങ്ങനെ എതിരാവും? എല്ലാവര്ക്കും നീതി വേണ്ടേ…
മുസ്ലിങ്ങള്‍ കുടിയേറുമ്പോള്‍ കയ്യടിക്കുന്നവര്‍ക്ക് എന്തേ അയല്‍രാജ്യങ്ങളിലെ ഹിന്ദുവിനോടും ക്രിസ്ത്യന്‍, സിഖ് ഇതര മതങ്ങളോടും പക. ഈ പ്രീണനമാണ് സമുദായങ്ങള്‍ക്കിടയില്‍ ഭിന്നത ഉണ്ടാക്കുക, ബില്ലല്ല. കമ്യൂണിസ്റ്റ്, കോണ്‍ഗ്രസ്, വിഘടനവാദികള്‍ എന്നിവരുടെ വിഷം ചീറ്റലില്‍ ബില്ല് വായിക്കാതെ, പഠിക്കാതെ ഹര്ത്താലിനിറങ്ങുന്ന യഥാര്‍ത്ഥ മുസ്ലിങ്ങള്‍ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞാല്‍ നല്ലത്. രാജ്യം ഇസ്ലാമിക രാജ്യമാക്കാന്‍ സ്വപ്നം കണ്ടു നടക്കുന്ന വിഘടന വാദികളുടെ വടിയായി നാം മാറിയാല്‍ രാജ്യം കൂടുതല്‍ അപകടത്തിലേക്ക് ചലിക്കും. ഇപ്പോള്‍ തന്നെ 1921 ആവര്‍ത്തിക്കും എന്ന ഭീഷണി സോഷ്യല്‍ മീഡിയയില്‍ പരക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: