തൃശൂര്‍: പത്രപ്രവര്‍ത്തക യൂണിയന് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന സെമിനാറിന് പാകിസ്ഥാന് സ്വരം. കാശ്മീരിലെ മാധ്യമസ്വാതന്ത്ര്യം എന്ന വിഷയത്തിലാണ് സെമിനാര്‍ സംഘടിപ്പിച്ചത്. അന്താരാഷ്ട്ര വേദികളില്‍ ഇന്ത്യന്‍ സര്‍ക്കാരിനെതിരെ പാകിസ്ഥാന് ഉന്നയിക്കുന്ന വാദങ്ങളായിരുന്നു സെമിനാറില്‍ പങ്കെടുത്തവരും നിരത്തിയത്. 370-ാം വകുപ്പ് റദ്ദാക്കുന്നതിന്റെ ഭാഗമായി കാശ്മീരില്‍ മാധ്യമ സ്വാതന്ത്ര്യം ഹനിക്കപ്പെട്ടു. പിന്നീട് അനുവദിച്ച മീഡിയ സെന്ററില്‍ ആവശ്യത്തിന് കമ്പ്യൂട്ടറുകളുണ്ടായിരുന്നില്ല തുടങ്ങിയ ബാലിശമായ വാദങ്ങളും നിരത്തപ്പെട്ടു. എന്നും പാക്ക് അനുകൂല നിലപാട് പുലര്‍ത്തുന്ന കാശ്മീര്‍ ടൈംസ് എഡിറ്റര്‍ അനുരാധ ഭാസിനാണ് ഉദ്ഘാടനം ചെയ്തത്.
കാശ്മീരില്‍ ഇന്ത്യന്‍ ഭരണകൂടം മനുഷ്യാവകാശങ്ങള്‍ ലംഘിക്കുകയാണെന്നും ജനാധിപത്യം ഇല്ലാതാക്കിയെന്നും അവര്‍ ആരോപിച്ചു. വെങ്കിടേഷ് രാമകൃഷ്ണനും പി. രാജീവുമായിരുന്നു മറ്റു പ്രാസംഗികര്‍. ഇരുവരും ഇതേ നിലപാട് ആവര്‍ത്തിച്ചു. ദേശീയ മാധ്യമങ്ങള്‍ കേന്ദ്ര സര്‍ക്കാരിന് അനുകൂലമായ നിലപാട് സ്വീകരിക്കുകയാണെന്നായിരുന്നു അനുരാധ ഭാസിന്റെ ആരോപണം.
യൂണിയന് അംഗങ്ങളായ പല പത്രപ്രവര്‍ത്തകരും സംഭവത്തില്‍ പ്രതിഷേധമുള്ളവരാണ്. വരുംദിവസങ്ങളില്‍ രേഖാമൂലം ഇത് നേതൃത്വത്തെ അറിയിക്കാനാണ് നീക്കം. അന്താരാഷ്ട്ര വേദികളില്‍ ഇന്ത്യക്കെതിരെ ഉന്നയിച്ച് പാകിസ്ഥാന് നാണംകെട്ട വാദങ്ങള്‍ നിരത്താന്‍ യൂണിയന്റെ വേദി ഉപയോഗിച്ചത് ശരിയായില്ലെന്ന് ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. കാശ്മീരില്‍ കൊല്ലപ്പെട്ട പതിനായിരക്കണക്കിന് ഇന്ത്യന്‍ പൗരന്മാരെക്കുറിച്ച് വേവലാതിയില്ലാത്തവരാണ് ഇന്റര്‍നെറ്റ് കവറേജ് കുറഞ്ഞതിന്റെയും മറ്റും പേരില്‍ വിലപിക്കുന്നത്.
യൂണിയന് നേതൃത്വത്തിന്റെ അന്ധമായ ബിജെപി-മോദി വിരുദ്ധതയാണ് ഇത്തരം പരിപാടികളിലൂടെ വെളിപ്പെടുന്നതെന്ന് ഒരു മുതിര്‍ന്ന പത്രപ്രവര്ത്തകന് പറഞ്ഞു. ഇടതു – ജിഹാദി ഗ്രൂപ്പിന്റെ നിയന്ത്രണത്തിലാണ് പത്രപ്രവര്‍ത്തക യൂണിയന്. സിപിഎമ്മും ജമാഅത്തെ ഇസ്ലാമിയുമാണ് യൂണിയനെ നിയന്ത്രിക്കുന്നത്. ഇത് പത്രപ്രവര്‍ത്തകരുടെ താത്പര്യത്തിനെതിരാണൈന്നും വിമര്ശനമുയരുന്നുണ്ട. കൗതുകകരമായ കാര്യം, സംസ്ഥാന സമ്മേളനത്തില്‍ കേരളത്തിലെ പത്രപ്രവര്‍ത്തകര്‍ നേരിടുന്ന തൊഴില്‍പരമായ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യാന്‍ ഒരു ശ്രമവുമുണ്ടായിട്ടില്ല എന്നതാണെന്ന് എതിരഭിപ്രായമുള്ളവര്‍ ചൂണ്ടിക്കാണിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: