പത്തനംതിട്ട: അയ്യപ്പന്‍മാര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന് സര്‍ക്കാരും ദേവസം ബോര്‍ഡും മൗനം പാലിക്കുകയാണെന്ന് ബിജെപി ദേശീയ സമിതി അംഗം പി.കെ. കൃഷണദാസ്. ഇക്കൂട്ടര്‍ക്ക് നടവരവില്‍ മാത്രമാണ് ശ്രദ്ധയെന്നു കൃഷണദാസ് വിമര്‍ശിച്ചു. ശബരിമല തീര്‍ഥാടകര്‍ക്ക് വേണ്ട സൗകര്യം ഒരുക്കാത്തതിനെതിരെ എരുമേലിയില്‍ ബിജെപി നടത്തുന്ന 24 മണിക്കൂര്‍ പ്രതിക്ഷേധ സത്യാഗ്രഹം സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുന്‍ വര്‍ഷം പോലീസിനെ ഉപയോഗിച്ചു ഭക്തരെ പീഡിപ്പിച്ചുവെങ്ങില്‍ ഇത്തവണ അടിസ്ഥാന സൗകര്യം ഒരുക്കാതെയാണ് പീഡിപ്പിക്കുന്നതെന്ന വ്യത്യാസമെയുള്ളുവെന്നും പി കെ കൃഷണദാസ് പറഞ്ഞു. പതിറ്റാണ്ടുകള്‍ കഴിഞിയിട്ടും എരുമേലിയില്‍ ഒരു സൗകര്യവും ഒരുക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞിട്ടില്ല. ഇത്തരത്തിലുള്ള അവഗണനപരമായ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിക്കുമെന്നും അദേഹം വ്യക്തമാക്കി.
















