Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

പൗരത്വനിയമം: വിഘടന, വിഭജന വാദികള്‍ വീണ്ടും രംഗത്ത്

അഡ്വ. കെ. രാംകുമാര്‍ by അഡ്വ. കെ. രാംകുമാര്‍
Dec 12, 2019, 05:01 am IST
in Vicharam

”1971 ഡിസംബറിലെ ഇന്ത്യ-പാക് യുദ്ധം തുടങ്ങുന്നതിന് മുന്‍പ് അന്നത്തെ കിഴക്കന്‍ പാക്കിസ്ഥാനില്‍ നിന്ന് വന്‍ജനപ്രവാഹം ഉണ്ടായി. ബംഗ്ലാദേശില്‍ നിന്ന് ആസാമിലേക്കുള്ള നിലയ്‌ക്കാത്ത നിയമവിരുദ്ധമായ കുടിയേറ്റക്കാരുടെ പ്രവാഹം ആ സംസ്ഥാനത്തിന്റെ ജനസംഖ്യാനുപാതത്തില്‍ പ്രകടമായ മാറ്റം വരുത്തി. ആസാം ജനത തങ്ങളുടെ സ്വന്തം സംസ്ഥാനത്ത് ന്യൂനപക്ഷമായിത്തീരുകയും ചെയ്തു. ആ സംസ്ഥാനത്ത് പൊട്ടിപ്പുറപ്പെട്ട കലാപങ്ങള്‍ക്ക് പ്രേരകശക്തിയായിരുന്നു ഇതെന്നും ആസാമിലെ ജനങ്ങള്‍ക്ക് മാത്രമല്ല നമ്മുടെ രാജ്യസുരക്ഷയ്‌ക്കാകെ അപകടകരമായ വ്യാപ്തി അതിന് ഉണ്ടാവുകയും ചെയ്തു. പാക്കിസ്ഥാന്റെ ഐഎസ്‌ഐ ബംഗ്ലാദേശില്‍ വളരെ സജീവമായി ആസാം കലാപകാരികളെ സഹായിക്കുന്നുണ്ടായിരുന്നു. മുസ്ലിം തീവ്രവാദി സംഘടനകള്‍ ആസ്സാമില്‍ കൂണുകള്‍പ്പോലെ വളര്‍ന്നുവന്നു. ഇത് വടക്ക് കിഴക്കന്‍ പ്രദേശത്തെ സകലമാന ഭൂമിയേയും വിഭവങ്ങളെയും രാജ്യത്തേയും മുറിച്ചു മാറ്റാനും അങ്ങനെ സാമ്പത്തികമായും യുദ്ധതന്ത്രപരമായുള്ള അപകടകരമായ ഭവിഷ്യത്തുകള്‍ക്ക് വഴിവയ്‌ക്കുകയും ചെയ്യും. ബംഗ്ലാദേശ് വളരെക്കുറച്ച് വ്യവസായങ്ങളുള്ള ലോകത്തിലെ ഏറ്റവും ജനപ്പെരുപ്പമുള്ള രാജ്യമാണ്. അവിടത്തെ ജനങ്ങളുടെ സാമ്പത്തികമായ സാധ്യതകള്‍ വളരെ നിരാശാവഹമായതിനാല്‍ അവര്‍ അതിര്‍ത്തി കടക്കാനും കിട്ടാവുന്ന സ്ഥലം കൈവശപ്പെടുത്താനുമുള്ള ആക്രാന്തത്തിലാണ്.

”ഗവര്‍ണറുടെ റിപ്പോര്‍ട്ടും സത്യവാങ്മൂലങ്ങളും മറ്റ് രേഖയുടെ ഭാഗമായ വസ്തുതകളും കാണിക്കുന്നത് കോടിക്കണക്കിന് ബംഗ്ലാദേശി പൗരന്മാര്‍ നിയമവിരുദ്ധമായി അന്തര്‍ദേശീയ അതിര്‍ത്തി കടന്ന് ആസാമിലെ കൃഷിയോഗ്യമായതും അല്ലാത്തതുമായ ഭൂമി, കാടുകള്‍ എന്നിവ കൈവശപ്പെടുത്തുകയും ചെയ്തു എന്നാണ്. കുറഞ്ഞ കൂലിക്ക് ജോലിയെടുക്കാനുള്ള അവരുടെ സന്നദ്ധത ഇന്ത്യന്‍ പൗരന്മാര്‍ക്കും പ്രത്യേകിച്ച് ആസാം ജനങ്ങളുടെ ജോലി സാധ്യതകള്‍ നഷ്ടപ്പെടുത്തുകയും ചെയ്തു. ഇത് ആസാമില്‍ സായുധ കലാപത്തിന് വഴിവെച്ചു. ആയുധകലാപം സംശയമെന്യേ ജനങ്ങളുടെ ജീവിതത്തിന് തടസ്സമുണ്ടാക്കുകയും ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കുകയും അതിവിശാലവും സമൃദ്ധവുമായ പ്രകൃതി വിഭവങ്ങള്‍ ഉള്ള ആസാമിന്റെ സാമ്പത്തികമായ വളര്‍ച്ചയേയും പുരോഗതിയേയും ബാധിക്കുകയും ചെയ്യും. വസ്തുതകളിങ്ങനെയിരിക്കെ ഈ സംസ്ഥാനം ബംഗ്ലാദേശികളുടെ കുടിയേറ്റം മൂലം ബഹിര്‍വര്‍ത്തിയായും ആന്തരികമായും ഉള്ള കടന്നാക്രമണങ്ങള്‍ അഭിമുഖീകരിക്കേണ്ടിവരും എന്നുള്ള കാര്യം സംശയാതീതമാണ്. അതുകൊണ്ട് ആ സംസ്ഥാനത്തെ രക്ഷിക്കേണ്ടത് ഭരണഘടനയുടെ 355-ാം അനുഛേദമനുസരിച്ച് ഇന്ത്യന്‍ യൂണിയന്റെ ചുമതലയാണ്.

മേല്‍പ്പറഞ്ഞ വരികള്‍ ഏതെങ്കിലും ഹിന്ദുത്വ പാര്‍ട്ടിയുടെ നേതാവിന്റെ വാക്കുകളോ പുരോഗമന വാദികളെന്ന് സ്വയം വിളിക്കുന്നവര്‍ വര്‍ഗ്ഗീയം എന്നു വിളിക്കുന്ന കക്ഷികളുടെ രാഷ്‌ട്രീയ പ്രമേയത്തിലോ ഉള്ളവയല്ല. മറിച്ച് രാജ്യത്തെ ഏറ്റവും വലിയ കോടതിയുടെ മൂന്നംഗ ബെഞ്ച് 2005 ജൂലായ് 12-ാം തീയതി പുറപ്പെടുവിച്ച വിധിന്യായത്തില്‍ നിന്നുള്ള ഉദ്ധരണിയാണ്. അന്നത്തെ കേന്ദ്ര സര്‍ക്കാരിന്റെ ആഭ്യന്തര വകുപ്പ് സമര്‍പ്പിച്ച സത്യവാങ്മൂലങ്ങളുടെയും മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും പ്രസ്താവനകളുടെ അടിസ്ഥാനത്തിലാണ് മേല്‍പ്പറഞ്ഞ കണ്ടെത്തലുകള്‍. ഭാഷാപരമായും മതപരമായുമുള്ള സാധ്യതകള്‍ ദേശീയ ശരാശരിയേക്കാള്‍ ഉയര്‍ന്ന തോതില്‍ ആസാം, പശ്ചിമ ബംഗാള്‍, മേഘാലയ, മിസ്സോറാം, ത്രിപുര തുടങ്ങിയ പ്രദേശങ്ങളിലെ ഉയര്‍ന്ന തോതിലുള്ള ജനസംഖ്യാ വര്‍ധന സൂചിപ്പിക്കുന്നു എന്നു സുപ്രീംകോടതി ആ വിധിയില്‍ പ്രസ്താവിച്ചിട്ടുണ്ട്.

മാത്രമല്ല ആസാമിനെ ബംഗ്ലാദേശിന്റെ (കിഴക്കന്‍ പാക്കിസ്ഥാന്‍) ഭാഗമാക്കാത്തതിലുള്ള നിരാശ  സുല്‍ഫിക്കര്‍ അലി ഭൂട്ടോയുടെ ‘ദ മിത്ത് ഓഫ് ഇന്‍ഡിപെന്‍ഡന്‍സ്’ എന്ന പുസ്തകത്തില്‍ വ്യക്തമായി സൂചിപ്പിക്കുന്നുണ്ട്. സാക്ഷാല്‍ ഷെയ്‌ക്ക് മുജിബുള്‍ റഹ്മാന്റെ കിഴക്കന്‍ പാക്കിസ്ഥാനില്‍ നിന്ന് അതിന്റെ വിസ്തൃതി കൂട്ടുന്നതിന് ആസാമിലെ കാടുകളും ധാതുക്കളും കല്‍ക്കരിയും പെട്രോളിയവും ഉള്‍പ്പെടുത്തി ആസാമിനെ കൂട്ടിച്ചേര്‍ത്തുകൊണ്ട് സാമ്പത്തികമായി കിഴക്കന്‍ പാക്കിസ്ഥാനെ ശക്തിപ്പെടുത്തണമെന്നുള്ള പുസ്തകത്തിലെ പരാമര്‍ശവും സുപ്രീംകോടതി പരിഗണിച്ചിട്ടുണ്ട്. ഇതിനു പുറമേ ആസാമിലെ മുസ്ലിം ജനസംഖ്യയുടെ ക്രമാതീതമായ വളര്‍ച്ച 1997-ല്‍ ഇന്ത്യയുടെ ആഭ്യന്തര മന്ത്രിയായിരുന്ന ഇന്ദ്രജിത്ത് ഗുപ്തയുടെ പാര്‍ലമെന്റിലെ പ്രസ്താവനയെ അടിസ്ഥാനമാക്കി സുപ്രീംകോടതി ഉയര്‍ത്തിക്കാണിച്ചിട്ടും ആസാമിലെ മുസ്ലിം യുവാക്കള്‍ അഫ്ഗാനിസ്ഥാനിലും കശ്മീരിലും പരിശീലനത്തിന് പോയതായും സുപ്രീംകോടതി വിധിയില്‍ എടുത്തുപറഞ്ഞിട്ടുണ്ട്.

ഈ അവിതര്‍ക്കിതമായ വസ്തുതകളുടെ അടിസ്ഥാനത്തിലാണ് പൗരത്വനിര്‍ണയം നടത്തണമെന്ന് സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിന് നിര്‍ദ്ദേശം കൊടുത്തത്. എന്നാല്‍ ഈ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ 2007-ല്‍ കേന്ദ്രത്തിനെതിരെ 25000 രൂപ കോടതി ചെലവു വിധിച്ച് ആദ്യത്തെ വിധി നടപ്പാക്കാന്‍ വീണ്ടും നിര്‍ദ്ദേശിക്കുകയാണ് സുപ്രീംകോടതി ചെയ്തത്.

ഇതൊക്കെയായിട്ടും നഗ്നമായ പ്രീണനത്തിന്റെയും കപടമതേതരത്വത്തിന്റെയും പേരില്‍ ശക്തമായ നടപടികള്‍ എടുക്കുന്നതില്‍ അന്നത്തെ കേന്ദ്രസര്‍ക്കാര്‍ മടിച്ചുനിന്നു. സാന്ദര്‍ഭികമായി പറയട്ടെ രാജീവ് ഗാന്ധിയാണ് ദേശീയ പൗരത്വ രജിസ്റ്റര്‍ എന്ന ആശയം മുന്നോട്ട് വെച്ച് പ്രാവര്‍ത്തികമാക്കാന്‍ ശ്രമിച്ചത്. ആസാം അക്കോര്‍ഡ എന്നറിയപ്പെടുന്ന കരാര്‍ ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും വിദേശിയരുടെ കൂട്ടത്തോടെയുള്ള കടന്നാക്രമണം പരിപൂര്‍ണമായും മനസ്സിലാക്കിക്കൊണ്ടാണ് 15.08.1985 ല്‍ രാജീവ് ഗാന്ധി അടക്കമുള്ളവര്‍ കരാറില്‍ ഒപ്പ് വെച്ചത്. 2015-ലെ സുപ്രീംകോടതി വിധിയില്‍ ആസാം കരാര്‍ മുഴുവന്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് 1998-ലെ ആസ്സാം ഗവര്‍ണര്‍ ആയിരുന്ന ലഫ്റ്റനന്റ് ജനറല്‍ എസ്.കെ. സിന്‍ഹ രാഷ്‌ട്രപതിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഇങ്ങനെ പറയുന്നു.

”ബംഗ്ലാദേശില്‍ നിന്നുള്ള നിയമവിരുദ്ധമായ വന്‍തോതിലുള്ള കുടിയേറ്റത്തിന്റെ അപകടകരമായ ഭവിഷ്യത്തുകള്‍ ആസാമിലെ ജനങ്ങള്‍ക്കും രാജ്യത്തിനാകെയും ഉണ്ട് എന്നുള്ളത് ഊന്നിപറയേണ്ട ആവശ്യം വന്നിരിക്കുന്നു. മതേതരത്തെക്കുറിച്ചുള്ള തെറ്റിദ്ധരിപ്പിക്കുന്നതും തെറ്റായതുമായ ധാരണകള്‍ അതിനു മാര്‍ഗ്ഗതടസ്സം സൃഷ്ടിക്കാന്‍ അനുവദിക്കരുത്.”

റിപ്പോര്‍ട്ട് തുടരുന്നു ”അത്തരം നിയമവിരുദ്ധ കുടിയേറ്റക്കാരുടെ ഒഴുക്ക് ചില ജില്ലകളെ മുസ്ലിം ഭൂരിപക്ഷ പ്രദേശമായി മാറ്റുന്നു. അപ്പോള്‍ അവ ബംഗ്ലാദേശുമായി ലയിപ്പിക്കണം എന്ന ആവശ്യം ഏതാനും സമയത്തിനുള്ളില്‍ ഉത്ഭവിക്കും.”

രാജ്യത്തിന് ആസാമും വടക്ക് കിഴക്ക് പ്രദേശങ്ങളും എന്നന്നേക്കുമായി നഷ്ടപ്പെടുമെന്ന ആശങ്ക 2015-ലെ വിധിയിലും സുപ്രീംകോടതി ആവര്‍ത്തിച്ച് രേഖപ്പെടുത്തി ഇന്ത്യ ബംഗ്ലാദേശ് അതിര്‍ത്തി ശക്തമായ കമ്പിവേലികൊണ്ട് അടച്ചുപൂട്ടാന്‍ വരെ സുപ്രീംകോടതി ഉത്തരവിട്ടു.

രാജ്യത്തെ ഏറ്റവും പരമോന്നത കോടതി ആധികാരികമായ രേഖകളുടെയും വസ്തുതകളുടെയും പിന്‍ബലത്തില്‍ വരച്ചുകാട്ടിയ ഭയാനകമായ ചിത്രം ഇന്ന് എത്രയോ കൂടുതല്‍ ഭീതിജനകമായിരിക്കുന്നു. ജ്യോതിബസുവിന്റെ ജന്മസ്ഥലം ഇപ്പോഴത്തെ ബംഗ്ലാദേശിലാണ്. അവിടെനിന്ന് ലക്ഷക്കണക്കിന് ബംഗ്ലാദേശുകാരെ കൊല്‍ക്കത്തയില്‍ കൊണ്ട് വന്ന് റേഷന്‍കാര്‍ഡും പൗരത്വ രേഖകളും അദ്ദേഹം നല്‍കുകയുണ്ടായി. ദല്‍ഹിയിലെ ചില പ്രദേശങ്ങളില്‍ ബംഗ്ലാദേശ് കോളനികള്‍ ഉണ്ട്. ഇവിടങ്ങളില്‍നിന്ന് രാജ്യവിരുദ്ധമായ പ്രവര്‍ത്തനത്തിന് പലപ്പോഴും അറസ്റ്റുകള്‍ ഉണ്ടായിട്ടുണ്ട്. കേരളത്തിലും പെരുമ്പാവൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ബംഗ്ലാദേശ് പൗരന്മാര്‍ ക്രിമിനല്‍ കുറ്റങ്ങളില്‍ വ്യാപകമായി ഏര്‍പ്പെടുന്നു. ചുരുക്കത്തില്‍ സ്വന്തം പൗരന്മാര്‍ക്ക് ഭക്ഷണം, വെള്ളം, വീട്, വെളിച്ചം എന്നിവ കൊടുക്കാന്‍ സൗകര്യമില്ലാത്ത ഈ രാജ്യം രാജ്യസുരക്ഷയ്‌ക്ക് അപകടകാരികള്‍ ആകുന്നവരെ തീറ്റിപ്പോറ്റേണ്ട ബാധ്യത ഏറ്റെടുക്കണോ? യഥാര്‍ത്ഥ അഭയാര്‍ത്ഥികള്‍ക്ക് അഭയം നല്‍കുന്നതിനെ എതിര്‍ക്കുന്നവരാണ് മ്യാന്‍മാറില്‍നിന്നുള്ള റോഹിങ്കന്‍  അഭയാര്‍ത്ഥികളുടെ പുനരധിവാസം ആവശ്യപ്പെട്ടുകൊണ്ട് പ്രക്ഷോഭം പോലും നടത്തിയിരുന്നത്. കഷ്ടം! ഇക്കൂട്ടര്‍ക്ക് ചില ദേശീയ പാര്‍ട്ടികളുടെ സഹായവും ലഭിച്ചുകൊണ്ടിരിക്കുന്നു. വിഭജന വാദവും വിഘടനവാദവും ഇപ്പോഴും മുഴക്കിക്കൊണ്ടിരിക്കുന്നവരെ പ്രീണനംകൊണ്ട് തൃപ്തിപ്പെടുത്തണോ?. അതോ കര്‍ക്കശ നിയമത്തിന്റെ കരാളഹസ്തങ്ങള്‍ അവരെ ഗ്രസിക്കണമോ?

രാജ്യസ്‌നേഹികള്‍ ഉത്തരം നല്‍കട്ടെ. 

പൗരത്വ നിര്‍ണയത്തില്‍ വിദേശികള്‍ക്ക് മൗലികാവകാശം ഉണ്ടെന്നുള്ള വാദം വിചിത്രമാണ്. അങ്ങനെയല്ല എന്നത് സുപ്രീംകോടതിയും പ്രത്യേകിച്ച് 1997-ല്‍ മദ്രസ ഹൈക്കോടതിയും വ്യക്തമാക്കിയിട്ടുണ്ട്. വിഭജന സമയത്ത് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗ് വിഭാവനം ചെയ്ത സ്വര്‍ഗരാജ്യം മോഹിച്ചവര്‍ക്ക് ‘ഹിന്ദു നരക രാജ്യ’ത്തിലേക്ക് തിരിച്ചുവരാന്‍ എന്ത് മൗലികാവകാശമാണുള്ളത്. നുഴഞ്ഞുകയറ്റക്കാരും കുടിയേറ്റക്കാരും മൗലികാവകാശ പട്ടികയില്‍ ഒരിക്കലും വരുന്നതല്ല. ഇപ്പോള്‍ ഉയര്‍ത്തുന്നത് 47-ല്‍ കേട്ട വിഭജനത്തിന്റെ ശബ്ദമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചിറ്റാറിലെ യുവാവിന്റെ മരണം കൊലപാതകം, സന്ദീപുമായി അടുപ്പത്തിലായിരുന്ന യുവതിയുടെ അച്ഛനും സുഹൃത്തും പിടിയില്‍

Kerala

കൊക്കിന് ജീവൻ ഉണ്ടെങ്കിൽ സുഗതന്‍ കോര്‍പറേഷന്‍ കൗൺസിൽ യോഗത്തിന് കയറില്ലെന്ന് ശബരീനാഥ്, സുഗതന്‍ തിരിച്ചുവരുമെന്ന് കരമന ജയന്‍

Kerala

ചോദ്യങ്ങള്‍ പരിശോധിക്കാതെ പുറത്തിറക്കിയ പിഎസ് സി റാങ്ക് പട്ടിക റദ്ദാക്കും, ഇടത് സംഘടനാ നേതാവിന്റെ നിയമനം പുനഃപരിശോധിക്കും

Kerala

 ശബരിനാഥൻ ഉദയനെ ആക്രമിച്ചത് വനിതാ കൗൺസിലർമാരെ മുൻനിർത്തി : തിരിച്ച് ആക്രമിക്കാൻ ശ്രമിച്ചാൽ സ്ത്രീകളെ ആക്രമിച്ചുവെന്ന് വരുത്താനുള്ള നീക്കം

തിരുവനന്തപുരം കോര്‍പറേഷന്‍ ജീവനക്കാരനായ യൂസഫ് മേയറുടെ വാര്‍ത്തസമ്മേളനത്തില്‍ ശബരീനാഥന്‍ ഒപ്പിടുന്ന രജിസ്റ്റര്‍ കൈക്കലാക്കിയ കാര്യം വിശദീകരിക്കുന്നു (ഇടത്ത്)
Kerala

തിരു. കോര്‍പറേഷനിലെ ജീവനക്കാരനായ യൂസഫ് പറയുന്നു:”എല്ലാ കുഴപ്പങ്ങള്‍ക്കും കാരണക്കാരന്‍ കോണ്‍ഗ്രസിന്റെ ശബരീനാഥന്‍”

പുതിയ വാര്‍ത്തകള്‍

‘ചില ആണ്‍കുട്ടികള്‍ സ്ഥിരമായി ശല്യം ചെയ്തിരുന്നു , സഹികെട്ടാണ് ഒരുവന്റെ തലയിൽ കല്ലെറിഞ്ഞത്, ചേര വാർന്നത് ഇപ്പോഴും ഓർക്കുന്നു’ : നടി കയാദു ലോഹര്‍

സെക്രട്ടേറിയറ്റ് മാര്‍ച്ചിന് ബ്ലേഡ് കൊണ്ടു വന്ന കേസില്‍ എസ്എഫ്‌ഐ തിരുവനന്തപുരം ജില്ല പ്രസിഡന്റ് അറസ്റ്റില്‍

വടക്കൻ ജർമ്മനിയിലുണ്ടായ വെടിവയ്‌പിൽ 5 പേർ കൊല്ലപ്പെട്ടു ; രണ്ട് വർഷം മുൻപ് സൗദി പൗരൻ കാർ കയറ്റി കൊന്നത് ആറ് പേരെ ; ജർമ്മനി വീണ്ടും കൊലക്കളമാക്കുമ്പോൾ

ആര്യയും സച്ചിന്‍ദേവും ഉച്ചവെയിലില്‍ കുത്തിയിരുന്ന് പ്രകടനത്തില്‍ മുദ്രാവാക്യം വിളിക്കുന്നു (ഇടത്ത്) നിയമസഭയുടെ എസി ബസ് ഓടിച്ച് അതുവഴിയേ പോകുന്ന ഡ്രൈവര്‍ യദു (വലത്ത്) ആര്യ മേയറും സച്ചിന്‍ ദേവ് എംഎല്‍എയും ആയിരിക്കുമ്പോള്‍ യദുവിന്‍റെ കെഎസ്ആര്‍ടിസി ജോലി തെറിപ്പിക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നു.

കാലത്തിന്റെ കാവ്യനീതി? ഉച്ചവെയിലില്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുന്ന ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവും, നിയമസഭയുടെ വാഹനമോടിച്ച് യദു

പശ്ചിമ ബംഗാളിലെ അക്രമങ്ങളും കലാപങ്ങളും അടിച്ചൊതുക്കും : പൊതുസുരക്ഷാ ബിൽ നിയമസഭ പാസാക്കി, ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കും

അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവില്‍ കടിപ്പിക്കുന്ന പാര്‍ലറുകള്‍ ഉണ്ട്, ലഹരിയുടെ വേരറുക്കും-ചെന്നിത്തല

രണ്ട് ലക്ഷം ആവശ്യപ്പെട്ടത് നൽകിയില്ല , ഭാര്യയെ റബ്ബുൾ അമീൻ കൊലപ്പെടുത്തിയത് തലയിൽ മരക്കഷണം കൊണ്ട് അടിച്ച് : പെരുമ്പാവൂരിലേത് ഞെട്ടിക്കുന്ന കൊലപാതകം

അബു താഹിറും സംഘവും എയർപോർട്ടിൽ നിന്നും മയക്കുമരുന്ന് കടത്തിയിരുന്നത് ആഡംബര വാഹനങ്ങളിൽ ; ഹൈബ്രിഡ് കഞ്ചാവ് കേസിൽ കൂടുതൽ അറസ്റ്റ്

നവജാതശിശുവിനെ തട്ടുകടയില്‍ ഉപേക്ഷിച്ചത് വളര്‍ത്താന്‍ നിവൃത്തിയില്ലാത്തിനാലെന്ന് അമ്മ, അര്‍ബുദരോഗിയാണെന്നും യുവതി

അഫ്ഗാൻ അതിർത്തിയിൽ പാകിസ്ഥാൻ നടത്തിയ ആക്രമണത്തിൽ 29 പേർ കൊല്ലപ്പെട്ടു : റേഞ്ചർമാരെ കൊന്നതിനുള്ള പ്രതികാരമെന്ന് പാക് മന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.