പട്‌ന : കടം വാങ്ങിയ കുടംബപ്പേരുള്ള രാഹുലിന് ഒരിക്കലും രാജ്യ സ്‌നേഹി ആകാന്‍ സാധിക്കില്ലെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. രാഹുല്‍ പരിഹസിച്ച വീര സര്‍വര്‍ക്കര്‍ യഥാര്‍ത്ഥ രാജ്യസ്‌നേഹി ആയിരുന്നെന്നും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി.
മെയ്‌ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ മുദ്രാവാക്യത്തെ പരസ്യമായി അവഹേളിച്ച രാഹുല്‍ അതിന് മാപ്പ് പറയാന്‍ പോലും തയ്യാറായില്ല. മറിച്ച് ന്യായീകരിക്കുകയാണ് ചെയതത്. വേഷം മാറിവന്ന് കുറേപേര്‍ ഇന്ത്യയെ കൊള്ളയടിച്ചിട്ടുണ്ട്. ഇനി അങ്ങിനെ നടക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം സോണിയ ഗാന്ധി, രാഹുല്‍ പ്രിയങ്ക, എന്നിവരുടെ ഫോട്ടോയ്‌ക്കൊപ്പം ഇവര്‍ ഇന്ത്യയിലെ സാധാരണ പൗരന്മാര്‍ ആണോയെന്ന് സംശയമുണ്ടെന്നും ഗിരിരാജ് സിങ് ട്വിറ്ററിലൂടെ ചോദിച്ചു.
















