Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ഗോവിന്ദ നമസ്‌കാരം

സ്വാമി അഭയാനന്ദbyസ്വാമി അഭയാനന്ദ
Dec 12, 2019, 05:12 am IST
inSamskriti

വേദാന്ത പ്രകരണഗ്രന്ഥമായ വിവേകചൂഡാമണിയിലെ 581 ശ്ലോകങ്ങളെ 76 തലക്കെട്ടുകളിലായി തരം തിരിച്ചാണ് പൂജ്യ ഗുരുദേവ് ചിന്മയാനന്ദ സ്വാമിജി വ്യാഖ്യാനം നിര്‍വഹിച്ചിരിക്കുന്നത്. ഇവിടെ എഴുതുവാന്‍ ഉദ്ദേശിക്കുന്നതും ഏകദേശം അതേ രീതിയിലായിരിക്കും. എന്നാല്‍ ആവശ്യമെങ്കില്‍ സിദ്ധിനാഥാനന്ദജി ഉള്‍പ്പെടെയുള്ള മറ്റ് വ്യാഖ്യാതാക്കളുടേയും സഹായം ഈ ലേഖനപരമ്പരയില്‍ പ്രതീക്ഷിക്കാം. വേദാന്ത പഠനത്തിന് എല്ലാവര്‍ക്കും ഉത്സാഹമുണ്ടാക്കുകയും ആത്മ സാക്ഷാത്കാരത്തിലേക്ക് നയിക്കുകയും ചെയ്യുക എന്നത് തന്നെയാണ് മുഖ്യ ലക്ഷ്യം. അതിനാല്‍ ഓരോ സാധകനും ശ്രദ്ധാപൂര്‍വം തുടക്കം മുതലേ വായിക്കുക.

സര്‍വ വേദാന്തസിദ്ധാന്തഗോചരം തമഗോചരം

ഗോവിന്ദം പരമാനന്ദം 

സദ്ഗുരും പ്രണതോസ്മ്യഹം

ആചാര്യസ്വാമികള്‍ തന്റെ ഗുരുവായ ഗോവിന്ദ ഭഗവദ്പാദരെ വന്ദിക്കുകയാണ് ഇവിടെ. ഒപ്പം തന്നെ ജഗദ്ഗുരുവായ സാക്ഷാല്‍ ഗോവിന്ദനേയും വന്ദിക്കുന്നു.

വേദാന്ത സാരമായ തത്വങ്ങളിലൂടെ മാത്രം അറിയാന്‍ കഴിയുന്നവനും ഇന്ദ്രിയങ്ങള്‍ മനസ്സ്, ബുദ്ധി മുതലായവയിലൂടെ ഒന്നും അറിയാനാകത്തവനും പരമാനന്ദ സ്വരൂപനും സദ്ഗുരുവുമായ ഗോവിന്ദനെ ഞാന്‍ നമസ്‌കരിക്കുന്നു.

ഗുരുവായ ഗോവിന്ദ ഭഗവദ് പാദര്‍ക്ക് നേരിട്ടും അദ്ദേഹം പകര്‍ന്ന് നല്‍കിയ വേദാന്ത ജ്ഞാനത്തിലൂടെ എല്ലാ ‘ഗോ’ശബ്ദത്തിന്റെയും യഥാര്‍ത്ഥ തത്വമായ പരംപൊരുളായ ഗോവിന്ദനേയും ഒരേ സമയം പ്രണമിക്കുയാണ് ആദ്യത്തെ മംഗളശ്ലോകത്തില്‍. ഗുരുവും ഗോവിന്ദനും ഒന്ന് തന്നെയെന്ന് ഇതുകൊണ്ട് ഉറപ്പിക്കുന്നു. ശാസ്ത്രവുമായി ബന്ധപ്പെട്ട ഇത്തരം ഗ്രന്ഥരചനയില്‍ നാല് കാര്യങ്ങള്‍ തുടക്കത്തിലെ സൂചിപ്പിക്കണമെന്നാണ്. അതാണ് അനുബന്ധ ചതുഷ്ടയം. അധികാരി, വിഷയം, സംബന്ധം പ്രയോജനം എന്നിവയാണ് അവ. ഇവിടെ ഇത് പഠിക്കുന്ന ഒരോ സാധകനുമാണ് അധികാരി. അഹം എന്നത് അധികാരിയെ കുറിക്കുന്നു. നമ്മുടെ കരണങ്ങളിലൂടെയൊന്നും നേരിട്ട് അറിയാന്‍ കഴിയാത്ത വേദാന്ത തത്വത്തെ ഗുരൂപദേശത്തിലൂടെ സാരമായി വേണ്ടപോലെ അറിയണം.അതിനാല്‍ സര്‍വ വേദാന്ത സിദ്ധാന്തമാണ് വിഷയം. ആത്മസാക്ഷാത്കാരത്തിലൂടെ സച്ചിദാനന്ദമായിത്തീരണം. പരമാനന്ദമാണ് പ്രയോജനം. അഗോചരമായ അഥവാ കരണങ്ങളെ കൊണ്ട് നേരിട്ടറിയാനാകാത്ത ഒന്നിനെ ഗോചരമാക്കുകയാണ് , അറിയിപ്പിച്ച് തരികയാണ് ഈ ഗ്രന്ഥത്തിലൂടെ ചെയ്യുന്നത്.അതായത് ബോധിക്കേണ്ടതായ ഒന്നിനെ ബോധിപ്പിച്ചു തരുന്നു. ബോധ്യബോധകമാണ് സംബന്ധം.

 സാധനാ ചതുഷ്ടയ സമ്പന്നനാക്കണം അധികാരി. വിവേകം, വൈരാഗ്യം, ശമാദിഷ്ടക സമ്പത്തി, മുമുക്ഷുത്വം എന്നിവയുള്ളയാളാവണം. നിത്യ വസ്തുവിനെയും അനിത്യ വസ്തുവിനെയും വേര്‍തിരിച്ചറിയുന്നതാണ് വിവേകം.

ഇവിടേയും സ്വര്‍ഗ്ഗം മുതലായ ഭോഗങ്ങളിലും താല്പര്യമില്ലാത്തവനാകണം  വിരക്തനാവണം. മൂന്നാമത് വേണ്ടത് ശമം മുതലായ ആറ് ഗുണങ്ങളാണ്. ശമം,ദമം, ഉപരമം, തിതിക്ഷ, ശ്രദ്ധ, സമാധാനം എന്നിവയാണ് അവ. മനസ്സിനെ നല്ലവണ്ണം നിയന്ത്രിക്കുന്നതാണ് ശമം.ഇന്ദ്രിയങ്ങളെ ഒരുക്കുന്നതാണ് ദമം. അവ രണ്ടിന്റെയും ഫലമായ ഉപരമം സ്വധര്‍മ്മത്തെ അഷ്ഠിക്കലാണ്.. നല്ല സഹനശീലതയാണ് തിതിക്ഷ. ഗുരുവിലും വേദാന്തവാക്യത്തിലുമുള്ള അടിയുറച്ച വിശ്വാസമാണ് ശ്രദ്ധ. ചിത്തം നന്നായി ഏകാഗ്രമാകുന്ന സമാധാനവും കൂടിയാ യാല്‍ ശമം മുതലായ ആറ് സമ്പത്തുകളായി.

സാധനാ ചതുഷ്ടയത്തിലെ നാലാമത്തേതായ മുമുക്ഷുത്വം എന്നത് എനിക്ക് മോക്ഷം വേണമെന്ന തീവ്രമായ ആഗ്രഹമാണ്. ഇതെല്ലാം ‘പ്രണതോസ്മ്യഹം’എന്നതിലൂടെ വ്യക്തമാക്കുന്നു. പരമാത്മാവിനെ അറിയാന്‍ ഗുരുവിനെ ശരണം പ്രാപിക്കുന്ന ഉത്തമ ശിഷ്യന്റെ പ്രാര്‍ത്ഥനയും വന്ദനവുമാണ് ഒന്നാം ശ്ലോകം.

9495746977

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)
India

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)
Entertainment

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

India

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

Entertainment

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)
India

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

പുതിയ വാര്‍ത്തകള്‍

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

‘പൂവും പുല്ലും’ പിന്നെ പേരും തിരികെ ചോദിച്ച് മമത സുപ്രീം കോടതിയില്‍

രണ്ടാമത്തെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി ദീപിക പാദുകോണ്‍; രാധാഷ്ടമി ദിനത്തില്‍ ജനനം

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നിര്‍മാണം നീളുന്നതില്‍ വിജിലന്‍സ് അന്വേഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.